നായയ്ക്ക് പിന്നാലെ കുരങ്ങ്, എലി എന്നിവയിലും അക്രമസ്വഭാവം വർദ്ധിക്കുന്നു; പിന്നിലെ കാരണമെന്ത്?
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നായയ്‌ക്ക് പിന്നാലെ കുരങ്ങ്, എലി എന്നിവയിലും അക്രമസ്വഭാവം വർദ്ധിക്കുന്നു; പിന്നിലെ കാരണമെന്ത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 10:04 am IST
Facebook
Twitter
WhatsAppTelegram

അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർദ്ധനവ് നായകളിൽ സ്വഭാവ വ്യതിയാനത്തിന് കാരണമാകുന്നുവെന്ന് പഠന റിപ്പോർട്ട്. നായകൾ മനുഷ്യരെ ആക്രമിക്കുന്നതിന് പിന്നിൽ കാലാവസ്ഥയ്‌ക്കും പങ്കുണ്ടെന്നാണ് ഇതിൽ നിന്ന് വെളിവാകുന്നത്. നായകൾ മനുഷ്യരെ വ്യാപകമായി ആക്രമിക്കുന്ന പശ്ചാത്തലത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. നേച്ചർ ജേണലിലാണ് ഹാർവാർഡ് സ്‌കൂൾ ഓഫ് ഹെൽത്തും ഹാർവാർഡ് മെഡിക്കൽ സ്‌കൂളും സംയുക്തമായി നടത്തിയ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്തരീക്ഷ താപനിലയും ഓസോൺ വാതക നിലയും നായകളുടെ ആക്രമണ നിരക്കിനെ സ്വാധീനിക്കുന്നതായി റിപ്പോർട്ടിലുണ്ട്. അൾട്രാവയലറ്റ് റേഡിയോഷൻ നിരക്കും നായകളുടെ കടിക്കാനുള്ള പ്രവണതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്.

അതിർത്തി സംരക്ഷണം, ഭക്ഷണം, ഇണയെ സ്വന്തമാക്കാൽ തുടങ്ങിയ ഘടകങ്ങൾ മൃഗങ്ങളെ പരസ്പരം ആക്രമിക്കുന്നതിൽ പ്രേരണയാകാറുണ്ട്. എന്നാൽ മനുഷ്യർക്ക് നേരെയുള്ള നായകളുടെ ആക്രമണത്തിൽ അന്തരീക്ഷ താപനിലയ്‌ക്ക് പ്രധാനപങ്കുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. റീസസ് കുരങ്ങുകൾ, എലികൾ, ചുണ്ടെലി എന്നിവയിലും ഇത്തരത്തിലുള്ള സ്വഭാവമാറ്റം കണ്ടുവരുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ നഗരങ്ങളിൽ നടത്തിയ പഠനം സംബന്ധിച്ചാണ് റിപ്പോർട്ട്. 2009 മുതൽ 2018 വരെയുള്ള കാലയളവിൽ നായകളിൽ നിന്ന് മനുഷ്യർക്ക് നേർക്കുണ്ടായ ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ ഗവേഷണസംഘം പരിശോധിച്ചു. ചൂട് കൂടുതലുള്ള ദിവസങ്ങളിൽ നായകളുടെ ആക്രമണം വർദ്ധിക്കുന്നതായും മഴയുള്ള ദിവസങ്ങളിലും അവധി ദിവസങ്ങളിലും മനുഷ്യർക്ക് കടിയേറ്റ് സംഭവങ്ങൾ കുറഞ്ഞതായും ഗവേഷകസംഘം കണ്ടെത്തി.

അൾട്രാ വയലറ്റ് റേഡിയേഷൻ അധികമായി ഏൽക്കുന്ന സമയങ്ങളിൽ നായകളുടെ ശരീരത്തിൽ ലൈംഗിക സ്റ്റിറോയ്ഡുകളുടെ അളവ് വർദ്ധിക്കുന്നു. ഇതുവഴി നായകളെ ആക്രമാസ്‌ക്തരാക്കുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഓസോൺ വാതകം മൃഗങ്ങളിലെ ശ്വസനത്തെ വിപരീതമായി ബാധിക്കുകയും അവയെ ആക്രമണക്കാരികളുമാക്കുന്നു. വായുവിലെ മലിനീകരണകാരികളുടെ അളവ് വർദ്ധിക്കുമ്പോൾ ശ്വസനപ്രക്രിയേയും തുടർന്ന് തലച്ചോറിന്റെ പ്രവർത്തനത്തേയും ബാധിക്കാമെന്നും സംഘം വിശദമാക്കുന്നു.

Tags: Stray dog
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies