2023 ജൂൺ 25 മുതൽ ജൂലൈ 1 വരെ ( മിഥുനം 10 മുതൽ 16 വരെ) ഒരാഴ്ച്ച സമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2023 ജൂൺ 25 മുതൽ ജൂലൈ 1 വരെ ( മിഥുനം 10 മുതൽ 16 വരെ) ഒരാഴ്‌ച്ച സമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 05:27 pm IST
FacebookTwitterWhatsAppTelegram

ഗ്രഹസ്ഥിതി അനുസരിച്ചു ആണ് പൊതു ഫലം പറയുന്നത്, ജാതകത്തിലെ യോഗങ്ങളും ഗ്രഹനിലയും അനുസരിച്ചു ഏറ്റക്കുറച്ചിലുകൾ വരാം.

പൊതുവായ ഫലം: സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ വീണ്ടും അക്രമണങ്ങൾ കൂടും. പെണ്കുഞ്ഞുങ്ങളെ വളരെയധികം ശ്രദ്ധിക്കുക. കാലങ്ങൾക്ക് മുൻപേ മണ്മറഞ്ഞ പല വിഗ്രഹങ്ങൾ കണ്ടെത്തും.

രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കു ആദായ നികുതിയിൽ നിന്നും റെയ്‌ഡ്‌ പ്രതീക്ഷിക്കാം. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഈ ഡി പരിശോധനകളിൽ വിചാരിക്കാത്ത പലരും പെടും.

പ്രകൃതിയോടും മൃഗങ്ങളോടും കാണിക്കുന്ന ക്രൂരതയ്‌ക്ക് പ്രകൃതി പ്രതികരിച്ചു തുടങ്ങും. പഞ്ചഭൂതങ്ങളും പ്രതികാരഭാവത്തിൽ ആകുന്നത് കാണാം. വീണ്ടും ചില അപ്രതീക്ഷിതമായ അപകടങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടി വരും.

ഈ വാരത്തിൽ പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖ൦, അനിഴം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

മേടം രാശി: (അശ്വതി ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം) :

ആശയവിനിമയം നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. അസുഖങ്ങൾക്ക് ആയുർവേദ- പ്രകൃതി ചികിത്സ തുടങ്ങുന്നത് നന്നായിരിക്കും. അവിസ്മരണീയമായ മൂഹൂർത്തങ്ങൾ അനശ്വരമാക്കുവാൻ അവസരം ഉണ്ടാകും.

ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും):

വാഗ്ദാനങ്ങൾ നിറവേറ്റുവാൻ അഹോരാത്രം പ്രയത്നിക്കും. ജാമ്യം നിൽക്കുവാനുള്ള സാഹചര്യത്തിൽ നിന്നും ഇപ്പോൾ പിന്മാറിയാൽ പിന്നെ ദുഃഖിക്കേണ്ടി വരില്ല. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാതെ നോക്കണം. കീഴ്ജീവനക്കാർ വരുത്തിവെച്ച അബദ്ധങ്ങൾ തിരുത്തുവാൻ സാഹചര്യം ഉണ്ടാവും.

മിഥുനം രാശി: (മകയിര്യം 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമാണ്. പരിശ്രമങ്ങൾക്കും പ്രവർത്തങ്ങൾക്കും ഫലമുണ്ടാവും. ആഗ്രഹിക്കുന്ന കാര്യങ്ങൾക്കു അനുകൂല സാഹചര്യങ്ങൾ വന്നു ചേരും. അപ്രതീക്ഷിതമായ ധനലാഭം പ്രതീക്ഷിക്കാം. ശത്രുത വർദ്ധിക്കും.

കർക്കിടകം രാശി: (പുണർതം 1/4, പൂയം, ആയില്യം):

കുടുംബത്തിൽ ആഹ്ളാദ അന്തരീക്ഷം സംജാതമാകും. ആത്മവിശ്വാസം വർദ്ധിക്കും. ബിസിനെസ്സിൽ പുരോഗതി ദൃശ്യമാകും. ഏറെക്കുറെ പൂർത്തിയായ ഗൃഹം വാങ്ങുവാൻ ധാരണയാകും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

സങ്കൽപ്പത്തിന് അനുസരിച്ചു ഉയരുവാനുള്ള സാഹചര്യം ഉണ്ടാവും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാവും. ഇഷ്ടപെട്ട ഭക്ഷണം കഴിക്കുവാൻ അവസരം വന്നു ചേരും. വാക്കും പ്രവർത്തിയും ഫലപ്രദമാകും.

കന്നി രാശി: (ഉത്രം 3/4,അത്തം, ചിത്തിര ആദ്യ 1/2 ഭാഗം):

അന്യസ്ത്രീമൂലം അപവാദം കേൾക്കുവാൻ ഇടവരും. അകാരണ തടസ്സങ്ങളെ അതിജീവിക്കാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. സാമ്പത്തീക ക്രയവിക്രയങ്ങളിൽ സൂക്ഷിക്കണം. ഭക്ഷ്യ വിഷബാധ ഏൽക്കാതിരിക്കുവാൻ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

പ്രവർത്തന മണ്ഡലങ്ങളിൽ സജീവ സാനിധ്യം വേണ്ടി വരും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. സുതാര്യതയുള്ള പ്രവർത്തനങ്ങളാൽ ദുഷ്കീർത്തി നിഷ്പ്രഭമാകും. ജീവിതത്തിനു വഴിത്തിരിവാകുന്ന പ്രവത്തനങ്ങളിൽ പങ്കുചേരും.

വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)

ജീവിത പങ്കാളിയുടെ സമയോചിതമായ ഇടപെടലുകൾ വിപരീത സാഹചര്യങ്ങളെ മറികടക്കും.ആരോഗ്യ കാര്യങ്ങളിൽ വിദഗ്‌ദ്ധ ഉപദേശം തേടും. വാഹനങ്ങൾ ഓടിക്കുമ്പോൾ സൂക്ഷിക്കുക അപകടങ്ങൾക്കു സാധ്യത ഉണ്ട്.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമാണ്. ജീവിതപങ്കാളിയുമായി അഭിപ്രായ ഭിന്നതയ്‌ക്ക് സാധ്യത ഉണ്ട്. കോടതിപരമായി ഉള്ള കേസുകൾക്ക് അന്തിമ വിജയം ഉണ്ടാവും. മേലധികാരിയുടെ നിർദേശ പ്രകാരം പുതിയ ചുമതലകൾ ഏറ്റെടുക്കും.

മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

കുടുംബ ജീവിതത്തിൽ സന്തോഷക്കുറവ് അനുഭവപ്പെടും. ജീവിതപങ്കാളിയുമായും ബന്ധുക്കളുമായും അഭിപ്രായ വ്യത്യാസം ഉടലെടുക്കും. വാത സംബന്ധമായും ഉദരസംബന്ധമായും അസുഖങ്ങൾ വർദ്ധിക്കും. മേലധികാരിയിൽ നിന്നും അപ്രീതി ഉണ്ടാവും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

കുടുംബ ജീവിതത്തിൽ സന്തുഷ്ട്ടിയും സമാധാനവും ഉണ്ടാവും.ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കുവാൻ അവസരം ഉണ്ടാവും. പുതിയ സ്നേഹ ബന്ധം ഉടലെടുക്കും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണ്. വസ്തു നിഷ്ഠമായ പ്രവർത്തനങ്ങൾ ലക്ഷ്യ പ്രാപ്തി നേടും. ഗുണനിലവാരം വർധിപ്പിക്കുവാൻ വ്യവസായം നവീകരിക്കുവാൻ തീരുമാനിക്കും. യാത്രകളിൽ അപകടങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കുക. ഗുരുസ്ഥാനീയരെ ആദരിക്കുവാൻ ഇടവരും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 June 25 to July 01

Tags: JayaraniPREMIUMWeekly Prediction
ShareTweetSendShare

More News from this section

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

സത് സന്താന ലബ്ധിക്കായി സന്താന കാമേശ്വരി ഉപാസന

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies