തെന്നിന്ത്യയിലും മലയാളത്തിലും സജീവമായുള്ള നടിയാണ് ശോഭിത ധുലിപാല. കുറുപ്പ് എന്ന മലയാള ചിത്രത്തിലൂടെയാണ് നടി മലയാളികളുടെ മനസ്സിലും കയറിക്കൂടിയത്. പൊന്നിയിൻ സെൽവൻ ആയിരുന്നു ശോഭിതയുടെ മറ്റൊരു ശ്രദ്ധേയ ചിത്രം. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്ക കാലത്ത് നേരിട്ട പ്രശ്‌നങ്ങൾ തുറന്നു പറയുകയാണ് താരം.
നിറത്തിന്റെ പേരിൽ ഒരുപാട് അവഗണനകൾ താൻ അനുഭവിച്ചിട്ടുണ്ടെന്നും നടി പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇരക്കാര്യം വെളിപ്പെടുത്തിയത്. ഓരോ കാര്യങ്ങളും ആരംഭിക്കുമ്പോൾ എല്ലാം യുദ്ധമാണ് നടക്കാറുള്ളതെന്നും താരം പറയുന്നു. താൻ സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള ആളല്ല. വെളുത്തിട്ടല്ലെന്ന കാരണത്താൽ പരസ്യ ഓഡീഷനുകളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും ശോഭിത പറയുന്നു.
എന്നാൽ ഇത്തരം അവഗണനയിൽ തളരാതെ വീണ്ടും മുന്നോട്ട് വരികയാണ് ചെയ്തത്. പിന്നീട് വലിയൊരു വാണിജ്യ സിനിമ സംവിധായകൻ തന്നെ അന്വേഷിച്ചെത്തി അവസരം നൽകുകയായിരുന്നെന്നും താരം വ്യക്തമാക്കി.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇതിനോടകം ശോഭിത തന്റെ സാന്നിദ്ധ്യം അറിയിച്ച് കഴിഞ്ഞു. സിതാര, അമേരിക്കൻ ചിത്രമായ മങ്കി മാൻ എന്നിവയാണ് ശോഭിതയുടേതായി വരാനിരിക്കുന്ന സിനിമകൾ. ദ നൈറ്റ് മാനേജർ 2 എന്ന വെബ് സീരീസിലും ശോഭിതയുടെ സാന്നിദ്ധ്യമുണ്ട്.















