തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ 26 ന് തിരുവനന്തപുരത്ത് എത്തും. നരേന്ദ്രമോദി സർക്കാരിന്റെ ഒമ്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്.
രാവിലെ ഒമ്പത് മണിയ്ക്ക് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും. 9.30 ന് ചട്ടമ്പിസ്വാമികളുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് 10.30 ന് കവടിയാർ ഉദയ് പാലസിൽ നടക്കുന്ന തിരുവനന്തപുരം പാർലമെന്റ് മണ്ഡലം വിശാലജനസഭ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
Comments