തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് വില വർദ്ധിച്ചത്. പവന് ഇന്ന് 120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 43,400 രൂപയായി. ഗ്രാമിന് 15 രൂപ ഉയർന്ന് 5425 രൂപയായി. ഇന്നലെ പവൻ വില 320 രൂപ കുറഞ്ഞിരുന്നു.
കഴിഞ്ഞ നാല് ദിവസത്തിനിടെ 800 രൂപയാണ് സ്വർണവിലയിൽ ഇടിഞ്ഞത്. ജൂൺ 2ന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. ജൂൺ ആറിനാണ് സംസ്ഥാനത്ത സ്വർണവില കുത്തനെ ഉയർന്നത്.
Comments