പുത്രവിവാഹവും ആയുധദാനവും - ഹാലാസ്യ മാഹാത്മ്യം - 12
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

പുത്രവിവാഹവും ആയുധദാനവും – ഹാലാസ്യ മാഹാത്മ്യം – 12

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 05:57 pm IST
FacebookTwitterWhatsAppTelegram

ജഗദീശ്വരനായ സുന്ദരേശ്വരഭഗവാന്‍ പുത്രനായ ഉഗ്രന് മൂന്ന് ആയുധങ്ങള്‍ നല്‍കുന്ന ലീലയാണ് ഇതിലെ പ്രധാന പ്രതിപാദ്യം.
സുന്ദരേശ്വരഭൂപന്‍ പുത്രന് വിവാഹം ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍ കല്ല്യാണനഗരത്തിന്റെ നാഥനും സര്‍വ്വസത്ഗുണസമ്പന്നനും ഭക്തോത്തമനും ആയ സോമശേഖര ഭൂപതി ‘ മധുര’ യില്‍ എത്തി. പത്‌നിയോടും പുത്രിയായ ‘കാന്തിമതി’യോടും ഒപ്പമായിരുന്നു അദ്ദേഹത്തിന്റെ ആഗമനം. അവര്‍ മൂവരും മധുരയില്‍ വരാന്‍ കാരണം രാത്രിയില്‍ രാജാവിനുണ്ടായ സ്വപ്‌നദര്‍ശനമാണ്. ഹാലാസ്യനാഥനായ ശ്രീപരമേശ്വരന്‍ ആണ് പുത്രിയെ ഉഗ്രന് പാണിഗ്രഹണം ചെയ്യ്തു കൊടുക്കണമെന്ന് സ്വപ്‌നത്തില്‍ കൂടി അറിയിച്ചത്.

രാജാവും കുടുംബാഗങ്ങളും സുന്ദരേശഭൂപനെ ദര്‍ശിക്കുകയും വിശഷ്ടങ്ങളായ സമ്മാനങ്ങള്‍ സന്തോഷ സൂചകമായി നല്‍കി ആദരിക്കുകയും ചെയ്യ്തു. പാണ്ഡ്യ ഭൂപതിയും അവര്‍ക്ക് വസിക്കുവാല്‍ പൊന്മണി നിര്‍മ്മിതമായ ഒരു മന്ദിരം നല്‍കി. മന്ത്രിമാര്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. സുന്ദരേശ്വരന്‍ ദേവഗുരുവായ ബൃഹസ്പതിയെ സ്മരിച്ചു. സ്മരണമാത്രയില്‍ ഗുരു അവിടെ സന്നിഹിതനായി. ‘കാന്തിമതി’ എന്ന കന്യകയുടെ ലക്ഷണം പരീക്ഷിക്കുവാന്‍ വേണ്ടിയാണ് ഗുരുവിനെ വരുത്തിയത്. അദ്ദേഹം കന്യകയുടെ കേശാദിപാദാന്തം സസൂക്ഷമം നിരീക്ഷണം ചെയ്യ്തതിനുശേഷം അംഗപ്രതൃംഗ ലക്ഷണങ്ങള്‍ സവിസ്തരം അറിയിച്ചു. സര്‍വ്വ ലക്ഷണങ്ങളും ഒത്തുചേര്‍ന്ന കാന്തിമതി ഉഗ്രന്റെ പത്‌നിയാകുവാന്‍ സര്‍വ്വഥാ യോഗ്യയാണെന്ന് അറിയിച്ചു. ബ്രഹ്‌മദേവന്‍, വിഷ്ണുദേവന്‍, ബ്രഹ്‌മജ്ഞരായ മുനിശ്രേഷ്ഠന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ നല്ല ഒരു മുഹൂര്‍ത്തത്തില്‍ ഉഗ്രന്റെയും കാന്തിമതിയുടെയും പാണിഗ്രഹണം നടന്നു.

വിവാഹത്തിനു ശേഷം സുന്ദരേശരാജാവ് പുത്രന് മൂന്ന് ആയുധങ്ങള്‍ നല്‍കി. വലയം (വളയം) ശക്തി (വേല്‍), ചണ്ഡായുധം(നീളം കൂടിയതും അഗ്രം വളഞ്ഞതും ശത്രുകള്‍ക്ക് കാണാന്‍ സാധിക്കാത്തതും ആയ ഒരു ആയുധം) എന്നിവയാണ് ആ ആയുധങ്ങള്‍. ഭാവിയില്‍ മൂന്നു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ വേണ്ടിയാണ് അവ നല്‍കിയത്്. പുത്രനായ ഉഗ്രപാണ്ഡ്യന്‍ ഭക്തിപൂര്‍വ്വം അവ സ്വീകരിക്കുകയും പിതാവിന്റെ പാദങ്ങളില്‍ പ്രണമിക്കുകയും ചെയ്യ്തു.
പുത്രന്‍ പാണ്ഡ്യ ചക്രവര്‍ത്തിയായിരുന്ന് രാജ്യം പരിപാലിക്കുവാന്‍ സമര്‍ത്ഥനാണെന്ന് ദൃഢനിശ്ചയം വന്ന സുന്ദരേശ്വരപാണ്ഡ്യന്‍ ഭരണം പുത്രനെ ഏല്‍പിച്ചു. അറുപത്തയ്യായിരം വര്‍ഷം രാജ്യം ഭരിച്ച് സര്‍വ്വ ജനങ്ങള്‍ക്കും സന്തോഷം പ്രദാനം ചെയ്തുകൊണ്ട് ഭൂമിയെ പരിപാലിക്കുവാന്‍ അനുഗ്രഹിച്ചു.

മനുഷ്യാവതാരം സ്വീകരിച്ച് മധുരാപുരിയെ ഭരിച്ച ഭഗവാന്‍ പട്ട മഹഷിയായ തടാതകാദേവിയോടുകൂടി മൂലലിംഗത്തില്‍ ലയിച്ചു. ഭഗവാനോടൊപ്പം മനുഷ്യാവതാരം സ്വീകരിച്ച് മധുരയിലുണ്ടായിരുന്ന ഭൂതഗണങ്ങളും അപ്രത്യക്ഷരായി.

ഭഗവാന്റെ പന്ത്രണ്ടാമത്തെ ലീല പാരായണം ചെയ്യുകയും കേള്‍ക്കുകയും ചെയ്യ്താല്‍ ആയുസ്സും ആരോഗ്യവും സമ്പത്തും സന്താനസൗഭാഗ്യവും ലഭിക്കുമെന്നാണ് ഫലശ്രുതി. മാത്രമല്ല, ഭാഗവാന്റെ അനുഗ്രഹത്താല്‍ ചിന്തിച്ചെതെല്ലാം ഫലിക്കുകയും ചെയ്യും.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും 

https://janamtv.com/tag/halasya-mahatmyam/

അടുത്ത ഹാലാസ്യ ലീല 13:- അബ്ധിതാഡനം
അവലംബം:- ശ്രീവേദവ്യാസമഹര്‍ഷി രചിച്ച സ്‌കന്ദ പുരാണത്തിലെ അഗസ്ത്യസംഹിതയെ അടിസ്ഥാനമാക്കി ചാത്തുക്കുട്ടി മന്നാടിയാര്‍ രചിച്ച ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്.

കെ രാധാമണി തമ്പുരാട്ടി

ഫോൺ 8281179936

ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .

ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..

Tags: Halasya Mahatmyam
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies