ലോകത്തെ ഒരേ ഒരു പോപ് ചക്രവര്‍ത്തി; മരിക്കാത്ത ഓർമകളിൽ മൈക്കിൾ ജാക്സൺ
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ലോകത്തെ ഒരേ ഒരു പോപ് ചക്രവര്‍ത്തി; മരിക്കാത്ത ഓർമകളിൽ മൈക്കിൾ ജാക്സൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 06:16 pm IST
Facebook
Twitter
WhatsAppTelegram

പോപ്പ് രാജാവ് മൈക്കിൾ ജാക്സൺ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് 14 വർഷം. മനം മയക്കുന്ന സംഗീതവും നൃത്തവും കൊണ്ട് ലോകത്തെ ത്രസിപ്പിച്ച കലാകാരന്‍ ദിസ് ഈസ് ഇറ്റ് എന്ന ആല്‍ബത്തിന്റെ പണിപ്പുരയിലിരിക്കുന്ന വേളയിലാണ് മരണപ്പെടുന്നത്. ആരാധകര്‍ക്കു വേണ്ടി അവസാനമായി ഒരു സ്റ്റേജ് ഷോ എന്ന ലക്ഷ്യത്തിനായി തയ്യാറെടുക്കുന്നതിനിടയിലാണ് 2009 ജൂണ്‍ 25ന് പുലര്‍ച്ചെ മൈക്കിള്‍ ജാക്‌സന്റെ മരണ വാർത്ത എത്തുന്നത്.

മൈക്കിൾ ജാക്സന്റെ മരണശേഷം പകരക്കാരനാകാൻ പലരും വന്നിരുന്നു. എന്നാൽ, ഈ ലോകത്ത് പോപ് ചക്രവര്‍ത്തി അന്നും ഇന്നും ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘ബീറ്റ് ഇറ്റ്’ പോലെ വേഗതയേറിയ താളവും ‘ഹീല്‍ ദ വേള്‍ഡ്’ പോലെ ചിന്തിപ്പിക്കുന്ന ഈണവും ഒരു പോലെ അവതരിപ്പിച്ചാണ് മൈക്കല്‍ ജാക്‌സന്‍ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറുന്നത്. നാല് പതിറ്റാണ്ട് നീണ്ട കലാജീവിതം. എണ്ണമറ്റ പുരസ്‌കാരങ്ങള്‍. നിരവധി റെക്കോഡുകള്‍. മൈക്കല്‍ ജോസഫ് ജാക്‌സണ്‍ എന്ന മൈക്കല്‍ ജാക്‌സണ്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഇടം അനന്യമാണ്. പദവിയും ആലവാരങ്ങളും അഴിച്ചുവെച്ച് ലോകത്തെ ഞെട്ടിച്ച് എംജെ അരങ്ങുവിട്ടിട്ട് പതിമൂന്ന് വര്‍ഷം കഴിയുന്നു.

1960 കളുടെ പകുതിയില്‍ ‘ദ ജാക്‌സണ്‍ 5’ എന്ന ബാന്റുമായാണ് സംഗീത ജീവിതം ആരംഭിക്കുന്നത്. 1970 -കളുടെ അവസാനത്തോടെ ജാക്‌സന്‍ ജനപ്രിയനാകുന്നു. തുടർന്ന് പ്രണയം, വര്‍ണവിവേചനം, പരിസ്ഥിതി അവബോധം, ഏകാന്തത തുടങ്ങിയവയൊക്കെയായിരുന്നു ജാക്സണ്‍ തന്റെ ഗാനങ്ങളുടെ പ്രമേയമാക്കിയ പ്രധാന വിഷയങ്ങള്‍. 1991 ല്‍ പുറത്തിറങ്ങിയ ഡേയ്ഞ്ചറസ് എന്ന ആല്‍ബം ലോകത്തെ ഏറ്റവും മൂല്യമേറിയ സംഗീതജ്ഞനാക്കി ജാക്‌സനെ മാറ്റി. സ്മൂത്ത് ക്രിമിനല്‍ എന്ന ഗാനത്തിന്റെ വീഡിയോക്ക് വേണ്ടി നിര്‍മിച്ച പ്രത്യേക ആന്റി ഗ്രാവിറ്റി ഷൂ വിന്റെ പേറ്റന്റ് ജാക്സന്റെ പേരിലാണ്. ബ്രസീലിലെ ഫവേലകളില്‍ ചിത്രീകരിച്ച ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ് എന്ന പ്രതിഷേധ ഗാനം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും ഹിറ്റ് ചാര്‍ട്ടുകളിലാണ് ഇന്നും.

മരണപ്പെട്ട സെലിബ്രിറ്റികളിലെ അതിസമ്പന്നന്മാരെക്കുറിച്ച് 2018 ല്‍ ഫോബ് മാസിക തയാറാക്കിയ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് മൈക്കിൾ ജാക്സന്റെ പേര്. 2009 ല്‍ ഉറങ്ങാനുള്ള മരുന്ന് അമിതമായി കഴിച്ചതാണ് മൈക്കല്‍ ജാക്‌സന്റെ മരണകാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ജാക്‌സന്‍ കൊല്ലപ്പെടുകയായിരുന്നെന്നാണ് മകള്‍ പാരീസിന്റെയും സഹോദരി ലാ ടോയയുടേയും പറഞ്ഞത്.

 

Tags:
Share
Tweet
SendShare

More News from this section

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

വൈദ്യപരിശോധന പൂർത്തിയാക്കി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി; കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമെന്ന് ഡോക്ടർമാർ, വിദേശ ചികിത്സയ്‌ക്കും സാധ്യത

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ ചരക്ക് കപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 10 ജീവനക്കാരില്‍ 6 പേർ ഇന്ത്യക്കാര്‍

ബംഗ്ലാദേശിന് പുതിയ പ്രസിഡന്റ്; ബിഎൻപി നേതാവ് മിർസ ഫഖ്‌റുൽ ഇസ്ലാം ആലംഗീർ 23-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, ജമാഅത്തെ ഇസ്ലാമി പിന്തുണച്ച ഒലി അഹമ്മദിന് 88 വോട്ട് മാത്രം

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

Latest News

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

കൊച്ചി മെട്രോ ‘കേരളം മെട്രോ’ ആക്കാനുള്ള നീക്കത്തിന് സതീശന്റെ ചെക്ക് ; കൊച്ചി മെട്രോയുടെ പേരുമാറ്റം പരിഗണനയിലില്ല, അവർ മാത്രം തീരുമാനിച്ചാൽ മതിയാകില്ല, കെഎംആർഎല്ലിനെതിരെ മുഖ്യമന്ത്രി

തൃശൂരിൽ വൻകവർച്ച; മകളുടെ വിവാഹത്തിനായി കരുതിവെച്ച 50 പവൻ സ്വർണം കവർന്നു, രണ്ട് അപരിചിതരെ കണ്ടതായി നാട്ടുകാർ

കൂടത്തായി കേസ് പശ്ചാത്തലമായ ‘അണലി’ വെബ് സീരീസിന് തിരിച്ചടി; റിലീസ് തടഞ്ഞ് കോടതി, ജോളിയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പ്രധാന സ്ത്രീ കഥാപാത്രം ജോളിയാണെന്ന് തിരിച്ചറിയുന്ന ഉള്ളടക്കത്തിനും നിരോധനം

മാതാവിനെ കൊലപ്പെടുത്തിയ കേസ്; മകനും പെൺസുഹൃത്തും അറസ്റ്റിൽ, വഴക്കിനിടെ ഇടപെട്ട 75കാരിയെ നെഞ്ചിൽ ചവിട്ടിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്ന് പൊലീസ്

ലഡാക്കിൽ ജമ്മു കശ്മീർ ഹൈക്കോടതി ബെഞ്ച്; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, വിദൂര മേഖലകളിലെ ജനങ്ങൾക്ക് നീതി വേഗത്തിലെത്തുമെന്ന് അമിത് ഷാ

ശ്രീചിത്ര പുവർ ഹോമിൽ നിന്ന് പുറത്ത് പോയ രണ്ട് പെൺകുട്ടികൾ , തിരിച്ചെത്തിയില്ല; വഞ്ചിയൂർ പൊലീസ് കേസെടുത്തു, അന്വേഷണം ഊർജിതം

കരുവാറ്റ കൊലക്കേസ്; കൊല്ലപ്പെട്ടയാളെ അപമാനിച്ച എസ്.പി. വിഷ്ണു പ്രദീപിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി, പ്രതിയുടെ ദുരാരോപണം തെളിവില്ലാതെ പുറത്തുവിട്ടതിനെതിരെ നടപടി വേണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies