ഷൂട്ടിംഗിന് ഒരു ദിവസം മുൻപ് സുഹൃത്തിന്റെ വാഹനത്തിൽ വരികെ അപകടം; കാലിലൂടെ രക്തം ഒഴുകുകയായിരുന്നെങ്കിലും ഷൂട്ട് മുടങ്ങിയാലോ എന്ന് കരുതി സ്റ്റിച്ചിട്ടില്ല: ഹരിശ്രീ അശോകൻ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഷൂട്ടിംഗിന് ഒരു ദിവസം മുൻപ് സുഹൃത്തിന്റെ വാഹനത്തിൽ വരികെ അപകടം; കാലിലൂടെ രക്തം ഒഴുകുകയായിരുന്നെങ്കിലും ഷൂട്ട് മുടങ്ങിയാലോ എന്ന് കരുതി സ്റ്റിച്ചിട്ടില്ല: ഹരിശ്രീ അശോകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 02:57 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമകളിലെ ഹാസ്യനടന്മാരിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന മുഖങ്ങളിൽ ഒന്നാണ് ഹരിശ്രീ അശോകന്റേത്. ഹാസ്യകഥാപാത്രങ്ങളിലൂടെ അദ്ദേഹം ചിരിപ്പിച്ചതിന് കണക്കുണ്ടാകില്ല. അച്ഛന്റെ പാതയിലൂടെ തന്നെ സിനിമയിലേക്ക് രംഗപ്രവേശം നടത്തിയ മകനും ഇന്ന് മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ്. തന്റെ പേരിനൊപ്പമുള്ള ഹരിശ്രീ എന്ന പേരിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്.

മിമിക്രി കലാരംഗം വാണിരുന്ന കാലത്താണ് അശോകൻ ഹരിശ്രീ എന്ന ട്രൂപ്പിന്റെ ഭാഗമാകുന്നത്. സംവിധായകൻ സിദ്ധിഖ്, ലാൽ, എൻഎഫ് വർഗീസ്, ഗോകുൽ മേനോൻ, കോട്ടയം ജോസഫ് എന്നിവരായിരുന്നു അന്ന് ട്രൂപ്പിലുണ്ടായിരുന്നത്. പിന്നീട് ഹരിശ്രീ സിനിമ നിർമ്മിച്ചു. പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്നായിരുന്നു സിനിമയുടെ പേര്. ഇതിലൂടെയാണ് സിദ്ധിഖും ലാലും ആദ്യമായി കഥാകൃത്താകുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയെഴുതിയത് ശ്രീനിവാസൻ ആയിരുന്നു. ഈ ചിത്രത്തിലൂടെയായിരുന്നു അശോകൻ അഭിനയ രംഗത്തേക്ക് ചുവടവെയ്‌ക്കുന്നത്. ഇങ്ങനെയാണ് അശോകൻ ഹരിശ്രീ അശോകനാകുന്നത്. ആദ്യ സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം ശ്രദ്ധേയമാകുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ…

ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരു ദിവസം മുൻപ് സുഹൃത്തിന്റെ സ്‌കൂട്ടറിൽ വരികെ അപകടമുണ്ടായി. എതിരെ വരുന്ന വണ്ടിയിലെ കിക്കറിൽ തട്ടി എന്റെ കാലിൽ ആഴത്തിൽ മുറിവുണ്ടായി. അത് ആശുപത്രിയിൽ പോയി സ്റ്റിച്ച് ചെയ്യാതെ വെറുതെ മുറിവ് മരുന്ന് വെച്ച് കെട്ടി. എന്നാൽ കാലിൽ കൂടി രക്തം ഒഴുകുകയായിരുന്നു. അടുത്ത ദിവസം ഷൂട്ടുള്ളതിനാലായിരുന്നു സ്റ്റിച്ച് ഇടാതിരുന്നത്. ഷൂട്ടിന് പോകാൻ പറ്റിയില്ലെങ്കിലോ എന്നോർത്തായിരുന്നു അങ്ങനെ ചെയ്തത്. എന്നാൽ ഷൂട്ടിംഗിന് ചെന്നപ്പോൾ അവർ പറഞ്ഞു സ്റ്റിച്ച് ചെയ്യാൻ. അതോടെ പോയി സ്റ്റിച്ച് ചെയ്തിട്ടാണ് ഷൂട്ടിംഗിന് വന്നത്. ആ പടം കഴിയുന്നതിന് മുൻപ് തന്നെ കാല് വേദനിക്കാൻ തുടങ്ങി. സ്റ്റിച്ച് പൊട്ടുകയും ചെയ്തു. ഇപ്പോഴും ആ മുറിവ് കാണുമ്പോൾ എന്റെ ആദ്യത്തെ പടം ആണ് ഓർമ വരുന്നത്.

കഷ്ടപ്പാടുകളും യാതനകളും സഹിച്ച് ചെറുവേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് പ്രിയങ്കരനായി മാറുകയായിരുന്നു. തീർത്തും വ്യത്യസ്തമായ അഭിനയ ശൈലിയാണ് ഇന്നും അദ്ദേഹത്തിനെ മലയാളികൾ നെഞ്ചിലേറ്റിയതിന് പിന്നിലെ കാരണം. പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലായിരുന്നു താരം ഒടുവിൽ അഭിനയിച്ചത്.

Tags: SUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies