ഇന്നാണ് ഞാനൊന്ന് ചിരിക്കുന്നത്; എല്ലാ ദിവസവും രാത്രി ഉറങ്ങുമ്പോൾ സുധി കയറി വരും; അന്ന് സുധിയുടെ സമയം ആയിരുന്നിരിക്കണം: ബിനു അടിമാലി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇന്നാണ് ഞാനൊന്ന് ചിരിക്കുന്നത്; എല്ലാ ദിവസവും രാത്രി ഉറങ്ങുമ്പോൾ സുധി കയറി വരും; അന്ന് സുധിയുടെ സമയം ആയിരുന്നിരിക്കണം: ബിനു അടിമാലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 09:32 pm IST
Facebook
Twitter
WhatsAppTelegram

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ ബിനു അടിമാലി ആരോ​ഗ്യം വീണ്ടെടുക്കുകയാണ്. അപകടത്തിൽ ​പരിക്കേറ്റ് ചികിത്സയിലായിരുന്നു താരം. സുഹൃത്തും സഹപ്രവർത്തകനുമായ സുധിയുടെ വിയോ​ഗം ബിനുവിന് തീരാനോവാണ് സമ്മാനിച്ചത്. അപകടത്തിന് ശേഷം പൊതുവേദികളിലൊന്നും താരം പ്രത്യക്ഷപ്പെട്ടിരുന്നില്ല. സുധിയെ കുടുംബത്തെ കണ്ട് ആശ്വസിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു ആരോ​ഗ്യം പോലും കണക്കിലെടുക്കാതം താരം പുറത്തിറങ്ങിയിരുന്നത്. ഈ ദുരന്തത്തിന് ശേഷം ആദ്യമായൊരു പൊതുവേദിയിൽ പങ്കെടുത്തിരിക്കുകയാണ് ബിനു അടിമാലി.

മിമിക്രി കലാകാരന്മാരുടെ സംഘടനയായ ‘മാ’യുടെ പരിപാടിയിലാണ് ബിനു അടിമാലി പങ്കെടുത്തത്. വേദിയിൽ വച്ച് തന്റെ ഉറ്റ സുഹൃത്ത് കൊല്ലം സുധിയുടെ ഓർമ്മകൾ താരം പങ്കുവെച്ചു. പത്ത് പതിനഞ്ച് ദിവസത്തിന് ശേഷം ഇന്നാണ് താനൊന്ന് ചിരിക്കുന്നതെന്നും എല്ലാ ദിവസവും രാത്രിയിൽ ഉറങ്ങാൻ നേരം സുധിയുടെ ഓർമയാണ് നിറയുന്നതെന്നും ബിനു അടിമാലി പറഞ്ഞു. സുധിയുമൊത്തുള്ള യാത്രകളെപ്പറ്റിയും അദ്ദേഹം സമ്മാനിച്ച നല്ല കുറേ ഓർമ്മകളും ബിനു വേദിയിൽ പങ്കുവെച്ചു.

ബിനു അടിമാലിയുടെ വാക്കുകൾ

ഒരു പത്ത് പതിനഞ്ച് ദിവസത്തിന് ശേഷം ഇന്നാണ് ഞാനൊന്ന് ചിരിക്കുന്നത്. ‘മാ’ സംഘടനയുടെ പരിപാടിക്ക് വന്നപ്പോൾ. അതൊരു ഭം​ഗി വാക്കായി പറയുന്നതല്ല. എല്ലാ ദിവസവും രാത്രി സുധി കയറി വരും. ഉറങ്ങാൻ കിടക്കുമ്പോൾ. ഉറങ്ങുമ്പോൾ. അവന്റെ ഓരോ വാക്കുകളും പ്രശ്നങ്ങളും കാരണം എനിക്ക് ഉറങ്ങാൻ പറ്റാത്ത അവസ്ഥ. ഇന്നിവിടെ വന്ന് എല്ലാവരെയും ഒന്നിച്ച് കാണാൻ പറ്റിയപ്പോൾ, എന്തോ ഒരു പകുതി സമാധാനം. അസുഖം പോയപോലെ. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അവസ്ഥയാണത്. നമ്മൾ ബെഡ് റെസ്റ്റൊക്കെ ആയി കിടക്കുമ്പോൾ, നമ്മൾ ഏറ്റവും കൂടുതൽ കാണാൻ ആ​ഗ്രഹിക്കുന്നവർ ഫോൺ ചെയ്യുക, വീട്ടിൽ വരുന്നു എന്നൊക്കെ പറയുന്നത് ഏറ്റവും വലിയ ഭാ​ഗ്യമാണ്. അങ്ങനെ കിടക്കുമ്പോഴാണ് ഓരോ ആളുകളുടെയും വില നമ്മൾ മനസിലാക്കുന്നത്. ദുഃഖം നമുക്ക് പറ്റാത്തൊരു കാര്യമാണ്. അന്ന് സുധിയുടെ സമയം ആയിരിന്നിരിക്കണം. പരിപാടിക്ക് പോകുമ്പോൾ അവൻ വണ്ടിയുടെ മുന്നിലാണ് ഇരിക്കുന്നത്. ഊണ് കഴിക്കാൻ ഇറങ്ങി തിരിച്ച് വന്നപ്പോഴും മുന്നിൽ തന്നെ ഇരുന്നു. പ്രോ​ഗ്രാം കഴിഞ്ഞ് തിരിച്ച് വന്നപ്പോഴും അവൻ ഓടി വന്ന് വണ്ടിയുടെ മുന്നിൽ ഇരുന്നു. ഞാൻ അന്ന് വരെയും അത്രയും ഊർജ്ജസ്വലനായിട്ടുള്ള സുധിയെ കണ്ടിരുന്നില്ല. അത്രയ്‌ക്ക് ആക്ടീവ് ആയിരുന്നു അവൻ. അതാണ് നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. തെട്ടടുത്തിരുന്ന ഒരാൾ മരിച്ചു പോയി എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്നൊരു അവസ്ഥ.

Tags: Binu Adimali
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies