കൊൽക്കത്ത: ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദര്‍, ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, പാര്‍ട്ടിയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് എന്നിവര്‍ ഒരുമിച്ചായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.
കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്. സംസ്ഥാന ബിജെപിയുടെ മുഖപത്രമായ കമല്‍ ബര്തയും പുതിയ രൂപത്തില്‍ പുറത്തിറക്കിയിരുന്നു.
അഴിമതിരഹിത പഞ്ചായത്തുകളുടെ രൂപീകരണം, കര്‍ഷകരുടെ വികസനം ഉറപ്പാക്കല്‍, അസംഘടിത മേഖലയിലെ ജനങ്ങളുടെ വികസനം ഉറപ്പാക്കല്‍, ആരോഗ്യം, സ്ത്രീക്ഷേമം, അടുത്ത തലമുറയുടെ ഭാവി സുരക്ഷിതമാക്കല്‍ ,ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, നല്ല ഭരണം, ക്രമസമാധാന നില മെച്ചപ്പെടുത്തല്‍ തുടങ്ങി ഒമ്പത് വിഷയങ്ങളാണ് പ്രകടനപത്രികതയിൽ ഊന്നിപറഞ്ഞിരിക്കുന്നത്. ജൂലൈ എട്ടിനാണ് ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്.
Comments