ഭോപ്പാല്‍: മദ്ധ്യപ്രദേശിൽ വിവാഹ സംഘം സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ദതിയ ജില്ലയിലെ ബുഹാരയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. വധുവിന്റെ ബന്ധുക്കൾ സഞ്ചരിച്ച വാഹനമാണ് ബുഹാരി എത്തിയപ്പോൾ നദിയിലേക്ക് മറിഞ്ഞത്.
65-വയസ്സുകാരിയും 18 കാരനും രണ്ടും മൂന്നും വയസ്സിനിടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളുമാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അറിയിച്ചു.
അപകടത്തില്‍ ഇരുപത്തിനാലോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടികളില്‍ ചിലരെ കാണാതായിട്ടുമുണ്ട്. ഗ്വാളിയോറിലെ ബില്‍ഹേതി ഗ്രാമത്തില്‍നിന്നുള്ളവരാണ് ട്രക്കിലുണ്ടായിരുന്നത്. ടീകംഗഢിലെ ജതാരയിലെ വിവാഹ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
Comments