ഗുവാഹട്ടി: വിശ്വ പ്രസിദ്ധമായ കാമാഖ്യാ ക്ഷേത്രത്തിൽ ദർശനം നടത്തി നടി കങ്കണ റണാവത്ത്. ഗുവാഹട്ടിയിൽ സ്ഥിതി ചെയ്യുന്ന കാമാഖ്യ ക്ഷേത്രത്തിലേക്ക് എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. പർപ്പിൾ നിറമുള്ള കുർത്തയണിഞ്ഞ് പരമ്പരാഗതമായ ചുവന്ന ദുപ്പട്ട ധരിച്ചായിരുന്നു കങ്കണ എത്തിയത്. വീഡിയോ ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവച്ച കങ്കണ ക്ഷേത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ചും വിശദീകരിച്ചിരുന്നു.
ഇന്ത്യയിലെ 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ഗുവാഹട്ടിയിലെ കാമാഖ്യ ക്ഷേത്രം. ആത്മത്യാഗം ചെയ്ത സതീദേവിയുടെ ശരീരത്തെ പല കഷ്ണങ്ങളാക്കി ഭഗവാൻ വിഷ്ണു വലിച്ചെറിയുകയും അതിൽ ദേവിയുടെ യോനി ഭാഗം പതിച്ച സ്ഥലമായി കാമാഖ്യ മാറുകയായിരുന്നു. യോനി വിഗ്രഹത്തെ പൂജിക്കുന്ന ഭാരതത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായി കാമാഖ്യ മാറി. നിരവധി ആചാരങ്ങൾ നിലനിൽക്കുന്ന ഈ ക്ഷേത്രത്തിൽ ദേവിയുടെ ആർത്തവ ദിനങ്ങളിൽ പ്രസിദ്ധമായ അമ്പുബാച്ചി മേള നടക്കുന്നു. ഗുവാഹട്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറ് കിലോമീറ്റർ അകലെയാണ് കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Comments