കൈതോലപ്പായയിലെ ഒളിച്ചു കടത്തൽ; തിരുവനന്തപുരം മുതൽ ടൈം സ്‌ക്വയർ വരെ അറിയപ്പെടുന്നയാളാണ് ഉന്നതൻ; ആരോപണത്തിൽ അന്വേഷണം വേണം: എം.ടി രമേശ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൈതോലപ്പായയിലെ ഒളിച്ചു കടത്തൽ; തിരുവനന്തപുരം മുതൽ ടൈം സ്‌ക്വയർ വരെ അറിയപ്പെടുന്നയാളാണ് ഉന്നതൻ; ആരോപണത്തിൽ അന്വേഷണം വേണം: എം.ടി രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 10:42 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി.ശക്തിധരന്റെ വെളിപ്പെടുത്തൽ കേരള രാഷ്‌ട്രീയത്തിൽ വലിയ ചർച്ചയ്‌ക്കാണ് വഴി തുറന്നിരിക്കുന്നത്. വൻകിടക്കാർ സമ്മാനിച്ച 2 കോടി 35 ലക്ഷം രൂപ കൈതോല പായയിൽ പൊതിഞ്ഞ് കൊച്ചിയിൽ നിന്നും ഇന്നോവ വാഹനത്തിന്റെ ഡിക്കിയിലിട്ട് ഒരു ഉന്നതനായ സിപിഎം നേതാവ് തിരുവനന്തപുരത്തേക്ക് കടത്തി എന്നാണ് ​ശക്തിധരന്റെ വെളിപ്പെടുത്തൽ. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പിണറായി വിജയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് ശശിധരൻ എന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.

ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ ആരോപണം അതീവ ഗൗരവമുള്ളതാണ്. തമാശയായി തള്ളിക്കളയാതെ ഏറ്റവും കാര്യക്ഷമമായ ഒരു ഏജൻസി അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. സിപിഎം ഉന്നത നേതാവ് രണ്ടു കോടിയിൽപ്പരം രൂപ കൈതോലപായയിൽ പൊതിഞ്ഞ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് കൊണ്ടുപോയെന്നാണ് ഫെയ്‌സ്ബുക്കിലൂടെ ശക്തിധരൻ വെളിപ്പെടുത്തിയത്. കൊച്ചി കലൂരിലെ ദേശാഭിമാനിയിലെ ഓഫിസിൽ നിന്ന് എണ്ണിത്തിട്ടപ്പെടുത്തിയ പണം എവിടേക്കാണ് കൊണ്ടുപോയത്?. ആരിൽ നിന്നാണ് ഈ പണം കിട്ടിയത്? ഇതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടേ.

തിരുവനന്തപുരം മുതൽ ടൈം സ്‌ക്വയർ വരെ അറിയപ്പെടുന്നയാളാണ് ഉന്നതൻ. ഒരു സാധാരണ കർഷകന്റെ മകനായി ജനിച്ച നേതാവ് കോടീശ്വരനായതിന്റെ കച്ചവടക്കഥകൾ പുറത്തുവരണം. ശക്തിധരൻ സഖാവ് പിണറായി വിജയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പത്രപ്രവർത്തകനും പാർട്ടി പ്രവർത്തകനുമാണ്. അതുകൊണ്ടു തന്നെ വെളിപ്പെടുത്തൽ ഏറെ ഗൗരവമുളളതാണ്. ഒളിച്ചുകടത്തുന്ന കൈതോലപ്പായകളും ബിരിയാണി ചെമ്പുകളുമാണ് സിപിഎം ഭരണത്തിന്റെ മുഖമുദ്ര. പിൻവാതിൽ നിയമനം + വ്യാജ സർട്ടിഫിക്കറ്റ് + കൈതോല പായ = എൽഡിഎഫ്.

Tags: mt rameshkaithola paya
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies