നഗരമധ്യത്തിൽ കഞ്ചാവ് നിറഞ്ഞ കുറ്റിക്കാട് ; ലോഡ്ജിന് പിന്നിൽ കണ്ടെത്തിയത് രണ്ട് മീറ്റർ നീളത്തിൽ പൂർണ്ണവളർച്ചയെത്തിയ ചെടികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നഗരമധ്യത്തിൽ കഞ്ചാവ് നിറഞ്ഞ കുറ്റിക്കാട് ; ലോഡ്ജിന് പിന്നിൽ കണ്ടെത്തിയത് രണ്ട് മീറ്റർ നീളത്തിൽ പൂർണ്ണവളർച്ചയെത്തിയ ചെടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 07:26 am IST
FacebookTwitterWhatsAppTelegram

വയനാട് : നഗരത്തിലെ സ്വകാര്യ ലോഡ്ജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പൂർണവളർച്ചയെത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ചുങ്കം ഭാഗത്തുള്ള ഏഷ്യൻ ടൂറിസ്റ്റ് ഹോമിന് പുറകിലെ കുറ്റിക്കാടുകൾക്കിടയിൽ ഏഴ് കഞ്ചാവ് ചെടികൾ കണ്ടെത്തുന്നത്. രണ്ട് മീറ്റർ വരെ വലിപ്പമെത്തിയ കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. അതിൽ താഴെ വലിപ്പമുള്ള കഞ്ചാവ് ചെടികളും പ്രദേശത്തുണ്ടായിരുന്നു. എല്ലാ ചെടികളും ഉപയോഗിക്കാൻ പാകമായവയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്താമാക്കി. ഇവ പൂർണമായും നശിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീൻ പറഞ്ഞു.

ചെടികൾ വളർത്തിയിരുന്ന സ്ഥലത്തിന് സമീപത്തായി മറ്റ് രണ്ട് സ്വകാര്യ റസിഡൻസികൾ കൂടിയുണ്ട്. ഇവയിൽ ഏതിലെങ്കിലും താമസത്തിനെത്തിയവർ കഞ്ചാവ് ഉപയോഗിച്ച ശേഷം അവശിഷ്ടം വലിച്ചെറിഞ്ഞപ്പോൾ വിത്ത് വീണ് മുളച്ചതാകാം എന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. സംഭവത്തിൽ ആർക്കെതിരെയും ഇതുവരെ കേസെടുത്തിട്ടില്ല. എങ്കിലും മൂന്ന് താമസ സ്ഥലങ്ങളിലും വന്നുപോയവരുടെ പട്ടിക ശേഖരിച്ച് മുൻപ് കഞ്ചാവ് കേസുകളിൽ പിടിയിലായ ആരെങ്കിലുമുണ്ടോ എന്ന് പരിശോധിക്കും.

ഏതെങ്കിലും തരത്തിലുള്ള സൂചന ലഭിച്ചാൽ ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. വിശദമായ അന്വേഷണത്തിനായി ചെടികൾ കണ്ടെത്തിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ലോഡ്ജിലെയും മറ്റു റസിൻഡൻസികളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കും. ചെടികൾ ഇത്രയും ഉയർന്ന് വളർന്ന് നിന്നിട്ടും സമീപത്തുള്ളവരുടെ ആരുടെയും ശ്രദ്ധ ഇവിടേക്ക് ഇന്നലെ വരെ എത്തിയിരുന്നില്ല.

Tags: GangaVAYANAD
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies