ബൈഡന്റെ മുഖത്തെ പാടുകൾ; കാരണം വെളിപ്പെടുത്തി വൈറ്റ് ഹൗസ്; അമേരിക്കൻ പ്രസിഡന്റിന് ബാധിച്ച രോഗമിത്.. 
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബൈഡന്റെ മുഖത്തെ പാടുകൾ; കാരണം വെളിപ്പെടുത്തി വൈറ്റ് ഹൗസ്; അമേരിക്കൻ പ്രസിഡന്റിന് ബാധിച്ച രോഗമിത്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 05:33 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖത്തെ പാടുകൾ കണ്ട് പരിഭ്രമിച്ച മാദ്ധ്യമപ്രവർത്തകർക്ക് വൈറ്റ് ഹൗസിന്റെ മറുപടി. യുഎസ് പ്രസിഡന്റിന് സ്ലീപ് അപ്നിയ എന്ന രോഗാവസ്ഥയുണ്ടെന്നും മെഡിക്കേഷന്റെ ഭാഗമായി രാത്രിയിൽ ശ്വസിക്കാൻ സഹായിക്കുന്ന ഒരു മാസ്‌ക് ഉപയോഗിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഈ മാസ്‌ക് ധരിക്കുന്നതിന്റെ അടയാളങ്ങളാണ് അമേരിക്കൻ പ്രസിഡന്റിന് മുഖത്ത് മാദ്ധ്യമ പ്രവർത്തകർ ശ്രദ്ധിക്കാനിടയായത്. വൈറ്റ് ഹൗസിലെ സൗത്ത് ലോണിലുള്ള മറൈൻ വണ്ണിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മാദ്ധ്യമപ്രവർത്തകരുമായി അദ്ദേഹം സംസാരിക്കവെയായിരുന്നു സംഭവം.

സ്ലീപ് അപ്‌നിയ ഉണ്ടാകുമ്പോൾ ഒരു വ്യക്തിയുടെ ശ്വാസോച്ഛ്വാസത്തിന് തടസം സംഭവിക്കുന്നു. മെഡിക്കൽ സേവനത്തിന്റെ സഹായമില്ലാതെ ഉറക്കത്തിൽ ശ്വാസമെടുക്കാതെ കഴിയാതെ വരികയും ചെയ്യുന്നു. രോഗാവസ്ഥയെ മറികടക്കാൻ സിപിഎപി എന്ന മെഷീനാണ് രോഗികൾ ഉപയോഗിക്കുക. ബൈഡൻ ഉപയോഗിച്ചതും സിപിഎപി തന്നെയാണ്. തനിക്ക് സ്ലീപ് അപ്നിയ ഉണ്ടെന്ന വിവരം 2008ലാണ് ജോ ബൈഡൻ വെളിപ്പെടുത്തിയത്. അമേരിക്കയിൽ മാത്രം ഏകദേശം 30 ദശലക്ഷത്തോളം ആളുകൾക്ക് സ്ലീപ് അപ്നിയ ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്.

സ്ലീപ് അപ്നിയയെക്കുറിച്ച് കൂടുതലറിയാം..

ഉറക്കത്തിനിടയിലെ ശ്വാസോച്ഛ്വാസത്തിൽ തകരാർ സംഭവിക്കുന്ന രോഗമാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്‌നിയ. ശ്വസന വൈകല്യമായി ഇതിനെ വ്യാഖ്യാനിക്കാം. ശ്വാസമെടുക്കുന്നത് പെട്ടെന്ന് നിലച്ചുപോകുകയാണ് സ്ലീപ് അപ്‌നിയ ബാധിച്ചവർക്ക് സംഭവിക്കുന്നത്. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ശ്വാസം വീണ്ടുമെടുക്കാൻ സാധിക്കുമെങ്കിലും ഇത് ആവർത്തിച്ച് സംഭവിക്കുന്നത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കും.

ഉറക്കത്തിൽ തൊണ്ടയിലെ പേശികൾ ശരിയായി പ്രവർത്തിക്കാതെ വരുന്നതോടെ ശ്വാസമെടുക്കാൻ കഴിയാതെ പോകുന്നതാണ് രോഗം. ഇതിന്റെ പ്രധാന രോഗലക്ഷണമാണ് ഉച്ചത്തിലുള്ള കൂർക്കം വലി. ഇത്തരക്കാർക്ക് ഉറക്കത്തിനിടയിൽ ശ്വാസംമുട്ടലും സംഭവിക്കും. ശ്വാസം മുട്ടൽ സംഭവിക്കുന്നതോടെ ഇവർക്ക് ഉറക്കം നഷ്ടപ്പെടും.

സ്ലീപ് അപ്നിയ ഉള്ളയാൾക്ക്, ഏതാണ്ട് 10 സെക്കൻഡ് നേരത്തേക്കാണ് തുടർച്ചയായി ശ്വാസതടസം അനുഭവപ്പെടുക. ഇത് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിനും കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് കൂട്ടുന്നതിനും കാരണമാകും. ഇക്കാര്യം തലച്ചോർ അറിയുന്നതോടെ രോഗി ഉറക്കത്തിൽ നിന്നുണരും. രാത്രി ഉറക്കത്തിൽ ഈ ഒരു പാറ്റേൺ സംഭവിച്ചുകൊണ്ടേയിരിക്കും. മണിക്കൂറിൽ ഏതാണ്ട് മുപ്പത് തവണ ഇത്തരത്തിൽ ആവർത്തിച്ചേക്കാം.

സ്ലീപ് അപ്നിയയുടെ മറ്റ് ലക്ഷണങ്ങൾ:

ഉയർന്ന രക്തസമ്മർദ്ദം
അമിതമായ പകൽ ഉറക്കം
ഉച്ചത്തിൽ കൂർക്കം വലിക്കുക
തൊണ്ടവേദന അനുഭവപ്പെട്ട് ഉറക്കം നഷ്ടമാകുക.
വായയിൽ ഈർപ്പം ഇല്ലാത്തതായി അനുഭവപ്പെടുക.
അതിരാവിലെ തലവേദന തോന്നുക
വിഷാദം ഉണ്ടാകുക

ഹൃദയസംബന്ധമായ രോഗങ്ങൾ, നയന രോഗങ്ങൾ, അമിതമായ ക്ഷീണം എന്നിവയും രോഗികൾക്ക് ഉണ്ടായേക്കാം. സ്ലീപ്പ് അപ്നിയ എന്ന രോഗത്തിന് ചികിത്സ ലഭ്യമാണ്. രോഗം സ്ഥിരീകരിച്ചാൽ ഉടനടി ഡോക്ടറുടെ ഉപദേശം തേടുകയാണ് ചെയ്യേണ്ടത്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള മാർഗങ്ങളും ഉപകരണങ്ങളുടെ സഹായത്തോടെ ശ്വാസമെടുക്കുന്നതിനുള്ള സംവിധാനങ്ങളും രോഗത്തിന് ഫലപ്രദമാണ്.

Tags: us presidentjoe biden
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies