ഇന്ത്യൻ വിപണിയിൽ സ്പോർട്സ് ബൈക്ക് പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടോറാഡ്. ബിഎംഡബ്ല്യു എം 1000 ആർആർ എന്ന മോട്ടോർസൈക്കിളാണ് കമ്പനി അവതരിപ്പിച്ചത്. വേഗതയിലും കരുത്തിലും അതിശയിപ്പിക്കുന്ന മോഡലിന്റെ വിലയും വാഹനപ്രേമികളെ അതിശയിപ്പിക്കും. 49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
ബിഎംഡബ്ല്യു എം 1000 ആർആർ അഗ്രസീഫ് സ്പോർട്സ് ഡിസൈനുമായിട്ടാണ് എത്തുന്നത്. സ്റ്റാൻഡേർഡ്, കോംപറ്റീഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. ബിഎംഡബ്ല്യു എം 1000 ആർആർ സ്റ്റാൻഡേർഡ് വേരിയന്റിന് ഇന്ത്യയിൽ 49,00,000 രൂപയാണ് എക്സ് ഷോറൂം വില. കോംപറ്റീഷൻ വേരിയന്റിന് 55,00,000 രൂപ എക്സ് ഷോറൂം വിലയുണ്ട്. ഇത് കമ്പനി ഇന്ത്യയിൽ നൽകുന്ന ഏറ്റവും വില കൂടിയ മോട്ടോർസൈക്കിൾ മോഡലാണ്.

49 ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന അടിസ്ഥാന വകഭേദം ലൈറ്റ് വൈറ്റ്, എം മോട്ടോർസ്പോർട്ട് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാവും. അതേസമയം കോംപറ്റീഷൻ എഡിഷന് ബ്ലാക്ക്സ്റ്റോം മെറ്റാലിക്, എം മോട്ടോർസ്പോർട്ട് ഓപ്ഷനുകളുമാണ് ലഭിക്കുന്നത്. 14,500 rpm-ൽ 212 bhp പവറും 11,000 rmp 113 Nm torque-ഉം ഉത്പാദിപ്പിക്കുന്ന് ലിക്വിഡ് കൂൾസ് 999 സിസി ഇൻലൈൻ ഫോർ എഞ്ചിനാണ് ബിഎംഡബ്ല്യു എം 1000 ആർആർ സ്പോർട്സ് ബൈക്കിലുള്ളത്.

എബിഎസ്, ട്രാക്ഷൻ കൺട്രോൾ, സ്ലൈഡ് കൺട്രോൾ, ഏഴ് റൈഡ് മോഡുകൾ (റെയിൻ, റോഡ്, ഡൈനാമിക്, റേസ്, റേസ് പ്രോ 1, 2, 3), ലോഞ്ച് കൺട്രോൾ, വീലി കൺട്രോൾ, സ്റ്റിയറിംഗ് സ്റ്റെബിലൈസർ, ക്രൂയിസ് കൺട്രോൾ, ഡ്രോപ്പ് സെൻസർ, ഹിൽ സ്റ്റാർട്ട് എന്നീ സവിശേഷതകൾ ബൈക്കിന് സ്വന്തമാണ്. ബിഎംഡബ്ല്യു എൻഡ്യൂറൻസ് ചെയിൻ, ജിപിഎസ് ലാപ് ട്രിഗർ, കാർബൺ റിയർ ഫെൻഡർ, എയ്റോ വീൽ കവർ, എയർ ബോക്സ് കവർ, ബില്ലറ്റ് പാക്ക് എന്നിവയും ബൈക്കിന്റെ പ്രത്യേകതകളാണ്. ബിഎംഡബ്ല്യുവിന്റെ ലിറ്റർ ക്ലാസ് ഓഫറാ എസ് 1000 ആർആറിന്റെ സ്പോർട്ടിയർ പതിപ്പാണ് ഇത്.















