ഒടുവിൽ യുപിയിൽ നിന്ന് ഒരു ദേശീയ ഫുട്ബോൾ ക്ലബിന് തുടക്കമായി. സ്പാനിഷ് വമ്പന്മാരുമായി കൈകോർത്താണ് വാരണസിയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് തുടക്കമിടുന്നത്. ‘ ഇന്റർ കാശി ‘യുമായി സഹകരിക്കുന്നത് സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് അൻഡോറൻ ലീഗ് ക്ലബായ ഇന്റർ എസ്കലേഡ്സ്, സ്പാനിഷ് ഇതിഹാസം ജെറാദ് പികെ ഉടമയായുള്ള എഫ.സി അൻഡോറ എന്നിവയാണ്. കൊൽക്കത്ത ആസ്ഥാനമായുള്ള കോൺഗ്ലോമറേറ്റ് ആർഡിബി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഇന്റർ കാശി ക്ലബ്.
അത്ലറ്റിക്കോ ഡി മാഡ്രിഡിന്റെ ഇന്ത്യയിലേക്ക് ഉള്ള തിരിച്ചുവരവ് കൂടിയാകും ഇത്. നേരത്തെ അത്കറ്റിക്കോ ഡി കൊൽക്കത്തയ്ക്കും ജംഷദ്പൂർ എഫ് സിക്കും ഒപ്പം അത്ലറ്റിക്കോ മാഡ്രിഡ് സഹകരിച്ചിരുന്നു.ഇന്റർ കാശി ക്ലബ് നേരിട്ട് തന്നെ ഐ ലീഗിലേക്ക് യോഗ്യത നേടാനാണ് ലക്ഷ്യമാക്കുന്നത്. അടുത്ത സീസണിൽ അവർ ലീഗിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Collaboration agreement with the @InterKashi project, the First National-Level Football Club from Uttar Pradesh in India, whose headquarters will be in Varanasi.
➡️ https://t.co/ydQc4boma6 pic.twitter.com/EsGLt6azWt
— Atlético de Madrid (@atletienglish)
Collaboration agreement with the @InterKashi project, the First National-Level Football Club from Uttar Pradesh in India, whose headquarters will be in Varanasi.
➡️ https://t.co/ydQc4boma6 pic.twitter.com/EsGLt6azWt
— Atlético de Madrid (@atletienglish) June 29, 2023
ഇന്റർ കാശി എ.ഐ.എഫ്.എഫിന് ഈ മാസം ആദ്യം മറ്റു നാലു ടീമുകൾക്കൊപ്പം ഒരു ബിഡ് സമർപ്പിച്ചിരുന്നു. ഇന്റർ കാശിയുടെ പരിശീലകരെ കാർലോസ് സാന്റാ മരിയ നയിക്കും. അദ്ദേഹം കഴിഞ്ഞ നാലുവർഷമായി ഇന്ത്യയിലെ അത്ലറ്റികോ മാഡ്രിഡ് അക്കാഡമിയുടെ ചുമതലക്കാരനായിരുന്നു.
Comments