തെന്നിന്ത്യന്‍ സിനിമ ലോകത്തെ നിറസാന്നിധ്യമായിരുന്നു സൗന്ദര്യ. കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് എന്നീ രണ്ടു സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയ സൗന്ദര്യയുടെ നിഷ്‌കളങ്കമായ മുഖവും ചിരിയും ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നല്‍ക്കുന്നു. എന്നാല്‍ ഈ അഭിനയ സൗന്ദര്യം അധികകാലം സിനിമാലോകത്ത് നിലനിന്നില്ല. ഇരുപത്തിയേഴാമത്തെ വയസ്സിലാണ് താരം ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍ പെട്ട് 2004 ഏപ്രില്‍ 18 നാണ് സൗന്ദര്യ വിടപറഞ്ഞത്. സംവിധായകൻ അമർനാഥ് അടക്കമുള്ളവർ ഈ അപകടത്തിൽ മരിക്കുകയായിരുന്നു. രണ്ടു മക്കളെയും ഒരേ ദിവസം നഷ്ടപ്പെട്ട സങ്കടത്തിൽ ആയിരുന്നു ഇവരുടെ അമ്മ കെ എസ് മഞ്ചുള്ള.
ഇപ്പോഴിതാ സൗന്ദര്യയെ കുറിച്ച് നടിയുടെ നാത്തൂൻ നിർമ്മല പറയുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. സൗന്ദര്യയുടെ സഹോദരൻ അമർനാഥന്റെ ഭാര്യയാണ് നിർമ്മല. ഹെലികോപ്റ്ററിൽ കയറുന്നതിനു മുൻപ് അവസാനമായി സൗന്ദര്യ തന്നോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഇവർ പങ്കുവെക്കുന്നത്. അവസാനമായി രണ്ടു കാര്യങ്ങളായിരുന്നു ഫോണിലൂടെ സൗന്ദര്യ ആവശ്യപ്പെട്ടത്.
സൗന്ദര്യയ്‌ക്ക് കോട്ടൺ സാരികൾ ഒരുപാട് ഇഷ്ടമായിരുന്നു. കുറച്ചു കോട്ടൺ സാരികളും കുങ്കുമവും തനിക്ക് വേണ്ടി വാങ്ങിവെക്കണമെന്നാണ് നടി ആവിശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനാൽ കോട്ടൺ സാരികൾ ഒരുപാട് വേണ്ടിവന്നു ഇത് വാങ്ങുവാൻ നാത്തൂനെയായിരുന്നു ഏൽപ്പിച്ചിരുന്നത്. കുങ്കുമത്തിനും സൗന്ദര്യ ഒരുപാട് പ്രാധാന്യം നൽകിയിരുന്നു. വിവാഹം കഴിഞ്ഞ ശേഷം താരം സ്ഥിരമായി കുങ്കുമം തൊടാറുണ്ടായിരുന്നു. ഇന്ന് അത് ചിന്തിക്കുമ്പോൾ ഏറെ വേദനയുണ്ടെന്നും നിർമ്മല പറയുന്നു.















