റാങ്ക് ഹോൾഡറും , ബാങ്ക് ഉദ്യോഗസ്ഥനും, പിന്നീട് അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴും സിനിമ മോഹം ; ഒടുവിൽ നടൻ, കഥാകൃത്ത്, ഗായകൻ ; ആരാണ് ഈ ബഹുമുഖ പ്രതിഭയെന്ന് മനസിലായോ ?
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

റാങ്ക് ഹോൾഡറും , ബാങ്ക് ഉദ്യോഗസ്ഥനും, പിന്നീട് അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴും സിനിമ മോഹം ; ഒടുവിൽ നടൻ, കഥാകൃത്ത്, ഗായകൻ ; ആരാണ് ഈ ബഹുമുഖ പ്രതിഭയെന്ന് മനസിലായോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 01:05 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും തരംഗമാകാറുണ്ട്. സിനിമകളോടുള്ള മലയാളികളുടെ കടുത്ത ആരാധന തന്നെയാണ്, അഭിനേതാക്കളുടെ ബാല്യകാല ചിത്രങ്ങൾ ഇന്റർനെറ്റ് ലോകത്ത് ഇത്രയും വൈറൽ ആക്കുന്നത്. ഇപ്പോൾ, സമൂഹമാദ്ധ്യമ ലോകത്ത് വൈറലായ ഒരു കൗമാരക്കാരന്റെ ചിത്രമാണ് ചർച്ചയാകുന്നത്. ഇന്ന് നമ്മുടെയെല്ലാം പ്രിയ നടനായി മാറിയ ഒരാളുടെ കൗമാരക്കാലത്തെ ചിത്രമാണിത്. ഈ ചിത്രത്തിൽ കാണുന്ന മലയാള നടൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ? മാർ ഇവാനിയോസ് കോളേജിന്റെ പഴയകാല ചെയർമാനും എംകോം ബിരുദാനന്തര ബിരുദത്തിൽ റാങ്ക് ഹോൾഡറുമായ പിവി ജഗദീഷ് കുമാറാണ് ഇത്.

മലയാള സിനിമ പ്രമികളെ നിരവധി കഥാപാത്രങ്ങളിലൂടെ ചിരിപ്പിച്ചും കരയിപ്പിച്ചും പ്രിയങ്കരനായ നടൻ ജഗദീഷാണ് ചിത്രത്തിൽ കാണുന്ന ആ കൗമാരക്കാരൻ. എംകോം റാങ്ക് ഹോൾഡർ ആയ ജഗദീഷ് കാനറ ബാങ്കിൽ ജോലി കിട്ടിയെങ്കിലും ജോലി രാജിവച്ച് തിരുവനന്തപുര എം.ജി.കോളേജിൽ ലക്ചററായി ജോലിയിൽ പ്രവേശിച്ചു. അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴും സിനിമ മോഹം മനസിൽ കൊണ്ട് നടന്ന ജഗദീഷ് ജോലിക്കൊപ്പം തന്നെ സിനിമ അഭിനയവും തുടർന്നു.

1984-ൽ റിലീസായ ഇന്ത്യയിലെ തന്നെ ആദ്യ ത്രിമാന സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചുകൊണ്ടാണ് ജഗദീഷ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അഭിനയത്തിനു പുറമേ പന്ത്രണ്ടോളം സിനിമകൾക്ക് കഥയും തിരക്കഥയും ജഗദീഷ് ഒരുക്കിയിട്ടുണ്ട്. ജഗദീഷ് തന്നെ തിരക്കഥ എഴുതി 1985-ൽ പുറത്തിറങ്ങിയ അക്കരെ നിന്നൊരു മാരൻ, മുത്താരംകുന്ന് പി.ഒ, മഴ പെയ്യുന്നു മദ്ദളം എന്നീ സിനിമകളിലെ അഭിനയത്തെത്തുടർന്ന് മലയാള സിനിമയിലെ സജീവമായ അഭിനേതാവായി അദ്ദേഹം മാറി. തുടർന്ന് ‘ഇൻ ഹരിഹർ നഗർ’, ‘ഏയ് ഓട്ടോ’, ‘ഭാഗ്യവാൻ’ വന്ദനം, ഗോഡ്ഫാദർ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ വ്യത്യസ്ത കഥാപാത്രങ്ങളുമായി എത്തി. ഈ സിനിമകളിലെ അഭിനയം ജഗദീഷിനെ ജനപ്രിയനാക്കി മാറ്റി. പിന്നീട് അദ്ധ്യാപക ജോലിയിൽ നിന്ന് അവധിയെടുത്ത ജഗദീഷ് സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

ലോ ബജറ്റ് സിനിമകളിലെ പതിവ് നായകനായിരുന്ന ജഗദീഷ് മുപ്പതോളം സിനിമകളിൽ നായകനായി തന്നെ അഭിനയിച്ചു. നായകനായും സഹനടനായും ഹാസ്യ നടനായും വില്ലനായും എല്ലാം മലയാള സിനിമ പ്രേക്ഷകരെ അമ്പരപ്പിച്ച ജഗദീഷിന്റെ കയ്യിൽ എല്ലാത്തരം കഥാപാത്രങ്ങളും ഭദ്രമായിരുന്നു. ഇതുവരെ 350-ഓളം സിനിമകളിൽ വേഷമിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് പ്രൊഫസറായിരുന്ന ഡോക്ടർ പി രമയാണ് ജഗദീഷിന്റെ ഭാര്യ. രമ കഴിഞ്ഞ വർഷം ഏപ്രിലിൽ മരണപ്പെട്ടിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

Tags: SUB
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

കൂടത്തായി കേസ് പശ്ചാത്തലമായ ‘അണലി’ വെബ് സീരീസിന് തിരിച്ചടി; റിലീസ് തടഞ്ഞ് കോടതി, ജോളിയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പ്രധാന സ്ത്രീ കഥാപാത്രം ജോളിയാണെന്ന് തിരിച്ചറിയുന്ന ഉള്ളടക്കത്തിനും നിരോധനം

വൈദ്യപരിശോധന പൂർത്തിയാക്കി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി; കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമെന്ന് ഡോക്ടർമാർ, വിദേശ ചികിത്സയ്‌ക്കും സാധ്യത

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ ചരക്ക് കപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 10 ജീവനക്കാരില്‍ 6 പേർ ഇന്ത്യക്കാര്‍

മാതാവിനെ കൊലപ്പെടുത്തിയ കേസ്; മകനും പെൺസുഹൃത്തും അറസ്റ്റിൽ, വഴക്കിനിടെ ഇടപെട്ട 75കാരിയെ നെഞ്ചിൽ ചവിട്ടിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്ന് പൊലീസ്

ലഡാക്കിൽ ജമ്മു കശ്മീർ ഹൈക്കോടതി ബെഞ്ച്; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, വിദൂര മേഖലകളിലെ ജനങ്ങൾക്ക് നീതി വേഗത്തിലെത്തുമെന്ന് അമിത് ഷാ

ശ്രീചിത്ര പുവർ ഹോമിൽ നിന്ന് പുറത്ത് പോയ രണ്ട് പെൺകുട്ടികൾ , തിരിച്ചെത്തിയില്ല; വഞ്ചിയൂർ പൊലീസ് കേസെടുത്തു, അന്വേഷണം ഊർജിതം

കരുവാറ്റ കൊലക്കേസ്; കൊല്ലപ്പെട്ടയാളെ അപമാനിച്ച എസ്.പി. വിഷ്ണു പ്രദീപിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി, പ്രതിയുടെ ദുരാരോപണം തെളിവില്ലാതെ പുറത്തുവിട്ടതിനെതിരെ നടപടി വേണം

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്; അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി, വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies