കൂടുതൽ ചിന്തിച്ച് തലപുകയ്‌ക്കേണ്ട; റഷ്യയുമായുള്ള വ്യാപാരം വർധിച്ചതിൽ ആശങ്കപ്പെടാനില്ല: വിദേശകാര്യ മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂടുതൽ ചിന്തിച്ച് തലപുകയ്‌ക്കേണ്ട; റഷ്യയുമായുള്ള വ്യാപാരം വർധിച്ചതിൽ ആശങ്കപ്പെടാനില്ല: വിദേശകാര്യ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 04:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് ശേഷം ഇന്ത്യയുമായുള്ള റഷ്യയുടെ വ്യാപാര ഇടപാടുകൾ വർധിച്ചതിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങൾ കൂടി കണക്കിലെടുത്ത് താത്പര്യങ്ങൾ പങ്കുവയ്‌ക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ യുവാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പാശ്ചാത്യ രാജ്യങ്ങളായിരുന്നു റഷ്യയുടെ ഏറ്റവും സുപ്രധാന സാമ്പത്തിക പങ്കാളികൾ. എന്നാൽ യുക്രെയ്ൻ സംഘർഷത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വഴിയടഞ്ഞു. ഇതോടെ ഏഷ്യയിലേക്ക് കൂടുതൽ ശ്രദ്ധചെലുത്തുകയാണ് റഷ്യ.  യുക്രെയ്‌നുമായുള്ള യുദ്ധത്തിന് മുമ്പ് 12 മുതൽ 14 ബില്യൺ ഡോളർ വരെയായിരുന്നു ഇന്ത്യ-റഷ്യ വ്യാപാര ഇടപാടുകൾ. എന്നാൽ കഴിഞ്ഞ വർഷം ഇത് 40 ബില്യൺ ഡോളറിലെത്തിയെന്നത് ശ്രദ്ധേയമാണ്. അതായത്, ഏഷ്യൻ രാജ്യങ്ങളാണ് റഷ്യയുടെ പുതിയ പ്രധാന വ്യാപാര പങ്കാളികളായിരിക്കുന്നത്. ഇതിൽ കൂടുതൽ ചിന്തിക്കേണ്ടതില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ഓർമ്മിപ്പിക്കാനുള്ളത്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം എപ്രകാരമാണ് മികച്ചതായി മുന്നോട്ട് പോകുന്നതെന്ന് നാം നോക്കിക്കാണണം. അതുവഴി ഇന്ത്യൻ ജനതയുടെ താത്പര്യങ്ങൾ എപ്രകാരമാണ് മികച്ച രീതിയിൽ സേവിക്കപ്പെടുന്നതെന്നും നാം വിലയിരുത്തണമെന്ന് ജയശങ്കർ പറഞ്ഞു.

നിത്യജീവിതത്തിലെ കാര്യങ്ങളെ ഏതെല്ലാം വിധത്തിലാണ് വിദേശ നയങ്ങൾ സ്വാധീനിക്കപ്പെടുകയെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു. മികച്ച വിദേശ നയമില്ലെങ്കിൽ ഇന്ധന വില ഇനിയും വർധിക്കും, പാചകവാതക വില ഇനിയുമുയരും, നിങ്ങൾ വാങ്ങാനായി ഉദ്ദേശിക്കുന്ന അടുത്ത ഐ-ഫോണിന്റെ വിലയും ഒരുപാട് കൂടുതലായിരിക്കുമെന്ന് ജയശങ്കർ വ്യക്തമാക്കി.

Tags: india-russiatrade
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies