മടക്കാവുന്ന ഫോണുകളുടെ വിപണിയിൽ പുതിയ താരങ്ങൾ; മോട്ടോറോള പുറത്തിറക്കുന്നു റേസര്‍ 40 അള്‍ട്രാ, റേസര്‍ 40: അവിശ്വസനീയമായ ആരംഭ വിലയായ വെറും 59,999 രൂപക്ക് ; ഫ്‌ളിപ്‌ ഫോണുകളിലൂടെ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വ്യവസായ തിരക്കഥയെ പൊളിച്ചെഴുതുന്നു!
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

മടക്കാവുന്ന ഫോണുകളുടെ വിപണിയിൽ പുതിയ താരങ്ങൾ; മോട്ടോറോള പുറത്തിറക്കുന്നു റേസര്‍ 40 അള്‍ട്രാ, റേസര്‍ 40: അവിശ്വസനീയമായ ആരംഭ വിലയായ വെറും 59,999 രൂപക്ക് ; ഫ്‌ളിപ്‌ ഫോണുകളിലൂടെ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വ്യവസായ തിരക്കഥയെ പൊളിച്ചെഴുതുന്നു!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 12:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി : ഇന്ത്യയിലെ മികച്ച 5ജി സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡും ഫ്‌ളിപ്‌ഫോണുകളുടെ (മടക്കാവുന്ന ഫോണുകള്‍) പതാകവാഹകരുമായ മോട്ടറോളയുടെ മടക്കാവുന്ന രണ്ട് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. റേസര്‍ 40 അള്‍ട്ര, റേസര്‍ 40 എന്നിങ്ങനെയുള്ള ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് റേസര്‍ സ്മാര്‍ട്ട് ഫോണ്‍ ഡിവൈസുകളാണ് കമ്പനി ലോഞ്ച് ചെയ്ത് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയെ പ്രകമ്പനം കൊള്ളിക്കുന്നത്. കമ്പനി ലോഞ്ച് ചടങ്ങില്‍ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി മുന്‍ നിര ബോളിവുഡ് നടി കൃതി സാനണിനെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു മോട്ടോറോള. ആകർഷകമായ സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഇവ നേരത്തെ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ്, ഗാലക്സി Z ഫ്ലിപ്പ് 5 എന്നിവയ്‌ക്കെതിരെയാണ് പുതിയ മോട്ടറോള സ്മാർട്ട്ഫോണുാകൾ മത്സരിക്കുന്നത്.

എന്നാൽ പുതിയ സീരീസിൽ മുന്‍പന്തിയില്‍ നില്‍ക്കുന്നത് റേസര്‍ 40 അള്‍ട്ര തന്നെയാണ്. ഏതാണ്ട് പൂര്‍ണ്ണമായും മടക്കില്ലാത്ത തരത്തില്‍ അങ്ങേയറ്റം മൃദുവായ ഡിസ്‌പ്ലേ.
സ്‌നാപ്പ് ഡ്രാഗണ്‍8+ ജെന്‍1 മൊബൈല്‍ പ്ലാറ്റ്‌ഫോമിന്റെ കരുത്ത്, അങ്ങേയറ്റം പ്രവര്‍ത്തനക്ഷമമായ ബാറ്ററി, ഏറ്റവും വലിയ എക്‌സ്‌റ്റേണല്‍ ഡിസ്‌പ്ലേ എന്നിവയും ഈ ഫ്‌ളിപ്‌ ഫോണിനുണ്ട്. അഡ്രിനോ 730 ജിപിയുവുമായി വരുന്ന ഫോണിൽ 8 ജിബി LPDDR5 റാമും 256 ജിബി UFS 3.1 സ്‌റ്റോറേജുമാണുള്ളത്. 3,800mAh ബാറ്ററിയുമായി വരുന്ന ഈ ഡിവൈസിൽ 30W ടർബോപവർ ഫാസ്റ്റ് വയർഡ് ചാർജിങ് സപ്പോർട്ടും 5W വയർലെസ് ചാർജിങ് സപ്പോർട്ടുമുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡിവൈസിൽ 5ജി, വൈഫൈ 6, ബ്ലൂടൂത്ത് പതിപ്പ് 5.3, എൻഎഫ്സി, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയുണ്ട്. 3.6 ഇഞ്ച് പിഒഎല്‍ഇഡി സ്‌ക്രീനോടു കൂടിയ ഇതിന്റെ എക്‌സ്‌റ്റേണല്‍ ഡിസ്‌പ്ലേ അതിശയിപ്പിക്കുന്നതാണ്. അതിലുപരി 144 എച്ച്സെഡ് റിഫ്രഷ് നിരക്കോടു കൂടിയുള്ള ഏറ്റവും മൃദുവായ ഈ എക്‌സ്‌റ്റേണല്‍ ഡിസ്‌പ്ലേ ആപ്പുകള്‍ മാറി മാറി നോക്കുന്നതും വെബ്‌സൈറ്റുകളിലൂടെ പരിധികളില്ലാതെ സ്‌ക്രോള്‍ ചെയ്യുന്നതും എളുപ്പമാക്കുന്നു.

മോട്ടോ റേസർ 40 അൾട്ര സ്മാർട്ട്ഫോണിന്റേത് അങ്ങേയറ്റം മൃദുവായ ഡിസ്‌പ്ലേയാണ്. 6.9 ഇഞ്ച് പിഒഎല്‍ഇഡി സ്‌ക്രീനും അതോടൊപ്പം 165 എച്ച്സെഡ് റിഫ്രഷ് നിരക്കും 1400 നിട്‌സിന്റെ പരമാവധി ബ്രൈറ്റ്‌നസും, 360Hz ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ. മോട്ടോ റേസർ 40 അൾട്ര സ്മാർട്ട്ഫോണിന്റെ മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുള്ള ചതുരാകൃതിയിലുള്ള ക്ലാംഷെൽ ഡിസൈനാണുള്ളത്. 7000 സീരീസ് അലുമിനിയം മിഡ് ഫ്രെയിമും ഈ ഫോണിനുണ്ട്. 1100 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്, 144Hz റിഫ്രഷ് റേറ്റ്, 360Hz വരെ ടച്ച് സാമ്പിൾ റേറ്റ് എന്നിവയുള്ള 3.6 ഇഞ്ച് ഔട്ടർ ഫ്ലെക്‌സിബിൾ അമോലെഡ് ഡിസ്‌പ്ലേയും ഫോണിലുണ്ട്.

ക്യാമറയുടെ കാര്യം പരിഗണിക്കുമ്പോള്‍ ആദ്യം പറയേണ്ടത് മോട്ടോറോള റേസര്‍ 40 അള്‍ട്ര വന്നെത്തുന്നത് അതിശക്തമായ 12 എംപി മെയിന്‍ ക്യാമറ സെന്‍സറോടു കൂടിയാണ്. 12 എംപി സോണി IMX563 സെൻസർ, 13 എംപി അൾട്രാവൈഡ് SK Hynix Hi1336 സെൻസർ എന്നിവയാണ് മോട്ടോ റേസർ 40 അൾട്രയിൽ ഉള്ളത്. ഫോണിന്റെ അകത്തെ ഡിസ്‌പ്ലേയിൽ 32 എംപി സെൽഫി ക്യാമറയുണ്ട്. ബർസ്റ്റ് ഷോട്ട്, ഓട്ടോ നൈറ്റ് വിഷൻ, ഡ്യുവൽ ക്യാപ്‌ചർ തുടങ്ങിയ ക്യാമറ ഫീച്ചറുകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. IP68 വാട്ടർ ഡസ്റ്റ് റസിസ്റ്റൻസുള്ള ഡിവൈസ് ആൻഡ്രോയിഡ് 13ൽ പ്രവർത്തിക്കുന്നു.

മോട്ടോറോള റേസർ 40 അൾട്രാ സ്മാർട്ട്ഫോണിന്റെ വില 89,999- രൂപ മുതലാണ് ആരംഭിക്കുന്നത്. മോട്ടറോള റേസർ സ്മാർട്ട്ഫോണിന്റെ വില 40 59,999- രൂപ രൂപ മുതൽ ആരംഭിക്കുന്നു. രണ്ട് ഫോണുകളും ആമസോൺ വഴി മാത്രമാണ് വിൽപ്പനയ്‌ക്ക് എത്തുന്നത്. ആമസോൺ, മോട്ടറോള, റിലയൻസ് ഡിജിറ്റൽ, മറ്റ് പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ 2023 ജൂലൈ 15, 12 പിഎം മുതൽ സ്മാർട്ട്‌ഫോണുകൾ വിൽപ്പനയ്‌ക്കെത്തും. മോട്ടോറോള റേസർ 40 അൾട്രാ ആമസോണിൽ ജൂലൈ 3, 6 പിഎം മുതൽ പ്രീ-ബുക്കിംഗിലും ലഭ്യമാകും. ഇൻഫിനിറ്റ് ബ്ലാക്ക്, ഗ്ലേസിയർ ബ്ലൂ, സ്പെഷ്യൽ എഡിഷൻ വിവ മജന്ത കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. മോട്ടോ റേസർ 40യുടെ പുറത്ത് 60 ഹെർട്‌സ് റിഫ്രഷ് റേറ്റും 120 ഹെർട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റും ഉള്ള 1.5 ഇഞ്ച് 8-ബിറ്റ് ഒഎൽഇഡി ഡിസ്‌പ്ലേയാണുള്ളത്. അകത്തെ ഡിസ്പ്ലെ അൾട്ര മോഡലിന് സമാനമാണ്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസ് 8 ജിബി LPDDR4x റാമും 256 ജിബി UFS 2.2 സ്റ്റോറേജുമായി വരുന്നു.

ഈ ഡിവൈസുകൾ വാങ്ങുമ്പോൾ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾ എന്നിവയിൽ രൂപ 7000 ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. റേസർ 40യ്‌ക്ക് 5,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും കമ്പനി നൽകുന്നുണ്ട്. ഫോണുകൾ വാങ്ങുമ്പോൾ ജിയോ 15,000 രൂപ വരെ വിലമതിക്കുന്ന ആനുകൂല്യങ്ങളും നൽകുന്നു.

മോട്ടോ റേസർ 40: ക്യാമറയും മറ്റ് സവിശേഷതകളും

മോട്ടോറോളയുടെ മടക്കാവുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഇതുവരെ ഇല്ലാത്ത തരത്തിലുള്ള ഏറ്റവും ഉയര്‍ന്ന റസല്യൂഷനോടു കൂടിയ സെന്‍സറാണ് മോട്ടോറോള റേസര്‍ 40-ല്‍ ഉള്ളത്. ഒഐഎസ് സഹിതം 64 എംപി മെയിന്‍ ക്യാമറ, പിറക് വശത്ത് ഒരു 13 എംപി അള്‍ട്രാ വൈഡ്+മാക്രോ വിഷന്‍ ലെന്‍സ്, മുന്നില്‍ ഒരു 32 എംപി ക്യാമറ എന്നിവ ഉള്ളതിനാല്‍ അവിശ്വസനീയമായ ചിത്രങ്ങള്‍ പകര്‍ത്തുവാനും ഉന്നത നിലവാരമുള്ള വീഡിയോ കോളുകള്‍ ചെയ്യുവാനും ഉപകരിക്കും ഈ ഫോണ്‍. ഓട്ടോഫോക്കസുള്ള 64 എംപി പ്രൈമറി ക്യാമറയും 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 13 എംപി അൾട്രാ വൈഡ് ലെൻസുമടങ്ങുന്നതാണ് മോട്ടോ റേസർ 40യുടെ ക്യാമറ സെറ്റപ്പ്.

ഈ ഡിവൈസിൽ സെൽഫികൾക്കായി 32 എംപി സെൽഫി ഷൂട്ടറും കമ്പനി നൽകിയിട്ടുണ്ട്. 4,200mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. 33W ടർബോപവർ വയർഡ് ചാർജിങ് സപ്പോർട്ടുമായി വരുന്ന ഫോൺ ഐപി52 വാട്ടർ റിപ്പല്ലന്റ് ആണ്. സ്റ്റോക്ക് ആൻഡ്രോയിഡ് 13ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഗ്ലാസ്, വീഗൻ ലെതർ ബാക്ക് ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. മോടോറോള റേസര്‍ 40-ഉം സമാനമായ ഡിസ്‌പ്ലേ കോണ്‍ഫിഗറേഷനോടു കൂടിയാണ് വരുന്നത്. 144 എച്ച്സെഡില്‍ പരമാവധി റിഫ്രഷ് നിരക്ക് ആകുന്നതിനാല്‍ അതും അള്‍ട്രാ സ്മൂത്ത് തന്നെയാണ്.

Tags: motorola
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

Latest News

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies