അവസാനത്തെ നാരോഗേജ് - ധോൽപൂർ സ്റ്റേറ്റ് റെയിൽവേ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവസാനത്തെ നാരോഗേജ് – ധോൽപൂർ സ്റ്റേറ്റ് റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 03:12 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ എന്ന ഭീമാകാരൻ ജനസഞ്ചയത്തെയും എണ്ണി തിട്ടപ്പെടുത്താൻ സാധിക്കാത്ത വിധമുള്ള അതിന്റെ വൈവിധ്യങ്ങളെയും പ്രതിനിധീകരിക്കാൻ ഇന്ത്യൻ റെയിൽവേയോളം പോന്ന മറ്റൊന്നില്ല. റയിൽവേ ഇന്ത്യയെപ്പോലെതന്ന ഒരിക്കലും അവസാനിക്കുന്നില്ല. കോവിഡ് കാലത്തിനു തൊട്ടുമുൻപ് ഗ്വാളിയോർ ഷിയോപൂർ റൂട്ടിലെ നാരോഗേജ് തീവണ്ടിയിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നു. കാളവണ്ടിയേക്കാളും സ്വൽപം കൂടി മാത്രം വേഗതയിൽ ഓടിയിരുന്ന ആ പാസഞ്ചർ ട്രെയിനിന്റെ മുകളിലിരുന്ന് ചമ്പലിലെ കാഴ്ചകൾ കണ്ടു പോകുമ്പോൾ അതാണ് ഇന്ത്യൻ സമതലങ്ങളിലെ അവസാനത്തെ നാരോഗേജ് ലൈൻ എന്നാണ് ഞാൻ കരുതിയിരുന്നത്. ഞാൻ യാത്ര ചെയ്ത് രണ്ടാഴ്ച കഴിഞ്ഞപ്പോൾ തുടങ്ങിയ കോവിഡ് ലോക്ക്ഡൗണോടു കൂടി ആ ലൈനും അടച്ചു പൂട്ടി. അവസാനത്തെ നാരോഗേജ് പാസഞ്ചറുകളിലൊന്നിൽ ഇഞ്ചുകളുടെ വ്യത്യാസത്തിൽ കയറിപ്പറ്റാനായ എന്റെ ഭാഗ്യമോർത്ത് ഞാൻ ആശ്വാസം കൊണ്ടു. ഇതുപോലുള്ള മറ്റ് റെയിൽ ലൈനുകളായ ശകുന്തള റെയിൽവേയും സത്പുര റെയിൽവേയും ബരാക് വാലി മീറ്റർഗേജുമെല്ലാം എനിക്ക് കയ്യെത്തും ദൂരത്ത് നിന്ന് നഷ്ടമായ യാത്രകളായിരുന്നു താനും.
പിന്നീട് ആ ഗ്വാളിയോർ ലൈറ്റ് റെയിൽവേയും എന്നേക്കും അടച്ചു പൂട്ടിയ വാർത്തയും വായിച്ച് ഇനിയിപ്പോ സാധാരണ നാരോഗേജ് പാസഞ്ചറുകളെല്ലാം തീർന്നു എന്ന് കരുതി.അപ്പോഴാണ് ഫേസ്ബുക്കിലെ തീവണ്ടി എന്ന ഗ്രൂപ്പിൽ മറ്റൊരു നാരോഗേജ് പാതയെക്കുറിച്ച് വായിച്ചത്. ഇന്ത്യന്റെയിൽവേ സൈറ്റുകളിലും ഗൂഗിളിലും തല കുത്തിമറിഞ്ഞിട്ടും എന്റെ ശ്രദ്ധയിൽ പെടാതെ പോയ Dholpur – Tantpur നാരോഗേജ് പാസഞ്ചർ , അതും ഗ്വാളിയോറിന്റെ തൊട്ടടുത്ത് മുംബൈ ഡൽഹി മെയിൻ ലൈനിലെ ധോൽപൂർ സ്റ്റേഷനിൽ നിന്ന് തുടങ്ങുന്ന ഒരു ചെറിയ റെയിൽ സിസ്റ്റം. ബ്രിട്ടീഷ് കാലഘട്ടത്തിൽ ഗ്വാളിയോറിലെ സിന്ധ്യകൾ തങ്ങളുടെ രാജ്യത്ത് കൊണ്ടുവന്ന ലൈറ്റ് റെയിൽവേ പോലൊന്ന്, ഏതാണ്ട് അതേ കാലത്ത് തൊട്ടയൽരാജ്യമായ ധോൽപൂരിലെ രാജാക്കൻമാർ അവരുടെ നാട്ടിലും സ്ഥാപിച്ചിരുന്നു അതാണ് ധോൽപൂർ സ്റ്റേറ്റ് റെയിൽവേ എന്ന നാരോഗേജ് റെയിൽ സിസ്റ്റം. Dholpur-Bari Light Railway എന്നായിരുന്നു അതിന്റെ ആദ്യത്തെ പേര്.


കഴിഞ്ഞ ഡിസംബറിൽ ദൽഹിയിൽ പോയി മടങ്ങും വഴി ധോൽപൂര് സ്റ്റേഷനിലിറങ്ങി, ആഗ്രയിൽ നിന്ന് മുംബൈ ലൈനിൽ കഷ്ടിച്ച് ഒരു മണിക്കൂറേയുള്ളൂ അങ്ങോട്ടേക്ക് . ധോൽപൂര് വന്നിറങ്ങി തൊട്ടുപുറത്തുള്ള നാരോഗേജ് സ്റ്റേഷനിലേക്ക് നടന്നു. പഴമയുടെ ഗന്ധം പേറുന്ന കെട്ടിടങ്ങൾ കാലത്തിനു കീഴടങ്ങിത്തുടങ്ങി. ഒറ്റനോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ടതു പോലെയുള്ള റെയിൽലൈനുകളും ആളുകളൊന്നുമില്ലാത്ത ഒരു പ്ലാറ്റ്ഫോമുമായിരുന്നു ധോൽപൂര് NG റെയിൽ ടെർമിനസ് . ടിക്കറ്റ് എടുക്കാനുള്ള സംവിധാനം കുറച്ചപ്പുറത്തുള്ള മാർക്കറ്റിനോട് ചേർന്നാണ് റെയിൽവേ ടിക്കറ്റ് ബുക്കിംഗ് ഓഫീസ് ആണ്. പുറമേ മെയിൻ ടെർമിനസിനുവലിയ ദുരിതാവസ്ഥയെങ്കിലും നമ്മളെ അമ്പരപ്പിക്കും വിധം സമ്പൂർണ്ണമായ ഒരു റെയിൽവേ സിസ്റ്റം അവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു .

ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും മൈക്രോ പതിപ്പുകളിലൊന്നായ ഏതാണ്ട് നൂറു കിലോമീറ്ററോളം മാത്രം ട്രാക്കുകളുള്ള ആ ചെറിയ റെയിൽ സിസ്റ്റത്തിൽ മൂന്നു ടെർമിനൽ സ്റ്റേഷനുകളും ഒരു ജംഗ്ഷനുമുണ്ടായിരുന്നു മാത്രമല്ല കേവലം ഒരു റേക്കും രണ്ടോ മൂന്നോ എഞ്ചിനുകളും വെച്ച് അഞ്ചു പാസഞ്ചർ വണ്ടികളാണ് കൃത്യസമയത്ത് ഓടിച്ചിരുന്നത് . രസമെന്താണെന്ന് വെച്ചാൽ അഞ്ചിൽ രണ്ടു സർവീസുകളും ഇൻ്റർസ്റ്റേറ്റ് ട്രെയിനുകളായിരുന്നു . ഇതിൽ തന്നെ കേവലം ഇരുപത്തെട്ട് കിലോമീറ്റർ മാത്രം ഓടിയിരുന്ന Train no.01928 Tantpur to Bari പാസഞ്ചർ ഉത്തർപ്രദേശിലെ Tantpur സ്റ്റേഷനിൽ നിന്ന് തുടങ്ങി രാജസ്ഥാനിലെ Bari സ്റ്റേഷൻ വരെയായിരുന്നു , ഇതിലും ചെറിയ ദൂരത്തിൽ ഓടിയിരുന്ന ഇൻ്റർസ്റ്റേറ്റ് ട്രെയിനുകളൊന്നും ഞാൻ ഇതുവരെ കണ്ടിരുന്നില്ല .

അതു പോലെ തന്നെ മൊഹാരി ജംഗ്ഷൻ ഇപ്പോഴും പ്രാരാബ്ധത്തിലാണ്.മൊഹാരിയിൽ ഈ ലൈൻ രണ്ട് ഭാഗങ്ങളായി പിരിഞ്ഞു നിന്ന് ഒരു റൂട്ട് സർമഥുരയിലേക്കും മറ്റൊരു റൂട്ട് തന്ത്പൂരിലേക്കും പോകുന്നു. ബാഡി സ്റ്റേഷനിൽ നിന്ന് വരുന്ന പാസഞ്ചർ ജംഗ്ഷന്റെ തൊട്ടുപുറത്ത് നിർത്തുന്നു ലോക്കോ പൈലറ്റിന്റെ സഹായി ഇറങ്ങി ലിവർ വലിച്ച് ട്രാക്ക് മാറ്റുന്നു വീണ്ടും എടുക്കുന്ന ട്രെയിൻ മൊഹാരി Jn സ്റ്റേഷനിൽ നിർത്തുന്നു . സ്റ്റേഷൻ മാസ്റ്റർ മാത്രമുള്ള സ്റ്റേഷന് തൊട്ടപ്പുറത്ത് നിന്ന് നാട്ടിടവഴികൾ പോലെ വഴിപിരിയുന്ന റെയിൽലൈനുകൾ. ഇവയിൽ ഒന്ന് യുപിയിലേ തന്ത്പൂരിലേക്കും മറ്റൊരു ലൈൻ രാജസ്ഥാനിലെ തന്നെ സർമഥുരയിലേക്കും പോകും. ഞാൻ ധോൽപൂര് നിന്ന് തന്ത്പൂരിലേക്കും ട്രെയിനിനാണ് പോയത് , വളരെ ചെറിയ ഒരു ടൗണായ തന്ത്പൂരിൽ നിന്നുള്ള മടക്ക ട്രെയിൻ ബാഡി വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ട്രെയിനിന്റെ അടുത്ത ട്രിപ്പ് ബാഡിയിൽ നിന്ന് സർമഥുരക്ക് ആയിരുന്നു ഞാൻ അതിന് കൂടി കയറാൻ നിൽക്കാതെ ബാഡിയിൽ നിന്ന് ധോൽപൂരേക്ക് ബസിന് മടങ്ങി .
പതിഞ്ഞ താളത്തിലുള്ള ആ ട്രെയിൻ യാത്രക്ക് പ്രത്യേകതകളേതുമുണ്ടായിരുന്നില്ല.

വടക്കേയിന്ത്യൻ സമതലങ്ങളിലെ കാഴ്ചകളെല്ലാം ഏതാണ്ട് ഒരു പോലെയാണ് , പരന്ന പാടങ്ങൾ വെള്ളക്കെട്ടുകൾ പശു – എരുമക്കൂട്ടങ്ങൾ, പിന്നെ തിരക്കുപിടിച്ച ചെറു പട്ടണങ്ങളും ഉറങ്ങിക്കിടക്കുന്ന ഗ്രാമങ്ങളും . വഴിയിലുടനീളം പല വലിപ്പത്തിലുള്ള ചുവന്ന കല്ലുകൾ അറുത്തുമുറിച്ചു കൂട്ടി വെച്ചിരിക്കുന്നു . ചുവന്ന കല്ലുകളുടെ ഖനന മേഖലയാണ് ധോൽപൂർ, ചെങ്കോട്ടയും ആഗ്ര ഫോർട്ടുമടക്കം നിർമ്മിച്ചിരിക്കുന്നത് ഇവിടെ നിന്നുള്ള കല്ലുകൾ കൊണ്ടാണ്. ഈ റയിൽവേ ലൈൻ നിർമ്മിച്ചത് പോലും ചെങ്കല്ലിന്റെ വിപണനത്തിനാണെന്നു പറയുന്നു. ട്രെയിനിനകത്തും വലിയ തിരക്കൊന്നുമുണ്ടായിരുന്നില്ല. വഴിയിലുള്ള ചെറു സ്റ്റേഷനുകളിലും ഹാൾട്ടുകളിലുമെല്ലാം നിർത്തി പോകുന്ന തീവണ്ടിയിൽ കയറാൻ ആൾക്കാർ കാത്തു നിൽക്കുന്നുണ്ട്. ആരും ടിക്കറ്റെടുക്കുന്നതായി തോന്നിയില്ല. ആകെ നാലു സ്റ്റേഷനുകൾ മാത്രമേ പ്രവർത്തനക്ഷമമായി കണ്ടുള്ളൂ . ബാക്കിയെല്ലാ സ്റ്റേഷനുകളും ഒരൊറ്റ ജീവനക്കാരൻ പോലും ഇല്ലാതെ പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ട ‘ABANDONED’ എന്ന് വലിയ അക്ഷരത്തിൽ എഴുതി വെച്ച കെട്ടിടങ്ങൾ മാത്രമായി മാറിയിട്ടുണ്ട് .

റെയിൽവേ ഉപേക്ഷിച്ചെങ്കിലും ഈ ചെറു സ്റ്റേഷനുകളെയൊന്നും യാത്രക്കാർ കൈവിട്ടിരുന്നില്ല , എല്ലാ സ്റ്റേഷനുകളിൽ നിന്നും കയറാനും ഇറങ്ങാനും സാധാരണക്കാരായ യാത്രക്കാർ കാത്തു നിന്നിരുന്നു . മിക്കവാറും എല്ലാവരും ഹ്രസ്വദൂര യാത്രക്കാരായിരുന്നു , ട്രെയിനിന്റെ തുടക്കമായ ധോൽപൂര് നിന്ന് കയറി തന്ത്പൂര് വരെ നേരിട്ട് യാത്ര ചെയ്തത് എന്റെ കംപാർട്മെൻ്റിൽ ഞാൻ മാത്രമായിരുന്നു .
പക്ഷെ ധോൽപൂരിലെ പാസഞ്ചർ ട്രെയിനുകൾ വ്യത്യസ്തമായിരുന്നത് അത് ജീവനുള്ള ചരിത്രമായിരുന്നു എന്നതിനാലാണ് , ഇന്നലെകളിലെ യാത്ര ഇന്ന് നടത്തുമ്പോൾ കിട്ടുന്ന രസമാണ് അത് പകരുന്നത്.സ്ലോ സ്പീഡ് ബ്രോഡ്ഗേജ് പാതകൾ ചരിത്രമായി മാറിക്കോണ്ടിരിക്കുന്ന കാലമാണിത്. രാജ്യമെമ്പാടും ഹൈസ്പീഡ് ട്രെയിനുകൾ വന്നു കൊണ്ടിരിക്കുന്നു.

അതുപോലെ തന്നെ അവസാനത്തെ നാരോഗേജ് തീവണ്ടി എന്നതും ഉണ്ടാവാൻ സാധ്യത ഇല്ല , നമ്മുടെയൊക്കെ ഗൃഹാതുരത്വവും ചരിത്രത്തിലേക്ക് വിനോദസഞ്ചാരം നടത്താനുള്ള ആവേശവും ചേർന്ന് എവിടെയെങ്കിലും ചിലതിനെ പിടിച്ചു നിർത്തും. പക്ഷേ അപ്പോഴേക്കും അത് പൂർണ്ണമായും ഒരു സ്മാരകം മാത്രമായിത്തീരുമെന്ന് മാത്രം. ഒരു നൂറ്റാണ്ട് പഴക്കമുള്ള ധോൽപൂർ സ്റ്റേറ്റ് റെയിൽവേ ഈ മാർച്ച് 31ന് സർവീസ് അവസാനിപ്പിച്ചപ്പോൾ പൂർണ്ണമായും സാധാരണ യാത്രക്കാർക്ക് വേണ്ടി മാത്രമുള്ള അവസാന നാരോഗേജ് ലൈനും പൂട്ടിപ്പോയി എന്നു വേണമെങ്കിൽ പറയാം , എന്നാലും ഇതുപോലെ അടച്ചുപൂട്ടിയ മറ്റൊരു ലൈനായ ഗുജറാത്തിലെ ബിലിമോറ വാഗാ നാരോഗേജ് ലൈൻ ഹെറിറ്റേജ് പാതയായി ഉയർത്തെഴുന്നേറ്റിട്ടുണ്ട് .ടൂറിസ്റ്റുകളെ കൂടി ലക്ഷ്യം വെച്ചുകൊണ്ട് രണ്ട് ഹെറിറ്റേജ് കം പാസഞ്ചർ സർവീസുകൾ അവിടെ ഇപ്പോൾ ഓടുന്നുണ്ട് . നാല് മൗണ്ടൻ റെയിൽവേകൾ കഴിഞ്ഞാൽ പിന്നെ ഇന്ത്യൻ റെയിൽവേയിൽ ഇന്നുള്ള ഏക നാരോഗേജ് റൂട്ട് ഇതായിരിക്കും എന്നാണ് തോന്നുന്നത് .

കേട്ടറിഞ്ഞ് യാത്ര ചെയ്യാൻ ചെല്ലുമ്പോഴേക്കും ഇത്തരം ലൈനുകൾ പലതും പൂട്ടിപ്പോയ അനുഭവം ഉണ്ടായിട്ടുണ്ട് . 2020 ന് ശേഷം ഞാൻപോയ രണ്ട് നാരോഗേജ് പാതകളും ആ യാത്ര കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ ഷട്ട് ഡൗൺ ചെയ്തു. അതുകൊണ്ട് തന്നെ കൂടുതൽ റിസ്ക്കെടുക്കാൻ നിൽക്കാതെ ധോൽപൂര് യാത്ര കഴിഞ്ഞ് അന്ന് രാത്രി തന്നെ രാജസ്ഥാനിലെ ഉദയ്പൂര് അടുത്തുള്ള മാവ്ലി ജഗ്‌ഷനിലേക്ക് ട്രെയിൻ കയറി, പിറ്റേന്ന് രാവിലെ ആരാവലി പർവതം മുറിച്ചു കടന്നു പോകുന്ന Mavli Jn to Marwar Jn മീറ്റർഗേജ് പാതയിലും യാത്ര ചെയ്തു . എന്നിട്ടും സമയക്കുറവ് മൂലം മറ്റൊരു റൂട്ടായ ഇൻഡോർ അടുത്തുള്ള പാതാൾപാനി ഹെറിറ്റേജ് ട്രെയിൻ യാത്ര പിന്നത്തേക്ക് മാറ്റിവെച്ചു പക്ഷെ ആ ട്രെയിനും ഫെബ്രുവരിയിൽ സർവീസ് നിർത്തി എന്ന് ഇപ്പോൾ കേൾക്കുന്നു.

അതിവേഗത്തിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇത്തരം ലൈനുകളിൽ, എന്റെ അറിവിൽ ഇനി ബാക്കിയുള്ള മീറ്റർഗേജ്/നാരോഗേജ് ലൈനുകൾ താഴെ കൊടുക്കുന്നു.നിലവിൽ ഓപ്പറേറ്റ് ചെയ്യുന്ന മറ്റേതെങ്കിലും ലൈനുകൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.

പാസഞ്ചർ ലൈനുകൾ.
1. ഉത്തർപ്രദേശിലെ Bahraich – Nanpara jn – Nepalganj road – Mailani jn (നാലു ജോഡി പാസഞ്ചറുകൾ ഓടുന്ന മീറ്റർഗേജ് ലൈൻ)
2. രാജസ്ഥാനിലെ Mavli Jn to Marwar Jn മീറ്റർഗേജ് ലൈൻ
3. ഗുജറാത്തിലെ ഗിർ വന്യമൃഗ സങ്കേതത്തിൽ കൂടി പോകുന്ന Junagadh state railway യുടെ ഭാഗമായിരുന്ന മീറ്റർഗേജ് ലൈനുകൾDelvada – Junagadh , veraval – Amreli. (ഇപ്പോൾ റെയിൽവേ സൈറ്റുകളിൽ ട്രെയിൻ ക്യാൻസൽ എന്നാണ് കാണിക്കുന്നത്.)

ഹെറിറ്റേജ് /ടൂറിസം കം പാസഞ്ചർ.
1.Bilimora Jn to Waghai narrow gauge Gujarat
2.Patalpani Kalakund meter gauge heritage train Madyapradesh. ( ഈ ഫെബ്രുവരിയിൽ ട്രെയിൻ സർവീസ് നിർത്തിയിട്ടുണ്ട് ഇനി തുടങ്ങുമോ എന്ന് അറിയില്ല)

മൗണ്ടൻ റെയിൽവേ ലൈനുകൾ.
1. മേട്ടുപ്പാളയം ഊട്ടി മീറ്റർഗേജ്
2. കൽക്ക ഷിംല നാരോഗേജ്
3. ഡാർജിലിംഗ് റെയിൽവേ നാരോഗേജ്
4. ഹിമാചൽ പ്രദേശിലെ Kangra valley railway നാരോഗേജ് (മലവെള്ളപ്പാച്ചിലിൽ ഒരു പ്രധാന പാലം തകർന്നതു കൊണ്ട്
ഇപ്പോൾ ഭാഗികമായേ ഓപ്പറേറ്റ് ചെയ്യുന്നുള്ളൂ.)
5. മുംബൈ അടുത്തുള്ള Neral – Matheran നാരോഗേജ്
ഇതെല്ലാം കൂടാതെ പഞ്ചാബിലെ ഭക്രാനംഗൽ ഡാം സൈറ്റിൽ ഒരു പന്ത്രണ്ട് കിലോമീറ്റർ നാരോഗേജ് ലൈനുണ്ട് , Nangal സ്റ്റേഷനിൽ നിന്ന് Bhakra യിലേക്ക് പന്ത്രണ്ടു കിലോമീറ്റർ ദൂരം യാത്രക്കാർക്ക് ഫ്രീയായി സഞ്ചരിക്കാം . Bhakra Beas Management board ആണ് ഇത് ഓടിക്കുന്നത്.

രഞ്ജിത് ഫിലിപ്പ്.
കണ്ണൂർ സ്വദേശി. തൊഴിലിന്റെ ഭാഗമായി ഭാരതത്തിൽ ഉടനീളം സഞ്ചരിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ നിരവധി ശ്രദ്ധേയമായ യാത്രാ വിവരണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies