മോഹ വിലയിൽ ബജാജ്-ട്രയംഫ് സഖ്യത്തിന്റെ കരുത്തൻ; സ്പീഡ് 400 ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേർക്ക് വൻ വിലക്കിഴിവ്; യൂത്തന്മാരുടെ പോക്കറ്റ് കാലിയാവില്ലെന്ന് കമ്പനിയുടെ വാഗ്ദാനം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മോഹ വിലയിൽ ബജാജ്-ട്രയംഫ് സഖ്യത്തിന്റെ കരുത്തൻ; സ്പീഡ് 400 ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേർക്ക് വൻ വിലക്കിഴിവ്; യൂത്തന്മാരുടെ പോക്കറ്റ് കാലിയാവില്ലെന്ന് കമ്പനിയുടെ വാഗ്ദാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 10:34 pm IST
FacebookTwitterWhatsAppTelegram

ഇരുചക്രവാഹന വിപണിയിലെ ബ്രിട്ടീഷ് വമ്പന്മാരായ ട്രയംഫും ഇന്ത്യൻ ഭീമന്മാരായ ബജാജും കൈകോർത്ത് പുറത്തിറക്കുന്ന ആദ്യ ബൈക്ക് സ്പീഡ് 400ന്റെ പ്രാരംഭ വില പ്രഖ്യാപിച്ചു. ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേർക്ക് വിലക്കിഴവും കമ്പനി വാഗ്ദാനം ചെയ്യുന്നു. 2.23 ലക്ഷമാണ് പ്രാരംഭ വിലയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിലയിൽ ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേർക്ക് വാഹനം ലഭിക്കും. ഇതിന് ശേഷം വാഹന വില 2.33 ലക്ഷം രൂപയായിരിക്കുമെന്നും ട്രയംഫ് വ്യക്തമാക്കി. അതേസമയം സ്‌ക്രാംബ്ലർ 400 എക്‌സിന്റെ വില മറ്റൊരു തീയതിയിൽ പ്രഖ്യാപിക്കുമെന്നും കമ്പനി വ്യക്തമാക്കി. ബജാജിന്റെ മഹാരാഷ്‌ട്ര ഗ്യാരേജിലാകും ബൈക്കുകളുടെ ഉത്പാദനം. ഹാർലി ഡേവിഡ്‌സൺ ഹീറോയുമായി സഹകരിച്ച് നിർമ്മിച്ച എക്‌സ് 440 വെല്ലുവിളിയുമായാണ് ട്രയംഫ് എത്തുന്നത്.

398 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് സ്പീഡ് 400ൽ. ട്രയംഫ് വികസിപ്പിച്ച ടിആർ സീരിസ് എൻജിനാണിത്. 8000 ആർപിഎമ്മിൽ 40 എച്ച്പി കരുത്തും 6500 ആർപിഎമ്മിൽ 37.5 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. കെടിഎം 390 സിസി ലൈനപ് വാഹനങ്ങളുടേതിനു സമമാണ് എൻജിന്റെ പ്രവർത്തനങ്ങൾ. 6 സ്പീഡാണ് ഗിയർബോക്സ്. ലിക്വിഡ് കൂൾഡ് എൻജിനാണ് ഇത്. ട്രയംഫിന്റെ വലിയ വാഹനങ്ങളിലേതു പോലെ തന്നെ ത്രികോണാകൃതിയിലുള്ള എൻജിൻ കവറും വാഹനത്തിനു വലതുവശത്തുണ്ട്. ബ്രിട്ടീഷ് നിർമാതാക്കളായ ട്രയംഫിന്റെ നിർമാണ മികവുകൾ വാഹനത്തിന്റെ ഭൂരിഭാഗം മേഖലകളിലും പ്രകടമാണ്.

ട്യൂബുലർ സ്റ്റീലിൽ നിർമിച്ച സ്പൈൻ-പെരിമീറ്റർ ഹൈബ്രിഡ് ഫ്രെയിമാണ് വാഹനത്തിലുള്ളത്. 17 ഇഞ്ച് വീലുകളാണ് സ്പീഡ് 400 സീരിസിൽ. മെറ്റ്സെലർ സോഫ്റ്റ് കോംപൗണ്ട് ടയറുകളാണ്. എൽഇഡി ലൈറ്റ് സംവിധാനങ്ങളും, റൈഡ് ബൈ വയർ സാങ്കേതിക വിദ്യയും ഡ്യുവൽ ചാനൽ എബിഎസ്, മാറ്റാൻ സാധിക്കുന്ന വിധത്തിലുള്ള ട്രാക്ഷൻ കൺട്രോൾ എന്നിവയും യുഎസ്ബി സി ചാർജിങ് പോർട്ട്, സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റേഷൻ എന്നിവയും വാഹനത്തിലുണ്ട്. വളഞ്ഞ ഇന്ധന ടാങ്കുകളാണ് മറ്റൊരു പ്രത്യേകത. 176 കിലോയാകും ഭാരം. കാർണിവൽ റെഡ് വിത്ത് ഫാന്റം ബ്ലാക്ക്, കാസ്പിയൻ ബ്ലൂ വിത്ത് സ്റ്റോം ഗ്രേ, ഫാന്റം ബ്ലാക്ക് വിത്ത് സ്റ്റോം ഗ്രേ എന്നീ ഡിസൈനിലാണ് വാഹനം ലഭ്യമാകുന്നത്.

Tags: India launchSpeed
ShareTweetSendShare

More News from this section

ആറന്മുളയിലെ അനുമതിയില്ലാത്ത ഡ്രോൺ സർവേ:? തഹസിൽദാരോട് റിപ്പോർട്ട് തേടി ജില്ലാ കലക്ടർ

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

വയനാട് കള്ളാടി ദുരന്തം: സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിക്ക് രൂപം നൽകി; പരിസ്ഥിതി അനുമതി മുതൽ കരാറുകാരന്റെ വീഴ്ച വരെ പരിശോധിക്കും; ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

മുൻ ഖത്തർ അമീർ അന്തരിച്ചു

Latest News

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies