സലാര്‍ ടീസറിൽ മുഖം വെളിപ്പെടുത്തിയില്ല :പ്രഭാസിന്റെ ലുക്കറിയാതെ നിരാശരായി നെറ്റിസൺസ് ; ഇത് 'ബ്ലോക്ക്ബസ്റ്റർ' കട്ടവെയ്റ്റിംങ്ങെന്ന് ആരാധകർ ; എട്ട് മണിക്കൂറിൽ 230 ലക്ഷം കാണികൾ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സലാര്‍ ടീസറിൽ മുഖം വെളിപ്പെടുത്തിയില്ല :പ്രഭാസിന്റെ ലുക്കറിയാതെ നിരാശരായി നെറ്റിസൺസ് ; ഇത് ‘ബ്ലോക്ക്ബസ്റ്റർ’ കട്ടവെയ്റ്റിംങ്ങെന്ന് ആരാധകർ ; എട്ട് മണിക്കൂറിൽ 230 ലക്ഷം കാണികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 02:16 pm IST
Facebook
Twitter
WhatsAppTelegram

സിനിമ പ്രമികൾ എറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സംവിധായകന്‍ പ്രശാന്ത് നീൽ സലാർ സംവിധാനം ചെയ്യുന്ന സലാര്‍ പാര്‍ട്ട് 1. ‘കെജിഎഫ്’ എന്ന ഒറ്റ ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് നീൽ. സിനിമയുടെ പ്രഖ്യാപനം മുതൽ ആരാധകർ വലിയ കാത്തിരിപ്പിലാണ്. ആരാധകരുടെ ആവേശം പതിൻമടങ്ങാക്കി പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ‘സലാർ’ പാര്‍ട്ട് 1 സീസ് ഫയറിന്‍റെ ടീസര്‍ പുറത്തുവന്നത് രാവിലെ 5.12നായിരുന്നു. നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവിട്ടത്.

ഒരു മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. എന്നാൽ ടീസറിൽ പ്രഭാസിന്റെ മുഖം വെളിപ്പെടുത്താതെ ഇരുട്ടിൽ താഴേക്ക് തലകുനിച്ച് നിൽക്കുന്ന പാതിഭാ​ഗമാണ് കാണിച്ചിരിക്കുന്നത്. ചിത്രത്തിലെ നടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് കാണാത്തത് ചില ആരാധകരെ നിരാശപ്പെടുത്തി. കൂടാതെ മിക്ക പോസ്റ്ററുകൾ പോലും സിനിമയിലെ തന്റെ കഥാപാത്രത്തെ കൂടുതൽ വെളിപ്പെടുത്താതെ ഇരുണ്ട പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുകയാണ്. എങ്കിലും ടീസറിനെ ‘ബ്ലോക്ക്ബസ്റ്റർ’ എന്നാണ് മിക്ക ആളുകളും വിശേഷിപ്പിക്കുന്നത്. നടന്റെ സ്‌ക്രീൻ പ്രസൻസും ആക്ഷൻ സീക്വൻസുകളും പ്രശംസനീയമാണ്. പ്രശാന്ത് നീലിന്റെ സലാറിന്റെ പല ഭാഗവും കെജിഎഫുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പറയുന്നത്. രാവിലെ 5.12 എത്തിയ ടീസര്‍ എട്ട് മണിക്കൂറിൽ 23 മില്യൺ പ്രക്ഷകരാണ് കണ്ടത്.

‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ബാഹുബലിയ്‌ക്ക് ശേഷം പ്രഭാസ് നായകനായി വലിയ ബി​ഗ്ബജറ്റ് ചിത്രങ്ങൾ വന്നുവെങ്കിലും അവയൊന്നും വിജയമായി തീർന്നില്ല. പ്രശാന്ത് നീൽ ചിത്രത്തിലൂടെ പ്രഭാസ് എത്തുമ്പോൾ മങ്ങിയ തന്റെ താരശോഭ തിരിച്ചുപിടിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കെജിഎഫിനെ വെല്ലുന്ന ആക്ഷൻ ചിത്രമായിരിക്കും സലാർ എന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള ടീസറാണ് പുറത്തു വന്നിരിക്കുന്നത്. ടീസര്‍ പുലര്‍ച്ചെ 5.12ന് പുറത്തുവിട്ടിന്റെ പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ചില യൂട്യൂബര്‍മാരും പ്രേക്ഷകരും. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫും സലാറും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ കാണിക്കുന്നത് എന്നാണ് കണ്ടെത്തല്‍. കെജിഎഫ് 2 ക്ലൈമാക്സില്‍ റോക്കി ഭായി സ്വര്‍ണ്ണത്തിനൊപ്പം കടലില്‍ മുങ്ങിപോകുന്ന രംഗത്തില്‍ കാണിക്കുന്ന ക്ലോക്കിലെ സമയം 5.12 ആണ്.

പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പൃഥ്വിയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര് എന്നത് നേരത്തെ വന്നതാണ്. വിജയ് കിരംഗന്ദുറാണ് ചിത്രത്തിന്റെ നിർമാണം. കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ‘സലാറും’ നിർമിക്കുന്നത്. ശ്രുതി ഹാസൻ ചിത്രത്തിൽ നായികയായി എത്തുന്നു. മധു ഗുരുസ്വാമിയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ അഭിനയിക്കുന്നത്. ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്‍റേത് തന്നെയാണ് തിരക്കഥയും. ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുന്നു’ സലാറി’ന്റെ ആദ്യ ഷെഡ്യുൾ. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഈ വര്‍ഷം സെപ്റ്റംബർ 28 നാണ് സിനിമ തിയറ്ററിൽ എത്തുന്നത്.

 

Tags: PrabhasPrithviraj SukumaranPRASHANTH NEELSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies