രാജ്കോട്ട് : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ മതം മാറിയ യുവാവിനെ സനാതന ധർമ്മത്തിലേയ്ക്ക് മടക്കിയെത്തിച്ച് ഹിന്ദു സംഘടനകൾ . ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ജെറ്റ്പൂർ നിവാസി ആശിഷ് ഗോസ്വാമിയാണ് ഹിന്ദുമതത്തിലേയ്ക്ക് മടങ്ങിയത് .ആശിഷ് ഗോസ്വാമി ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട ബംഗ്ലാദേശി മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീം പെൺകുട്ടിയുമായി ആശിഷ് ഇൻസ്റ്റാഗ്രാമിൽ സംസാരിക്കാറുണ്ടായിരുന്നു.
പെൺകുട്ടിയുടെ സ്വാധീനത്തിൽ, മതമൗലികവാദിയായ സാക്കിർ നായിക്കിന്റെ വീഡിയോകൾ കാണാൻ തുടങ്ങി. ഇതിനുശേഷം, പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിന് ഏകദേശം 6 മാസം മുമ്പ് ഇസ്ലാം മതം സ്വീകരിച്ചു. പേര് ഷെയ്ഖ് മുഹമ്മദ് അൽസാമി എന്നാക്കി. മതം മാറിയ ശേഷം വീടുവിട്ടിറങ്ങി പള്ളിയിൽ താമസം തുടങ്ങി അഞ്ചുനേരം നമസ്കാരക്കരിക്കാനും തുടങ്ങി .
ബുധനാഴ്ച രണ്ട് മുസ്ലീം യുവാക്കൾ ആശിഷിനെ സുന്നത്ത് ചെയ്യുന്നതിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് ഇയാളുടെ ബന്ധുക്കളും ആശുപത്രിയിലെത്തി . വിവരമറിഞ്ഞ് ഹിന്ദു സംഘടനാ പ്രവർത്തകരും സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ആരുടെയും വാക്കുകൾ കേൾക്കാൻ ആശിഷ് ആദ്യം തയ്യാറായില്ല. എന്നാൽ നിരന്തര പ്രയ്തനത്തിനു ശേഷം ഹിന്ദു സംഘടനയുടെ പ്രവർത്തകർ ആശിഷിനെ സനാതന ധർമ്മത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ വിജയിച്ചു.
പ്രാദേശിക ഹിന്ദു ധർമ്മ സേനയുടെ നേതാവും ജെറ്റ്പൂരിലെ നരസിംഹ ക്ഷേത്രത്തിലെ മഹന്തുമായ കനയ്യാനന്ദ മഹാരാജ് ബുധനാഴ്ച ആശിഷിന്റെ വീട്ടിലെത്തി. ഏകദേശം 2 മണിക്കൂറോളം ആശിഷുമായി വിശദീകരിച്ചു. ഇതിനുശേഷം നെറ്റിയിൽ ചന്ദന തിലകം ചാർത്തി മഹന്ത് ആശിഷിനെ വീണ്ടും ഹിന്ദുമതത്തിലേയ്ക്ക് സ്വാഗതം ചെയ്തു. ആശിഷ് വീട്ടിൽ തിരിച്ചെത്തിയതോടെ വീടിന് പുറത്ത് ‘ഭാരത് മാതാ കീ ജയ്’, ‘ജയ് ശ്രീറാം’ എന്നിവ മുഴങ്ങി .
Comments