പത്തു കോടി ക്ലബ്ബിലേക്ക് മധുര മനോഹര മോഹം ; കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പത്തു കോടി ക്ലബ്ബിലേക്ക് മധുര മനോഹര മോഹം ; കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 03:05 pm IST
FacebookTwitterWhatsAppTelegram

ആളും ആരവങ്ങളുമില്ലാതെ വന്നു അതി ഗംഭീര വിജയങ്ങൾ ബോക്സ്‌ ഓഫീസിൽ നേടിയെടുത്ത ചിത്രങ്ങളുടെ നിരയിലേക്ക് ഒരു സിനിമ കൂടെ. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്തു തീയേറ്ററുകളിലെത്തിയ മധുര മനോഹര മോഹം മികച്ച വിജയമാണ് തീയേറ്ററുകളിൽ നിന്നു നേടുന്നത്. ഒരു ഫൺ ഫാമിലി എന്റർടെയ്നർ ആയ ചിത്രം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. താര ബാഹുല്യമല്ല മികച്ച ഉള്ളടക്കം തന്നെയാണ് സിനിമയുടെ വിജയത്തിന്റെ യഥാർത്ഥ സത്ത് എന്ന് അടിവരയിടുന്ന പ്രകടനം.

യുവനടൻ ഷറഫുദീന്റെ മികച്ച പ്രകടനം തന്നെയാണ് ‘ മധുര മനോഹര മോഹ’ ത്തിന്റെ നട്ടെല്ല്. മനു എന്ന കഥാപാത്രത്തെ തീർത്തും രസകരമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ യാഥാസ്ഥികനും അലസനുമായ പൊതു മരാമത്ത് ഉദ്യോഗസ്ഥനാണ് മനു. അമ്മയും രണ്ട് അനുജത്തിമാരുമടങ്ങുന്ന മനുവിന്റെ കുടുംബവും യഥാസ്ഥിതിക കാഴ്ചപ്പാടുള്ളവരാണ്. മനുവിന്റെയും കുടുംബത്തിന്റെയും കാഴ്ചപ്പാടുകളിൽ നിന്നു വ്യതിചലിച്ചു അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. മീര, മാളവിക എന്നീ സഹോദരിമാരുടെ വേഷങ്ങളിൽ എത്തിയത് രജീഷ വിജയനും,മീനാക്ഷിയുമാണ്. കഥാഗതിയിൽ ഏറെ മാറ്റങ്ങൾ സൃഷ്ടിക്കുന്ന മീര എന്ന കഥാപാത്രം രജീഷ വിജയന്റെ കൈകളിൽ സുരക്ഷിതമായിരുന്നു. മനുവിന്റെ അമ്മയുടെ വേഷത്തിൽ എത്തിയ ബിന്ദു പണിക്കരും മികച്ച രീതിയിൽ വേഷം കൈകാര്യം ചെയ്തു. വമ്പൻ സിനിമകൾ പോലും തീയേറ്ററുകളിൽ തകർന്നടിയുന്ന കാലഘട്ടത്തിൽ ‘മധുര മനോഹര മോഹം ‘ പോലെയുള്ള ചിത്രങ്ങൾ നേടുന്ന വിജയത്തിന്റെ പ്രസക്തി ഏറെയാണ്.

കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫിയുടെ ആദ്യ സംവിധാനസംരംഭം കൂടിയാണ് മധുര മനോഹര മോഹം.പത്തനംതിട്ട ജില്ലയാണ് ചിത്രത്തിന്റെ പശ്ചാത്തലം. പ്രബലമായ ഒരു നായർ തറവാടിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ അവതരണം. നാട്ടിലെ ഒരു തറവാട്ടിൽ നടക്കുന്ന വിവാഹവും ആ വിവാഹത്തിനു പിന്നിലെ ചില നാടകീയ മുഹൂർത്തങ്ങളുമൊക്കെയാണ് നർമ്മത്തിൽ ചാലിച്ച് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ.

Tags: SUBMADHURA MANOHARA MOHAM
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies