മഴക്കാലം വന്നതോടെ എല്ലാവരും ആശങ്കയുടെ വക്കിലാണ്, ഒരു വശത്ത് മഴയെങ്കിൽ മറുവശത്ത് പകർച്ചവ്യാധിയാണ്. പനിയുമായി ആശുപത്രിയിലെത്തിയാൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് പരിശോധിച്ചാണ് പല രോഗനിർണവും നടത്തുന്നത്. ആയിരക്കണക്കിന് പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നത്.
കൊതുകുജന്യ രോഗങ്ങളാണ് അധികവും റിപ്പോർട്ട് ചെയ്യുന്നത്. ഡെങ്കി കേസുകളാണ് സാധാരണയായി റിപ്പോർട്ട് ചെയ്യുന്നത്. കൃത്യസമയത്ത് ചികിത്സ തേടിയാൽ ഡെങ്കിപ്പനിയെ തുരത്താനാകും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനമാണ് പ്രധാന ലക്ഷണം. ഇത്തരം സങ്കീർണതകളെ നിയന്ത്രിക്കുന്നതിനായി ചില പ്രതിവിധികളുണ്ട്.
പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പപ്പായ ഇലയുടെ നീര്. ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.പപ്പായ ഇല പിഴിഞ്ഞ് നീരെടുത്ത് ദിവസത്തിൽ രണ്ട് തവണ കഴിക്കുകയാണ് വേണ്ടത്. ഡെങ്കിപ്പനി നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് ഉലുവ. ഒന്നിലധികം പോഷകങ്ങൾ നിറഞ്ഞതാണ് ഉലുവ. ചൂടുവെള്ളത്തിൽ ഉലുവ കുതിർക്കുക. ഇത് രണ്ട് തവണ കുടിച്ചാൽ ഡെങ്കിയെ തുരത്താനാകും. ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് പനി കുറയ്‌ക്കാനകും. ഒപ്പം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന പേരയ്‌ക്ക ജ്യൂസ് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകമാണ്. ഒരു കപ്പ് പേരയ്‌ക്ക ജ്യൂസ് ദിവസത്തിൽ രണ്ട് തവണ കുടിക്കുന്നത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് വർദ്ധിപ്പിക്കാൻ സഹായിക്കും. സിട്രസ് പഴങ്ങൾ, വെളുത്തുള്ളി, ബദാം, മഞ്ഞൾ എന്നിവയും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിച്ച് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മഞ്ഞൾ. കുർകുമിൻ എന്ന ഘടകം മഞ്ഞളിൽ അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷിയുടെ തോത് വർദ്ധിപ്പിക്കുന്നു. ജിൻഞ്ചറോൾ എന്ന ആന്റിഓക്‌സിഡന്റ് ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇതും പ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുന്നതിൽ സവിശേഷ പങ്ക് വഹിക്കുന്നു. അണുബാധയിൽ നിന്ന് പ്രതിരോധം ലഭിക്കാൻ തൈര് ശീലിക്കുന്നതും നല്ലതാണ്. തൈരിന്റെ ഉപയോഗം ശരീരത്തിൽ ഇന്റർഫെറോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു, ഇതുവഴി പ്രതിരോധശേഷി വർദ്ധിക്കുന്നു.















