പഞ്ചാബ് : അമൃത്സർ ജില്ലയിയിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം അതിർത്തി സുരക്ഷാ സേനയുടെയും (ബിഎസ്എഫ്) പഞ്ചാബ് പോലീസിന്റെയും സംയുക്ത സംഘം പാക് ചാര ഡ്രോൺ കണ്ടെത്തി. അമൃത്സറിലെ കക്കർ ഗ്രാമത്തിലെ കൃഷിയിടത്തിൽ നടത്തിയ അന്വേഷണത്തിലാണ് പഞ്ചാബ് പോലീസും സുരക്ഷാ സേനയും ഡ്രോൺ കണ്ടെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച പഞ്ചാബിലെ തരൻ തരൻ ജില്ലയിൽ നിന്നും സുരക്ഷാസേന പാക് ചാര ഡ്രോൺ കണ്ടെത്തിയിരുന്നു. പല്ലോപതി ജില്ലയിൽ രാത്രി ഒമ്പതു മണിയോടെ എത്തിയ ക്വാർഡ്കോപ്റ്റർ മോഡലിലുള്ള ഡ്രോണായിരുന്നു പോലീസ് പിടിച്ചെടുത്തത്.
Comments