കാലം വേട്ടയാടിയ ശാസ്ത്രകാരന്റെ അവിശ്വനീയമായ ജീവിതം - നിക്കോള ടെസ്‌ലയെ ഓർക്കുമ്പോൾ; ഇന്ന് ടെസ്‌ല ദിനം.
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാലം വേട്ടയാടിയ ശാസ്ത്രകാരന്റെ അവിശ്വനീയമായ ജീവിതം – നിക്കോള ടെസ്‌ലയെ ഓർക്കുമ്പോൾ; ഇന്ന് ടെസ്‌ല ദിനം.

Renjith KaanjirathilbyRenjith Kaanjirathil
Jul 10, 2023, 01:30 pm IST
Facebook
Twitter
WhatsAppTelegram

ശാസ്ത്ര ലോകത്തെ മഹാ വെളിച്ചമായിരുന്ന നിക്കോള ടെസ്​ലയുടെ അവിശ്വസനീയ ജീവിതം അധികമാർക്കും അറിയില്ല.നൂറുകണക്കിന് കണ്ടുപിടിത്തങ്ങളും നൂറ്റുക്കണക്കായ പേറ്റന്റുകളും സ്വന്തമായ പ്രതിഭയെങ്കിലും കാലം അതിന്റെ എല്ലാ ക്രൂരതകളും പ്രകടിപ്പിച്ച ഒരു മനുഷ്യ ജന്മം കൂടി ആയിരുന്നു ടെസ്‌ല.

ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ (ഇന്നത്തെ ക്രൊയേഷ്യ ) അതിർത്തിയിലുള്ള സ്മിൽജൻ ഗ്രാമത്തിൽ ഒരു സെർബിയൻ കുടുംബത്തിൽ 1856 ജൂലൈ 10 നാണു നിക്കോള ടെസ്‌ല ജനിച്ചത്. പല തവണ പലരീതിയിൽ ബുദ്ധിമുട്ടി ഫിലോസഫിയിലും ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിലും അദ്ദേഹം ബിരുദം നേടി.
വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം എഡിസൻസ് കോണ്ടിനെന്റൽ കമ്പനിയിൽ ജോലിക്ക് കയറി. വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ തോമസ് ആൽവാ എഡിസൺ ആയിരുന്നു ആ കമ്പനിയുടെ സമസ്തവും.അദ്ദേഹം ഡയറക്റ്റ് കറന്റ് ന്റെ വക്താവായിരുന്നു. എന്നാൽ നിക്കോള ടെസ്‌ല ആകട്ടെ ഓൾട്ടർനേറ്റീവ് കറന്റ് (എസി) എന്ന ഇന്ന് വൈദ്യുതിയുടെ ഏറ്റവുമധികം ഉപയോഗമുള്ള രൂപം കണ്ടുപിടിക്കുകയായിരുന്നു. എഡിസൺ കണ്ടെത്തി പ്രചരിപ്പിച്ചു കൊണ്ടിരുന്ന ഡയറക്‌ട് കറന്റ് (ഡിസി) ആയിരുന്നു അന്നേവരെ ലോകം ഉപയോഗിച്ചുകൊണ്ടിരുന്നത്. തന്റെ കണ്ടുപിടുത്തത്തെക്കാൾ മുന്നിൽ നിൽക്കുന്ന ഒരു വൈദ്യുത മോഡൽ ഉണ്ടാക്കിക്കാണിച്ചാൽ 50 ലക്ഷം ഡോളർ നൽകാമെന്ന് എഡിസൺ ടെസ്‌ലയെ വെല്ലുവിളിച്ചിരുന്നു.എന്നാൽ പുതിയ വൈദ്യുത മോഡൽ കണ്ടെത്തിയ ടെസ്‌ലയെ എഡിസൺ അഭിനന്ദിച്ചില്ല എന്ന് മാത്രമല്ല, അധിക്ഷേപിക്കുകയുമുണ്ടായി. അതോടെ ടെസ്‌ല അവിടം വിട്ടു.

Thomas Alva Edison

ടെസ്​ലയുടെ കണ്ടുപിടുത്തമായ ഇൻഡക്​ഷൻ മോട്ടറിന്റെ വാണിജ്യ സാധ്യത ജോർജ് വെസ്റ്റിങ്ഹൗസ് എന്ന ബിസിനസുകാരൻ മനസ്സിലാക്കി. അയാൾ അതിന്റെ വാണിജ്യ ഉപയോഗാനുവാദം വിലയ്‌ക്ക്‌ വാങ്ങി. അതോടെ അമേരിക്കയിൽ കുറഞ്ഞ ചെലവിൽ വൈദ്യുതി വിതരണം നടത്താൻ ഈ ടെക്‌നോളജിക്ക്‌ സാധിക്കാൻ തുടങ്ങി.ഈ സംഘം ഒരു നയാഗ്ര വെള്ളച്ചാട്ടത്തിൽ അത്യാധുനിക എസി ജനറേറ്റർ സ്ഥാപിച്ചു. ഇന്ന് ലോകത്ത്‌ നാം കാണുന്ന ജനറേറ്റർ വിപ്ലവത്തിന് അടിത്തറയിട്ടത് ഈ കണ്ടുപിടിത്തം ആയിരുന്നു. ടെസ്‌ല തന്റെ ഇൻഡക്ഷൻ മോട്ടോറിന്റെ പ്രകടനവും വെസ്റ്റിംഗ്‌ഹൗസ് പേറ്റന്റിന് ലൈസൻസ് നൽകിയതും 1888-ൽ, ഇലക്ട്രിക് കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരത്തിന്റെ സമയത്താണ് നടന്നത്. ജോർജ് വെസ്റ്റിങ്ഹൗസിന്റെ ബിസിനസ് അതിന്റെ ബാലാരിഷ്ടതയിൽ തകർന്നു. ടെസ്​ലയാകട്ടെ ന്യൂയോർക്കിൽ ഒരു ലാബ് സ്ഥാപിക്കുകയും സ്വന്തമായി പരീക്ഷണം തുടരുകയും ചെയ്‌തു.

മാഡിസൺ സ്‌ക്വയറിൽ റേഡിയോ തരംഗങ്ങളുടെ സഹായത്തോടെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഒരു ബോട്ട് ഓടിച്ച് ടെസ്‌ല വിപ്ലവം സൃഷ്ടിച്ചു. ഇതിന്റെ പേറ്റന്റ് എടുക്കാൻ വിധി ടെസ്‌ലയെ അനുവദിച്ചില്ല . ലാബിൽ നിന്ന് അദ്ദേഹം പുറത്തുപോയ സമയത്ത് 1895 ലെ ഒരു ദുരന്ത ദിനത്തിൽ ടെസ്‌ലയുടെ ലാബ് പരിപൂർണ്ണമായി കത്തിയമർന്നു.പിൽക്കാലത്ത് ശാസ്ത്രലോകത്തിന് ദുർരൂഹമായി നിലനിൽക്കുന്ന ആതീപിടിത്തം ഇല്ലായിരുന്നെങ്കിൽ നിക്കോള ടെസ്‌ല ഒരുപാട് ഉയരങ്ങൾ താണ്ടിയെനെ.ഏകദേശം 2 വർഷം കഴിഞ്ഞ് ഇറ്റലിക്കാരനായ മാർക്കോണി റേഡിയോ കണ്ടുപിടിച്ചു. ഈ പദ്ധതിക്ക് ഫണ്ടിറക്കിയത് എഡിസന്റെ കമ്പനി ആയിരുന്നു.
1890-കൾ മുതൽ 1906 വരെ, ടെസ്‌ല തന്റെ സമയം ചെലവഴിച്ചത് വയറുകളില്ലാതെ വൈദ്യുതോർജ്ജത്തിന്റെ പ്രക്ഷേപണം നടത്താനാണ്. ജെ.പി.മോർഗൻ എന്ന ഒരു ബിസിനസുകാരനുമായി ചേർന്നുകൊണ്ട് ന്യൂയോർക്ക് സിറ്റി മുഴുവൻ വയർലെസ് ആയി കറന്റ് എത്തിക്കാനുള്ള വിപ്ലവകരമായ പദ്ധതിയായിരുന്നു ടെസ്‌ലയുടെ മനസ്സിൽ.എന്നാൽ പണം ഒരു പ്രശ്നമായപ്പോൾ അത് നിന്നുപോയി.

Nikola Tesla

തന്റെ ജീവിതകാലത്ത് ടെസ്‌ല മൂന്നുറിലധികം പേറ്റന്റുകൾ നേടിയിട്ടുണ്ട്.1943-ൽ ന്യൂയോർക്ക് സിറ്റിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.ആധുനിക കാലത്ത്, ഇലക്ട്രിക് കാറുകളുടെ വൻകിട ബ്രാൻഡായാണ് ടെസ്‌ല എന്ന പേര് സാധാരണയായി കേൾക്കുന്നത്. സംരംഭകരായ മാർട്ടിൻ എബർഹാർഡും മാർക്ക് ടാർപെനിംഗും ചേർന്ന് 2003-ൽ ടെസ്‌ല മോട്ടോഴ്‌സ് എന്ന പേരിൽ ടെസ്‌ല, inc എന്ന കമ്പനി സ്ഥാപിച്ചത്. അടുത്ത വർഷം എലോൺ മസ്ക് കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി. ഊർജ്ജ ശാസ്ത്രം പഠിക്കുന്ന എല്ലാവര്ക്കും ടെസ്‌ല എന്ന വാക്ക് പരിചിതമാണ്.ഇന്റർനാഷണൽ സിസ്റ്റം  യൂണിറ്റുകളിൽ കാന്തിക പ്രവാഹ സാന്ദ്രതയുടെ യൂണിറ്റാണ് ടെസ്‌ല. മഹാനായ ശാസ്ത്രജ്ഞൻ നിക്കോള ടെസ്‌ലയെ അനുസ്മരിച്ചുകൊണ്ടാണ് ഈ യൂണിറ്റിന് ഇങ്ങിനെ പേര് നൽകിയത്.

എന്തായിരുന്നു ടെസ്‌ലയുടെ സംഭാവന എന്നുള്ള ചോദ്യത്തിന് നാം ഇന്ന് അനുഭവിക്കുന്ന എല്ലാത്തിന്റെയും അടിത്തറയിട്ടത് നിക്കോള ടെസ്‌ല ആണെന്നാണ് ഉത്തരം. പക്ഷെ ശാസ്ത്ര ലോകത്തെ ലോബിയിങ്ങിൽ പെട്ട ആ നിര്ഭാഗ്യവാൻ ഒതുങ്ങിപ്പോയി.

ടെസ്‌ലയുടെ കണ്ടുപിടിത്തങ്ങൾ
1 . ഏസി കറന്റ് അഥവാ ആൾട്ടർനേറ്റിംഗ് കറൻറ്
2 . മിക്സർ, ഗ്രൈൻഡർ, മോട്ടോർ പോലെയുള്ള വീട്ടുപകരണങ്ങളിൽ ഉപയോഗിക്കുന്ന കോയിൽ,
3 . റിമോട്ട് കൺട്രോളിൽ ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങൾ,
4. ആ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചുള്ള റിമോട്ട് കണ്ട്രോൾ.
5. ഇൻഡക്​ഷൻ മോട്ടർ,
6 . ടർബൈൻ,
7 . നിയോൺ ബൾബുകൾ
8 വയർലെസ് കമ്മ്യൂണിക്കേഷൻ എന്ന ആശയം വികസിപ്പിച്ചു
9 .ലേസർ- ലേസറുകളുടെ വികസനത്തിലെ ഒരു പ്രധാന ആശയമായ ഒപ്റ്റിക്കൽ റെസൊണൻസ് എന്ന ആശയം അവതരിപ്പിച്ചു.
10 . റേഡിയോ കണ്ടുപിടിച്ചത് ഗുഗ്ലിയൽമോ മാർക്കോണി ആണെങ്കിലും,  പ്രവർത്തിക്കുന്ന ഒരു മാതൃക 1893-ൽ ആദ്യമായി പ്രദർശിപ്പിച്ചത് നിക്കോള ടെസ്‌ലയായിരുന്നു.

രഞ്ജിത് ജി കാഞ്ഞിരത്തിൽ

 

Tags: SUB
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies