കാലിൽ തൊടാൻ പോലും കഴിയാത്ത അവസ്ഥ; അസഹ്യമായ വേദന; പത്ത് വയസുകാരിക്ക് അപൂർവ്വ രോഗം
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാലിൽ തൊടാൻ പോലും കഴിയാത്ത അവസ്ഥ; അസഹ്യമായ വേദന; പത്ത് വയസുകാരിക്ക് അപൂർവ്വ രോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 04:51 pm IST
Facebook
Twitter
WhatsAppTelegram

നിരവധി മനുഷ്യരാണ് ഇന്നും പലവ്യാധികളാൽ നമുക്ക് ചുറ്റും കഴിയുന്നത്. ഇവയിൽ പലതിനോടും പൊരുതി വിജയിക്കുന്നതിനുള്ള കണ്ടുപിടിത്തങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു എന്നതാണ് വാസ്തവം. ഇത്തരത്തിൽ ഓസ്‌ട്രേലിയയിലെ ഒരു പത്ത് വയസുകാരിയുടെ അപൂർവ്വ രോഗമാണ് മനുഷ്യമനസിനെ പിടിച്ചുലച്ചിരിക്കുന്നത്. വലത് കാല് ചലിപ്പിക്കുമ്പോഴും ആരെങ്കിലും അവളെ സ്പർശിക്കുമ്പോഴും അവൾക്ക് അസഹനീയമായ വേദന അനുഭവപ്പെടുന്നു. വേദന കൊണ്ട് പുളയുന്ന അപൂർവ്വ രോഗവും പേറി ജീവിക്കുകയാണ് ബെല്ല മേസി എന്ന പത്ത് വയസുകാരി.

ഫിജിയിലെ ഒരു അവധിക്കാലത്തായിരുന്നു ബെല്ലയ്‌ക്ക് അസുഖ ലക്ഷണങ്ങൾ ആരംഭിക്കുന്നത്. പെൺകുട്ടിയുടെ വലതുകാലിൽ ഒരു കുമിള ഉണ്ടാകുകയും ഇത് അണുബാധയ്‌ക്ക് കാരണമാകുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിൽ കുട്ടിയ്‌ക്ക് കോംപ്ലക്‌സ് റീജിയനൻ പെയിൻ സിൻഡ്രം അല്ലെങ്കിൽ സിആർപിഎസ് എന്ന രോഗാവസ്ഥയാണെന്ന് കണ്ടെത്തി. ഒരു മുനുഷ്യന്  അനുഭവിക്കാവുന്നതിൽ വെച്ച് ഏറ്റവും വേദനാജനകമായ അവസ്ഥ എന്നാണ് ഈ രോഗം അറിയപ്പെടുന്നത്.

ചെറുപ്രായത്തിൽ തന്നെ ഇത്തരത്തിൽ ഒരു അവസ്ഥ പിടിപെട്ടതിലൂടെ രോഗനിർണ്ണയം മുതൽ അവൾക്ക് അവളുടെ നിഷ്‌കളങ്കമായ ബാല്യം നഷ്ടമായിരിക്കുകയാണ്. കുട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ഉൾപ്പെടെ ഇത് പ്രതികൂലമായി ബാധിക്കുകയും ദുരിതത്തോട് പോരാടുകയുമാണ്. ബെല്ലയ്‌ക്ക് തന്റെ വലത് കാലോ പാദമോ ഒന്നും തന്നെ അനക്കാൻ സാധിക്കില്ല. ബാല്യത്തിൽ തന്നെ കിടക്കയിൽ ജീവിതം തള്ളി നീക്കാൻ ആരംഭിച്ച ബെല്ലയ്‌ക്ക് എങ്ങോട്ടെങ്കിലും പോകുന്നതിന് വീൽചെയറിന്റെ സഹായം ഉണ്ടെങ്കിൽ മാത്രമേ സാധിക്കൂ.

അസഹ്യമായതും വിട്ടുമാറാത്തതുമായ വേദന സൃഷ്ടിക്കുന്ന അപൂർവ്വ രോഗമാണ് സിആർപിഎസ്. ഒരു പുതപ്പ് കാലിന് മുകളിൽ ഇടാനോ, കുളിക്കാനോ, ടിഷ്യു ഉപയോഗിച്ച് കാൽ ഒന്ന് തുടയ്‌ക്കാനോ പോലും ബെല്ലയ്‌ക്ക് ഇന്ന് സാധിക്കില്ല.

Tags:
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies