ലോക പ്രശസ്ത എഴുത്തുകാരൻ മിലൻ കുന്ദേര അന്തരിച്ചു; വിടവാങ്ങിയത് സ്വന്തം നിലപാടുകളിലൂടെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ ചൊടിപ്പിച്ച വ്യക്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോക പ്രശസ്ത എഴുത്തുകാരൻ മിലൻ കുന്ദേര അന്തരിച്ചു; വിടവാങ്ങിയത് സ്വന്തം നിലപാടുകളിലൂടെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ ചൊടിപ്പിച്ച വ്യക്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 03:46 pm IST
Facebook
Twitter
WhatsAppTelegram

ലോകപ്രശസ്ത സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു. എഴുത്തിലൂടെ പോരാട്ടം നടത്തിയ സാഹിത്യ പ്രതിഭയായിരുന്നു അദ്ദേഹം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പാരീസിൽ വച്ച് 94-ാം വയസിലായിരുന്നു അന്ത്യം.

1929 ഏപ്രിൽ ഒന്നിന് ചെക്കോസ്ലോവാക്യയിലായിരുന്നു ജനനം. എന്നാൽ അദ്ദേഹത്തിന്‌റെ എഴുത്തുകളിലെ രാഷ്‌ട്രീയത്തോട് മാതൃരാജ്യം വിയോജിച്ചിരുന്നു. തുടർന്ന് കമ്യൂണിസ്റ്റ് ഭരണകാലത്ത് കുന്ദേരയ്‌ക്ക് ചെക്ക് പൗരത്വവും നിഷേധിക്കപ്പെട്ടു. 1979ലാണ് കുന്ദേരയുടെ പൗരത്വം റദ്ദാക്കിയത്. എഴുത്തിലൂടെ അദ്ദേഹം അവതരിപ്പിച്ച നിലപാടുകളാണ് അന്നത്തെ കമ്യൂണിസ്റ്റ് സർക്കാരിനെ ചൊടിപ്പിച്ചത്. തുടർന്ന് കുന്ദേരയ്‌ക്ക് അഭയം നൽകിയത് ഫ്രാൻസായിരുന്നു.

1975 മുതൽ തന്നെ ഫ്രാൻസിലാണ് കുന്ദേര ജീവിച്ചിരുന്നത്. തുടർന്ന് 1981ൽ ഫ്രഞ്ച് സർക്കാർ അദ്ദേഹത്തിന് പൗരത്വം നൽകി. ഒടുവിൽ നീണ്ട വർഷങ്ങൾക്കിപ്പുറം 2019ലാണ് ചെക്ക് സർക്കാർ അദ്ദേഹത്തിന് പൗരത്വം തിരികെ കൊടുത്തത്.

‘ദി അൺബിയറബിൾ ലൈറ്റ്‌നസ് ഓഫ് ബീയിങ്’ ആണ് കുന്ദേരയുടെ പ്രധാന കൃതി. സാഹിത്യത്തിലൂടെ മനുഷ്യബന്ധങ്ങളെ അതിമനോഹരമായി അവതരിപ്പിച്ച കുന്ദേരയുടെ എഴുത്തിലെ ശൈലി ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടു. ചെക്ക്, ഫ്രഞ്ച് ഭാഷകളിലായിരുന്നു അദ്ദേഹം പ്രധാനമായും എഴുതിയിരുന്നത്. ‘ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസാണ്’ കുന്ദേരയുടേതായി അവസാനം പുറത്തിറങ്ങിയ കൃതി. അദ്ദേഹത്തിന്‌റെ പുസ്തകങ്ങൾ പലതും മലയാളത്തിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദി അൺബിയറബിൾ ലൈറ്റ്‌നസ് ഓഫ് ബീയിങ് എന്ന ലോക പ്രശസ്ത പുസ്തകം ‘ഉയരടയാളങ്ങൾ’ എന്ന പേരിലാണ് മലയാളത്തിൽ പുറത്തിറങ്ങിയത്.

 

Tags: writer
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies