കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാം; ശ്രദ്ധിക്കാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാം; ശ്രദ്ധിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 04:27 pm IST
FacebookTwitterWhatsAppTelegram

കർക്കിടകം ഇങ്ങെത്തി. നമ്മുടെ മനസും ശരീരവും ഒരു വർഷക്കാലത്തേക്ക് ഉന്മേഷത്തോടെ നിലനിർത്താൻ തയാറെടുക്കേണ്ട കാലമാണ് വന്നെത്തിയിരിക്കുന്നത്. കർക്കിടകത്തിൽ പാലിക്കേണ്ട ആരോഗ്യശീലങ്ങളെ കുറിച്ച് ആയുർവേദത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. കർക്കടകത്തിൽ വിശപ്പുണ്ടാകുന്ന, തൃദോഷ( വാതം, പിത്തം, കഫം) ശമനങ്ങളുമായ ആഹാരങ്ങളും ഔഷധങ്ങളും പ്രത്യേകം നാം ശീലിക്കേണ്ടതാണ്.

കർക്കിടകത്തിൽ നിരവധി ഔഷധങ്ങൾ ചേർന്ന കർക്കടക കഞ്ഞി കുടിക്കുന്നത് ഏറ്റവും നല്ലതാണ്. പ്രതിരോധശേഷി വർദ്ധിപ്പിച്ച്, നമ്മുടെ ശരീരത്തിലെ വിഷാംശങ്ങൾ പുറത്തുകളഞ്ഞ്, വാത പിത്ത കഫങ്ങളെ നിലയ്‌ക്ക് നിർത്തി ശരീരത്തിന് നവജീവൻ നൽകാനുള്ള ചികിത്സകളിൽ പ്രധാനമാണ് കർക്കിടക കഞ്ഞി അഥവാ മരുന്ന് കഞ്ഞി.

വാതം ശമിക്കുന്നതിന് ഔഷധങ്ങൾ സേവിക്കുകയും എണ്ണ, കുഴമ്പ് ഉപയോഗിച്ച് തേച്ചുകുളിക്കുന്നതും ഉത്തമമാണ്. ദിവസേന തേച്ചുകുളി (അഭ്യംഗം) ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ട്. തേച്ചുകുളി മനുഷ്യന്റെ വാതം, ക്ഷീണം എന്നിവ ശമിപ്പിക്കുന്നതിനും ജരാനരകൾ തടയുന്നതിനും കാഴ്ച ശക്തി, ദേഹപുഷ്ടി, ദീർഘായുസ്സ്, നല്ല ഉറക്കം, ത്വക്കിന് മാർദ്ദവവും ഉറപ്പും എന്നിവ പ്രദാനം ചെയ്യുന്നു.

തേച്ചുകുളിക്ക് ഏറ്റവും മികച്ചത് നല്ലെണ്ണയാണെന്ന് പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. രോഗങ്ങളെ തടയുന്നതിൽ നല്ലെണ്ണയ്‌ക്ക് പ്രത്യേക കഴിവുണ്ട്. തലയിലും ചെവിയിലും ഉള്ളം കാലിലും പ്രത്യേകമായി എണ്ണ തേയ്‌ക്കണം. കഫം വർദ്ധിച്ചിരിക്കുന്നവരും, ഛർദ്ദിപ്പിക്കുക, വയറിളക്കുക എന്നിവയ്‌ക്ക് വിധേയമായിരിക്കുന്നവരും തേച്ചുകുളി ചെയ്യരുത്. അജീർണമുള്ളവരും എണ്ണ തേയ്‌ക്കരുത്.

അതുപോലെ പ്ലാവില, വാതം കൊല്ലിയില, ആവണക്കില, കടുക്കതോട് ഇവയിട്ട് തിളപ്പിച്ച വെള്ളം കുളിക്കാൻ ഉപയോഗിക്കാം. ധന്വന്തരം തൈലം കുഴമ്പ്, ബലാശ്വഗന്ധാദി തൈലം, സഹചരാദി തൈലം എന്നിവ ദേഹത്തും ക്ഷീരബല തൈലം, അസനവില്വാദി തൈലം തുടങ്ങിയവ തലയിലും പുരട്ടാം. നല്ല അസ്സൽ തേച്ചുകുളിയ്‌ക്ക് ശേഷം രാവിലെ പത്തു മണിയോടെ തയാറാക്കിയ ഔഷധപൂർണ്ണമായ കർക്കിടക കഞ്ഞി കഴിക്കാം.

അതുപോലെ ശരീരശുദ്ധി വരുത്തി പഞ്ചകർമ്മ ചികിത്സ പ്രധാനമായി കഷായവസ്തി ചെയ്യുന്നത് ഉത്തമമാണ്. കഷായ വസ്തിക്ക് ശേഷം പഴക്കം ചെന്ന ഗോതമ്പ്, കാട്ടുഴുന്ന്, കാട്ടുപയറ് എന്നീ ധാന്യങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന ആഹാരങ്ങൾ നാം കഴിക്കണം. എപ്പോഴും പുകച്ച വസ്ത്രം ഉപയോഗിക്കണം. കർക്കിടത്തിൽ പകലുറക്കം പാടില്ല. കൂടുതൽ അധ്വാനം, വെയിൽ ഒഴിവാക്കണം.

നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ദശപുഷ്പം കർക്കിടകത്തിൽ മുടിയിൽ ചൂടുന്ന പതിവുണ്ട്. പൂവാംകുരുന്നില, മുയൽച്ചെവിയൻ, കറുക, നിലപ്പന, കഞ്ഞുണ്ണി, വിഷ്ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നിവയാണ് ദശപുഷ്പങ്ങൾ. പേരിൽ പുഷ്പങ്ങൾ എന്നുണ്ടെങ്കിലും അതിലുള്ളതധികവും ഇലകൾ തന്നെയാണ്. മഴക്കാലത്ത് ഇവ തലയിൽ ചൂടുന്ന ശീലം ഉണ്ടായത്, ഇവയുടെ ഔഷധ ഗുണഗണങ്ങൾ കൊണ്ടാണ്. മുക്കുറ്റി അരച്ചൊ കയ്യിൽ ഞെരടിയൊ ഉണ്ടാക്കുന്ന ചാന്ത് വെച്ച് പൊട്ട് അല്ലെങ്കിൽ കുറി സ്ത്രീകൾ അണിയുന്നതും കർക്കിടകത്തിൽ വിശേഷമാണ്.

കേരളത്തിൽ ചിലയിടങ്ങളിൽ കർക്കടകത്തിലെ ആദ്യത്തെ വെള്ളിയാഴ്ച പത്തില ഉപ്പേരി/ തോരൻ കഴിക്കുന്ന ഒരു ആചാരമുണ്ട്. താള്, തകര, ചേമ്പ്, ചേന, ചീര, പയർ, നെയ്യുണ്ണി, പുല്ല്, മത്തൻ, കുമ്പളം, കരിക്കൊടി അല്ലെങ്കിൽ തഴുതാമ എന്നീ പത്തിലകൾ (കഞ്ഞിയിലെന്ന പോലെ പത്തിലയിലും പ്രാദേശികമായ വ്യത്യാസങ്ങൾ കാണും ) കൊണ്ടുണ്ടാക്കുന്ന ഉപ്പേരി/ തോരൻ പേര് പറയാതെ കഴിക്കണമെന്നാണ് ചൊല്ലുള്ളത്. കൂടാതെ ഹൈന്ദവ സ്ത്രീകൾ കയ്യിൽ മൈലാഞ്ചി അണിയുന്ന ദിവസവും കൂടിയാണ് കർക്കിടകത്തിലെ ആദ്യത്തെ വെള്ളിയാഴ്ച.

Tags: ayurvedakarkkidakam
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies