ഭക്ഷണശീലത്തിൽ മല്ലനുണ്ണി ആരാധകരായിരിക്കും നമ്മിൽ അധികം ആളുകളും. വീട്ടിലെ പ്രായമായവരും ആരോഗ്യ വിദഗ്ധരും പലപ്പോഴും നേരത്തെ ഭക്ഷണം കഴിക്കുകയും നേരത്തെ ഉറങ്ങുകയും ചെയ്യണമെന്ന് ഉപദേശിക്കാറുണ്ട്. ശരിയായ ഭക്ഷണ ശീലങ്ങൾ പിന്തുടരാതെ ജീവിച്ചാൽ നിങ്ങളെ അത് എങ്ങനെ ബാധിക്കുമെന്ന് നോക്കാം..
രാത്രി 8 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്ന മുതിർന്ന ആളുകളിൽ കലോറി വർദ്ധിക്കുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് അമിത ഭാരത്തിലേയ്‌ക്ക് നയിച്ചേക്കാം. രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് ചോക്ലേറ്റ്, ഐസ്‌ക്രീം തുടങ്ങിയ മധുര പലഹാരങ്ങളോ അല്ലെങ്കിൽ വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നതോ ആയ ശീലം പലർക്കുമുണ്ട്. ഉയർന്ന കലോറിയുള്ള ഇത്തരം ഭക്ഷണങ്ങൾ പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അത്താഴത്തിന് ശേഷം വിശക്കുമ്പോൾ അധികം കലോറിയില്ലാത്ത ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.
ഉറങ്ങാൻ പോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കാനും എളുപ്പത്തിൽ ദഹിപ്പിക്കാവുന്ന കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.















