ഉത്തർപ്രദേശ്; അയൽവാസിയുമായുള്ള പ്രണയം പുറത്തറിയാതിരിക്കാൻ 45-കാരി മകനെ വിഷം നൽകി കൊലപ്പെടുത്തി. നോയിഡ ദാദ്രിയിലാണ് നടുക്കുന്ന സംഭവം. എട്ടുവയസുകാരന്റെ മൃതദേഹം ഓടയിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. ഭുരി എന്ന വീട്ടമ്മയും റെയിൽവെ ജീവക്കാരനായ ഓംപൽ സിംഗ്(53) എന്നയാളുമാണ് അറസ്റ്റിലായത്. ഇരുവരെയും റിമാൻഡ് ചെയ്തു.
അങ്കിത് എന്ന എട്ടുവയസുകാരൻ അമ്മയെയും അയൽവാസിയെയും ഒരുമിച്ച് കണ്ടതിന് പിന്നാലെ ഇക്കാര്യം പിതാവായ കല്യാൺ സിംഗിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെ മകനെ കൊലപ്പെടുത്താൻ അമ്മയുടെ കാമുകനും തീരുമാനിക്കുകയായിരുന്നു. ഇതിന് ശേഷം ഭുരി മകനെ ജുലൈ രണ്ടിന് ബന്ധുവിന്റെ വീട്ടിലേക്ക് അയച്ചു. ഇക്കാര്യം ഭർത്താവിനോട് അറിയിച്ചിരുന്നില്ല.മൂന്നു ദിവസം കുട്ടി വീട്ടിൽ വരാതിരുന്നതോടെ കല്യാൺ പോലീസിൽ പരാതി നൽകി.
ജൂലൈ അഞ്ചിന് പോലീസ് തട്ടികൊണ്ടു പോകലിന് കേസ് രജിസ്റ്റർ ചെയ്തു. രണ്ടുദിവസത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കല്യാണിന്റെ നാട്ടിലെ ഓടയിൽ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമെന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ പോലീസ് അന്വേഷണത്തിൽ ജൂലൈ 6ന് ഭുരി ബദൽപൂർ വില്ലേജിലെത്തി മകനെ കണ്ടിരുന്നതായും കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി നൽകിയതായും കണ്ടെത്തി.
Comments