കർക്കിടക മാസ പൂജകൾക്കായി ഞായറാഴ്ച ശബരിമല നടതുറക്കും; 17-ന് പമ്പ ത്രിവേണി സംഗമത്തിൽ ബലിതർപ്പണവും പിതൃപൂജയും; പ്രത്യേക കെഎസ്ആർടിസി സർവീസുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർക്കിടക മാസ പൂജകൾക്കായി ഞായറാഴ്ച ശബരിമല നടതുറക്കും; 17-ന് പമ്പ ത്രിവേണി സംഗമത്തിൽ ബലിതർപ്പണവും പിതൃപൂജയും; പ്രത്യേക കെഎസ്ആർടിസി സർവീസുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 09:08 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: കർക്കിടക മാസ പൂജകൾക്കായി ജൂലൈ 16 ഞായറാഴ്ച ശബരിമല നട തുറക്കും. വൈകിട്ട് അഞ്ച് മണിക്ക്് തന്ത്രി കണ്ഠര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ജൂലൈ 17 തിങ്കളാഴ്ച മുതൽ ക്ഷേത്രത്തിൽ കടക്കടക മാസ പൂജകൾ ആരംഭിക്കും. തിങ്കളാഴ്ച പമ്പാതീരത്ത് പിതൃതർപ്പണത്തിനുള്ള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ഞായറാഴ്ച സന്നിധാനത്ത് നടതുറന്ന് ശ്രീകോവിലിൽ ദീപങ്ങൾ തെളിയിക്കും. ഇതിന് ശേഷം ഗണപതി, നാഗ എന്നീ ഉപദേവതാ ക്ഷേത്രങ്ങളിലും നടതുറന്ന് ദീപം തെളിയിക്കും. ഈ സമയം തന്നെ മാളികപ്പുറം മേൽശാന്തി മാളികപ്പുറം നടതുറന്ന് ദീപം തെളിയിക്കും. ഇതിന് ശേഷമാകും ഭക്തർ പതിനെട്ടാം പടി കയറുക. നടതുറക്കുന്ന ദിനം ഇവിടെ പ്രത്യേക പൂജകൾ ഇല്ല. രാത്രി പത്ത് മണിയോടെ നട അടയ്‌ക്കും.

കർക്കിടകം ഒന്ന് തിങ്കളാഴ്ച പുലർച്ചെ 5.30-ന് കർക്കിടകമാസ പൂജകൾ ആരംഭിക്കും. നിർമ്മാല്യവും അഭിഷേകവും കഴിഞ്ഞ് 5.30-ന് മഹാഗണപതി ഹോമം നടക്കും. ഇതിന് ശേഷം നെയ്യഭിഷേകവും 7.30-ന് ഉഷപൂജയും 12.30-ന് ഉച്ചപൂജയും യഥാസമയം നടക്കും. ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്ക് നട അടക്കുകയും വൈകിട്ട് അഞ്ചിന് തുറക്കുകയും ചെയ്യും.

കർക്കിടക പൂജകൾക്കായി സന്നിധാനത്ത് എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് മുൻകൂട്ടി വിർച്വൽ ക്യൂ ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലയ്‌ക്കൽ, പമ്പ, ഗണപതികോവിൽ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകൾക്ക് ശേഷം വെള്ളിയാഴ്ച നട അടക്കും. കർക്കിടക വാവിനോട് അനുബന്ധിച്ച് പമ്പയിൽ പിതൃതർപ്പണത്തിനുള്ള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ മുതൽ ചടങ്ങുകൾ ആരംഭിക്കും. പമ്പയിലെ ത്രിവേണി സംഗമത്തിലായിരിക്കും ബലിതർപ്പണം.

കർക്കിടക പൂജകളോടനുബന്ധിച്ച് ശബരിമലയിലേക്ക് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തും. ഭക്തരുടെ സൗകര്യാനുസരണം ഒരാഴ്ച മുൻപ് പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊട്ടാരക്കര, പുനലൂർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രത്യേക ബസ് സർവീസുകൾ ഒരുക്കിയിട്ടുള്ളത്. നിലയ്‌ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ നടത്തും. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്‌പെഷ്യൽ ബസുകളും, മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്.

 

Tags: SABARIMALAkarkkidakam
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies