നാളെ കർക്കിടക വാവുബലി; പിതൃതർപ്പണത്തിന് ഒരുങ്ങിയ തീർത്ഥാടന ഇടങ്ങൾ; ശംഖുമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാളെ കർക്കിടക വാവുബലി; പിതൃതർപ്പണത്തിന് ഒരുങ്ങിയ തീർത്ഥാടന ഇടങ്ങൾ; ശംഖുമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 04:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കർക്കിടക വാവ് ദിനത്തിലെ പിതൃതർപ്പണത്തിന് മുന്നോടിയായി മനസ്സും ശരീരവും വ്രതശുദ്ധമാക്കുന്ന ഒരിക്കൽ ഇന്ന്. പിതൃക്കളുടെ മോക്ഷപ്രാപ്തിക്കും പിതൃപ്രീതിക്കുമായി ശ്രാദ്ധമൂട്ടുന്ന കർക്കിടക വാവ് ദിനം നാളെയാണ്. രാവിലെ കുളിച്ച് ശരീര ശുദ്ധിയോടെ സസ്യാഹരവും ഒരു നേരം മാത്രം അരിയാഹാരവും കഴിച്ച് എടുക്കുന്ന വ്രതമാണ് ഒരിക്കൽ. നാളെ പതിനായിരക്കണക്കിന് ആളുകൾ പിതൃതർപ്പണത്തിന് എല്ലാ തീർത്ഥഘട്ടങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ തിലഹോമം, പിതൃപൂജ എന്നിവയ്‌ക്ക് വേണ്ടിയുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. കന്യാകുമാരി സാഗരസംഗമത്തിലും കുഴിത്തുറയിൽ താമ്രപർണി നദിയിലും തീരത്തെ ക്ഷേത്രങ്ങളിലും ബലിതർപ്പണം നടത്താൻ സാധിക്കും.

തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിൽ നാളെ പുലർച്ചെ 2.30 മുതൽ ബലിതർപ്പണം ആരംഭിക്കും. ക്ഷേത്രത്തിലുള്ള രണ്ട് സ്ഥിരം ബലിമണ്ഡപങ്ങൾക്ക് പുറമേ ഏഴെണ്ണം കൂടി സജ്ജമാക്കി. 25 പൂജാരിമാർ ചടങ്ങുകൾക്ക്് നേതൃത്വം നൽകും. വർക്കല പാപനാശം കടപ്പുറത്ത് ഇന്ന് രാത്രി 10.25 മുതൽ ബലിതർപ്പണം ആരംഭിക്കും. കടപ്പുറത്തെ ദേവസ്വം ബോർഡ് ബലിമണ്ഡപത്തിലും താൽക്കാലിക മണ്ഡപങ്ങളിലും ബോർഡ് നിയോഗിച്ചിട്ടുള്ള പൂജാരിമാർ കാർമ്മികത്വം വഹിക്കും. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും നിരവിധി ആളുകൾ ബലിതർപ്പണത്തിന് എത്തുമെന്നാണ് വിലയിരുത്തൽ.

ശിവഗിരി മഠം, ചെമ്പഴന്തി, ഗുരുകുലം, ആറ്റിങ്ങൽ പൂവമ്പാറ ക്ഷേത്രം, കൊല്ലമ്പുഴ ആവണിപുരം ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർണാമായി. അരുവിപ്പുറത്ത് ഒരേസമയം 1,000 ആളുകൾക്ക് ബലിതർപ്പണം നടത്താനാകും. നെയ്യാറ്റിൻകരയ്‌ക്ക് സമീപം രാമേശ്വരം മഹാദേവക്ഷേത്രം, നെയ്യാറിന് തീരത്തുള്ള ക്ഷേത്രക്കടവുകൾ, വിവിധ ക്ഷേത്രക്കുളങ്ങൾ, പൂവാർ കടപ്പുറം എന്നിവിടങ്ങളിലും ബലിതർപ്പണത്തിന് സൗകര്യമുണ്ട്. അരുവിക്കര ഡാമിന് സമീപത്തായുള്ള ക്ഷേത്രക്കടവ്, കരകുളം ഏണിക്കരമുദിശാസ്താംകോട് ക്ഷേത്രം, വാമനപുരം നദിയിൽ മീൻമുട്ടി കടവ്, പാലോട് ചിപ്പഞ്ചിറക്കടവ്, കാട്ടാക്കടയിൽ ചെമ്പനകോട് ഹനുമാൻ ക്ഷേത്രം, കൊല്ലോട് തമ്പുരരാൻ ഭദ്രകാളി ക്ഷേത്രം, മണ്ഡപത്തിൻകടവ് കുന്നിൽ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണം നടക്കും.

ശംഖുമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണം…

തീരശോഷണത്തിന്റെ പശ്ചാത്തലത്തിൽ ശംഖുമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണം നടത്തുന്നതിന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അനുമതി നൽകി. വടക്കേ കൊട്ടാരത്തിന് അടുത്തുള്ള കൽമണ്ഡപത്തിന് സമീപമുള്ള കുറച്ച് ഭാഗത്തായാണ് ബലിതർപ്പണം നടത്താൻ അനുമതി. കൽമണ്ഡപത്തിന് ഇരുവശവും
ബാരിക്കേഡുകൾ സ്ഥാപിക്കും. ബലിയിടുന്നവരെ മാത്രമാകും തീരത്തേക്ക് കടത്തി വിടുക. ഒരു സമയം ടോക്കൺ മുഖേന പരമാവധി 30 പേർക്ക് മാത്രമാണ് ബലിതർപ്പണത്തിന് അനുമതിയുള്ളത്. കടലിൽ മുങ്ങിക്കുളി അനുവദനീയമല്ല. ഇത് തടയുന്നതിനും ബാരിക്കേടുകൾ സ്ഥാപിക്കും.

Tags: karkkidakamKarkkidaka Vavu
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies