വടക്കുംനാഥ ക്ഷേത്രത്തിൽ കർക്കടക പുലരിയിൽ ആനയൂട്ട്, കരിവീരച്ചന്തം കാണാനെത്തിയത് ആയിരങ്ങൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വടക്കുംനാഥ ക്ഷേത്രത്തിൽ കർക്കടക പുലരിയിൽ ആനയൂട്ട്, കരിവീരച്ചന്തം കാണാനെത്തിയത് ആയിരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 01:02 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ കർക്കടക പുലരിയിൽ ആനയൂട്ട്. 60ൽ അധികം ആനകളാണ് ഊട്ടിൽ പങ്കെടുത്തത്. ആനയൂട്ടിനോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടന്നു. രാവിലെ അഞ്ചിന് തന്ത്രി പുലിയന്നൂർ ശങ്കരൻ നാരായണൻ നമ്പൂതിരി ഗണപതിഹോമത്തിന് തിരിതെളിച്ചു. തുടർന്ന് വടക്കുംനാഥ ക്ഷേത്രം മേൽശാന്തി തിരുവമ്പാടി ദേവസ്വം പിടിയാന ലക്ഷ്മിക്ക് ആദ്യ ഉരുള നൽകി ചടങ്ങിന് തുടക്കം കുറിച്ചു.

വടക്കുംനാഥ ക്ഷേത്രത്തിൽ ഐശ്വര്യങ്ങളുടെ ദേവനായി ആരാധിയ്‌ക്കുന്ന ഗണപതി ഭഗവാന്റെ പ്രീതിക്കായാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും നടത്തിവരുന്നത്.
12,000 നാളികേരം, 1500 കിലോ അവിൽ, 250 കിലോ മലർ, 100 കിലോ എള്ള്, 500 കിലോ നെയ്യ്, 100 കിലോ തേങ്ങ, ഗണപതി നാരങ്ങ, കരിമ്പ് എന്നിവയാണ് അഷ്ടദ്രവ്യങ്ങൾ ആയി ഉപയോഗിച്ചിട്ടുള്ളത്. രാവിലെ ഒൻപതരയോടെ മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി ആദ്യ ഉരുള തിരുവമ്പാടി ലക്ഷ്മിക്ക് നൽകിയതോടെയാണ് നാല്പത്തി ഒന്നാമത് ആനയൂട്ടിന് തുടക്കമായത്.

ഏകഛത്രാധിപതി തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ, എറണാകുളം ശിവകുമാർ തുടങ്ങി 60നടുത്ത് ഗജവീരന്മാരും 5 ഗജറാണികളും ആനയൂട്ടിൽ പങ്കെടുത്തു. 500 കിലോ അരിയുടെ ചോറ് ശർക്കര, നെയ്യ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്തുള്ള ഉരുളകളാണ് ആനകൾക്ക് നൽകിയത്. ആനവട്ടവും വെഞ്ചാമരങ്ങളൊന്നുമില്ലാതെ വടക്കുംനാഥന്റെ മുന്നിൽ യഥാർത്ഥ കരിവീരച്ചന്തം കാണാനെത്തിയത് ആയിരക്കണക്കിന് ഭക്തജനങ്ങളാണ്. ഇനി കർക്കിടകമാസത്തിൽ ഗജവീരന്മാർക്ക് സുഖചികിത്സയാണ്. ദേവസ്വം ഭാരവാഹികൾക്കൊപ്പം മന്ത്രി കെ രാധാകൃഷ്ണനും ആനയൂട്ടിൽ പങ്കെടുത്തു.

 

Tags: KARKKADAKAM
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies