ന്യൂഡൽഹി: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കേരളത്തിന്റെ വികസനത്തിനായി പ്രവർത്തിച്ച എളിമയും സമർപ്പണ ബോധവുമുള്ള നേതാവിനെയാണ് നമുക്ക് നഷ്ടമായതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. പലപ്പോഴായി അദ്ദേഹവുമായി നടത്തിയ വിവിധ ഇടപഴലുകൾ ഓർക്കുന്നു. പ്രത്യേകിച്ചും ഞങ്ങൾ രണ്ടുപേരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് താൻ ഡൽഹിയിലേക്ക് മാറിയപ്പോഴും കണ്ട കൂടിക്കാഴ്ചകളെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ശ്രീ ഉമ്മൻചാണ്ടി ജിയുടെ വേർപാടിൽ ഈ ദുഃഖസമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും അനുശോചനം അറിയിക്കുന്നതായും ആത്മാവിന് ശാന്തി നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
In the passing away of Shri Oommen Chandy Ji, we have lost a humble and dedicated leader who devoted his life to public service and worked towards the progress of Kerala. I recall my various interactions with him, particularly when we both served as Chief Ministers of our… pic.twitter.com/S6rd22T24j
— Narendra Modi (@narendramodi) July 18, 2023
“>
ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുൾപ്പെടെയുള്ള പ്രമുഖർ അനുസ്മരണം രേഖപ്പെടുത്തിയിരുന്നു. മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തെ തുടർന്ന് കേരളത്തിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ദിവസമാണ് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം. ഇന്ന് സംസ്ഥാനത്ത് നടത്താനിരുന്ന എല്ലാ പൊതു പരിപാടികളും മാറ്റിവച്ചതായി സർക്കാർ അറിയിച്ചിരുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സർവകലാശാലകൾ അറിയിച്ചിട്ടുണ്ട്.
Comments