മഅദനി ഭീകരൻ തന്നെ, വെള്ളരി പ്രാവാക്കി മാറ്റേണ്ട; മഅദനിയെ പോലുള്ളവരെ അറസ്റ്റ് ചെയ്യുമ്പോൾ ന്യൂനപക്ഷങ്ങളല്ല, ഭീകരവാദികളാണ് വേട്ടയാടപ്പെടുന്നത്: ഡോ. ആരിഫ് ഹുസൈൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഅദനി ഭീകരൻ തന്നെ, വെള്ളരി പ്രാവാക്കി മാറ്റേണ്ട; മഅദനിയെ പോലുള്ളവരെ അറസ്റ്റ് ചെയ്യുമ്പോൾ ന്യൂനപക്ഷങ്ങളല്ല, ഭീകരവാദികളാണ് വേട്ടയാടപ്പെടുന്നത്: ഡോ. ആരിഫ് ഹുസൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 02:58 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഭീകരനായ അബ്ദുൾ നാസർ മഅദനിയെ വെള്ളരി പ്രാവാക്കാൻ ശ്രമിക്കുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് എക്സ് മുസ്ലീം ആക്ടിവിസ്റ്റ് ഡോ. ആരിഫ് ഹുസൈൻ. നാളെ മറ്റൊരാൾ തീവ്രവാദത്തിന് പിടിക്കപ്പെടുമ്പോൾ ഇരവാദം മുഴക്കാനുള്ള സാഹചര്യമാണ് മഅദനിയെ ന്യായീകരിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ജോസഫ് മാഷിന്റെ കൈ വെട്ടുന്നതിന് മുമ്പ് മഅദനി നടത്തിയ വിദ്വേഷ പ്രസം​ഗം ഇന്നും ലഭ്യമാണ്. മഅദനിയെ പോലുള്ളവരുടെ വാക്കു കേട്ടാണ് പലരും തീവ്രവാദത്തിന് ഇറങ്ങി തിരിക്കുന്നതെന്ന് ആരിഫ് ഹുസൈൻ പറഞ്ഞു.

ഇസ്ലാമിനെതിരെ വരുന്നവരുടെ തല വെട്ടണമെന്നൊക്കെ പറയുന്നതും കേട്ട് രോമാഞ്ചം കൊണ്ട് ആരെങ്കിലും തീവ്രവാദത്തിന് ഇറങ്ങി തിരിച്ചിട്ടുണ്ടെങ്കിൽ അതിനെ എങ്ങനെ ന്യായീകരിക്കും. മഅദനി ഭീകരവാദി തന്നെയാണ്. അങ്ങനെ തന്നെ അയാളെ വിളിക്കണം. മഅദനിയെ പോലുള്ളവരെ എതിർക്കുക തന്നെ വേണം. ഇല്ലെങ്കിൽ യാക്കൂബ് മേമന് വേണ്ടി നിസ്‌കരിക്കാനും അജ്മൽ കസബിന് വേണ്ടി കണ്ണീരൊഴുക്കാനും ഇനിയും ആൾക്കാരുണ്ടാവും. മഅദനിയെ പോലുള്ളവരെ അറസ്റ്റ് ചെയ്യുമ്പോൾ ന്യൂനപക്ഷങ്ങളെയല്ല വേട്ടയാടുന്നത്. ഭീകരരെയാണ് ഇവിടെ വേട്ടയാടുന്നത്.

ഭീരവാദവും താലിബാനിസവും ആഗോളതലത്തിൽ മാത്രം നിലനിൽക്കുന്ന ഒന്നല്ല. ഓരോ മുസ്ലീം വീടുകളിലും ഭീകരവാദം അരങ്ങേറുന്നുണ്ട്. ഞാൻ ഉൾപ്പടെ ഭീകരവാദത്തിന്റെ ഇരകളാണ്. ഇസ്ലാമിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തി മതവിശ്വാസികളെ ഭയപ്പെടുത്തി വെച്ചേക്കുവാണ്. അങ്ങനെ നോക്കുമ്പോൾ ഭീകരവാദം എല്ലാ വീടുകളിലുമുണ്ട്. മഅദനിയെ പോലുള്ളവർ ഭയപ്പെടുത്തി തന്നെയാണ് ഇസ്ലാം വിശ്വാസികളെ ഒപ്പം നിർത്തുന്നത്. അങ്ങനെയുള്ള മഅദനിയെ വെള്ളരി പ്രാവാക്കേണ്ട. അതിന്റെ പൂർണ ഉത്തരവാദിത്വം കേരളത്തിലെ ഭരണകർത്താക്കൾക്ക് തന്നെയാണ്. മഅദനി വെറും വർഗീയ വാദിയല്ല. ഇസ്ലാമിക തീവ്രവാദമാണ് മഅദനി നടത്തുന്നത്. മഅദനിയെ പോലുള്ളവരെപ്പറ്റി പറയുമ്പോൾ കമ്യൂണിസ്റ്റുകാർ ആർഎസ്എസിനെ കൊണ്ടിടും. അതിലൂടെ മഅദനിയെ അവർ വെള്ളരി പ്രാവാക്കും. ഇതെല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്- എന്നും ആരിഫ് ഹുസൈൻ പറഞ്ഞു.

 

Tags: ABDUL NASSER MADANI
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies