കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ ജോയ് മാത്യൂ .
‘ ഏത് സാധാരണക്കാരനും ഏത് സമയത്തും മുട്ടിയാൽ തുറക്കുന്ന വാതിൽ -അതായിരുന്നു ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രി ആഭാസരാഷ്ട്രീയക്കാരുടെ കിംവദന്തികളിൽ പതറാതെ, തന്നെ കല്ലെറിഞ്ഞവരെ ഒരു ചെറുപുഞ്ചിരിയാൽ തോൽപ്പിച്ച് ഖദറിന്റെ മാഹാത്മ്യം കാണിച്ചുതന്ന ജനനേതാവ് .ഗർവ്വും ധൂർത്തും വീരസ്യങ്ങളും അധികാരത്തിന്റെ ആടയാഭരണങ്ങളാക്കിമാറ്റിയ മറ്റു ചിലരെക്കാണുമ്പോഴാണ് ലാളിത്യത്തിന്റെയും ഊർജ്ജസ്വലതയുടെയും പ്രതിരൂപമായ ഉമ്മൻ ചാണ്ടി എന്ന ജനനേതാവിനെ രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളവർ പോലും ബഹുമാനിച്ചു പോകുന്നത് ആദരാഞ്ജലികൾ സർ ‘ – ജോയ് മാത്യൂ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Comments