ന്യൂഡൽഹി: സ്നേഹത്തിനും ബഹുമാനത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിച്ച് ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ. എൻഡിഎ യോഗത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് ചിരാഗ് പാസ്വാൻ ട്വിറ്ററിലൂടെ പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ചത്.
”ബഹുമാനപ്പെട്ട പ്രധാനമന്ത്രി എന്നെ ആലിംഗനം ചെയ്തു, എനിക്ക് നൽകിയ സ്നേഹത്തിനും ബഹുമാനത്തിനും അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. എല്ലാ നേതാക്കളും അവരുടെ ആത്മർത്ഥമായ പിന്തുണ പ്രധാനമന്ത്രിക്ക് നൽകിയിട്ടുണ്ട്. ഞാനും എന്റെ പാർട്ടിയും പ്രധാനമന്ത്രി നരേന്ദ്രമാദിയെ ശക്തമായി പിന്തുണയ്‌ക്കും” ചിരാഗ് ട്വിറ്ററിൽ കുറിച്ചു.
ജൂലൈ 17-ന് ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായും ചിരാഗ് പാസ്വാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ബിജെപി നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിക്കുകയും ഇതിന് പിന്നാലെ, എൻഡിഎയിൽ ചേരാൻ തീരുമാനിച്ചതായി മുതിർന്ന നേതാക്കളെ അറിയിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ്് ചിരാഗ് പാസ്വാൻ എൻഡിഎ യോഗത്തിൽ ഔദ്യോഗികമായി പങ്കെടുത്തത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹാജിപൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ചിരാഗ് പാസ്വാൻ തീരുമാനിച്ചിരിക്കുകയാണ്.
Comments