ആഗോള നേതാക്കളിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന പേര് ഇന്ത്യൻ പ്രധാനമന്ത്രിയുടേതാണ്. ലോക രാജ്യങ്ങൾ നരേന്ദ്രമോദിക്ക് നൽകുന്ന സ്വീകരണവും ബഹുമതികളും ഇന്ത്യയ്ക്ക് നൽകുന്ന ആദരവ് കൂടിയാണ്. ഇന്ത്യൻ പ്രധാനമന്ത്രി ലോകത്തെവിടെയും ചർച്ച ചെയ്യപ്പെടുന്നത് ഓരോ ഭാരതീയനും അഭിമാനം നൽകുന്നു. സമൂഹമാദ്ധ്യമങ്ങളിൽ നരേന്ദ്രമോദിയെ പിന്തുടരുന്നവരുടെ എണ്ണം ആരെയും അതിശയിപ്പിക്കും. ലോക നേതാക്കളിൽ തന്നെ ട്വിറ്ററിൽ ഏറ്റവും കൂടതൽ ആൾക്കാർ പിന്തുടരുന്നത് നരേന്ദ്രമോദിയെയാണ്. പുതിയ കണക്കുകൾ അനുസരിച്ച് 90.2 മില്ല്യൺ ജനങ്ങളാണ് പ്രധാനമന്ത്രിയെ പിന്തുടരുന്നത്.
സജീവ രാഷ്ട്രീയ നേതാക്കന്മാരിൽ മോദി തന്നെയാണ് മുന്നിൽ. ട്വിറ്റിൽ ഏറ്റവും കൂടുതൽ ആൾക്കാർ പിന്തുടരുന്ന എലോൺ മസ്കും പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ പിന്തുടരുന്നു. 90.2 മില്ല്യൺ ആൾക്കാർ പിന്തുടരുന്ന നരേന്ദ്രമോദിയാകട്ടെ, 2,589 പേരെ മാത്രമാണ് ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. 2009-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് നരേന്ദ്രമോദി ട്വിറ്ററിൽ അക്കൗണ്ട് ആരംഭിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം ഫോളോവേഴ്സിനെ അദ്ദേഹത്തിന് ലഭിച്ചു. 2020 ജൂലൈയിൽ പ്രധാനമന്ത്രിയെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം 60 ദശലക്ഷത്തിലെത്തി.
2020-ൽ നിന്നും 2023-ലേയ്ക്ക് കടന്നതോടെ നരേന്ദ്രമോദിയുടെ ട്വിറ്റർ ഫോളോവേഴ്സിൽ വൻ കുതിപ്പാണ് ഉണ്ടായത്. ജൂലൈ 9-ന് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പുറത്തുവിട്ട പട്ടിക പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ട്വിറ്ററിൽ പിന്തുടരുന്ന ആദ്യ 10 വ്യക്തികളിൽ പ്രധാനമന്ത്രി മോദി മാത്രമാണ് ഇന്ത്യയിൽ നിന്നുള്ളത്. 86.6 ദശലക്ഷം ഫോളോവേഴ്സുള്ള മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും 84.1 ദശലക്ഷം ഫോളോവേഴ്സുള്ള അമേരിക്കൻ ഗായികയും നടിയുമായ ലേഡി ഗാഗയെയും പിന്തള്ളി പ്രധാനമന്ത്രി മോദി എട്ടാം സ്ഥാനത്തെത്തി.
Most followed accounts on Twitter:
1. 🇺🇸Elon Musk: 147m
2. 🇺🇸Barack Obama: 132.1m
3. 🇨🇦Justin Bieber: 112m
4. 🇵🇹Cristiano Ronaldo: 108.9m
5. 🇧🇧Rihanna: 108.2m
6. 🇺🇸Katy Perry: 107.3m
7. 🇺🇸Taylor Swift: 93.4m
8. 🇮🇳Narendra Modi: 90m
9. 🇺🇸Donald Trump: 86.6m
10. 🇺🇸Lady Gaga: 84.1m…— World of Statistics (@stats_feed) July 9, 2023
“>
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ 147 ദശലക്ഷം ഫോളോവേഴ്സുമായി എലോൺ മസ്ക് ഒന്നാം സ്ഥാനത്തും മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ 132.1 ദശലക്ഷവും ഗായകൻ ജസ്റ്റിൻ ബീബർ 112 ദശലക്ഷവും ഇതിഹാസ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 108.9 ദശലക്ഷം ഫോളോവേഴ്സുമായി പട്ടികയിൽ മുന്നിൽ തന്നെയുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന് 37.3 ദശലക്ഷവും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന് 2 ദശലക്ഷം ഫോളോവേഴ്സും ഉണ്ട്.
Comments