ഏഷ്യാ കപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരേ; കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫിക്‌സ്ചർ പുറത്തുവിട്ടു 
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാ കപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരേ; കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫിക്‌സ്ചർ പുറത്തുവിട്ടു 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 10:32 pm IST
Facebook
Twitter
WhatsAppTelegram

2023 ഏഷ്യാ കപ്പ് ടൂർണമെന്റിന്റെ മത്സരക്രമമായി. ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ ജയ് ഷായാണ് ടൂർണമെന്റിന്റെ ഫിക്‌സ്ചർ പുറത്തുവിട്ടത്. ഹൈബ്രിഡ് മോഡലിലാകും ടൂർണമെന്റ് നടക്കുക. ഓഗസ്റ്റ് 30-ന് ആദ്യ മത്സരത്തിൽ പാകിസ്താൻ നേപ്പാളുമായി ഏറ്റുമുട്ടും. ഇന്ത്യയും പാകിസ്താനുമായുള്ള മത്സരം സെപ്റ്റംബർ രണ്ടിനാകും നടക്കുക.

പാകിസ്താനും ശ്രീലങ്കയുമാകും ഇത്തവണ ഏഷ്യകപ്പിന് വേദിയാവുക. മൂന്ന് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും സൂപ്പർ ഫോറിലെ ഒരു മത്സരവും പാകിസ്താനിൽ വെച്ച് നടക്കും. മറ്റ് മത്സരങ്ങൾക്ക് ശ്രീലങ്കയാകും വേദിയാവുക. സെപ്റ്റംബർ 17-ന് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലാകും ഫൈനൽ ഏറ്റുമുട്ടൽ നടക്കുക. ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായാകും മത്സരത്തിനിറങ്ങുക.

ഓരോ ഗ്രൂപ്പിലും മൂന്ന് വീതം ടീമുകളുണ്ടാകും. ഇവർ പരസ്പരം മത്സരിക്കും. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യമെത്തുന്ന രണ്ട് ടീമുകൾ സൂപ്പർ ഫോർ സ്‌റ്റേജിലേക്ക് കടക്കും. സൂപ്പർ ഫോറിൽ ഓരോ ടീമുകൾക്കും മൂന്ന് വീതം മത്സരങ്ങളെയാകും നേരിടേണ്ടി വരിക. ഇതിൽ മുന്നിലെത്തുന്ന രണ്ട് ടീമുകളാകും ഫൈനലിൽ പ്രവേശിക്കുക. ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉൾപ്പെടുന്നത്. പാകിസ്താൻ, നേപ്പാൾ എന്നിവരാണ് മറ്റ് ടീമുകൾ. ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് ബിയിൽ.

മുള്‍ട്ടാനില്‍ ഓഗസ്റ്റ് 30-ാം തീയതി ആതിഥേയരായ പാകിസ്താൻ നേപ്പാളിനെ നേരിടുന്നതോടെയാണ് ഏഷ്യാ കപ്പ് 2023ന് തുടക്കമാകും. ഉദ്ഘാടന ചടങ്ങുകളും മുള്‍ട്ടാനിലായിരിക്കും നടക്കുക. 31-ാം തീയതി ശ്രീലങ്കയിലെ കാന്‍ഡിയില്‍ വെച്ച് ബംഗ്ലാദേശ്-ശ്രീലങ്ക പോരാട്ടം നടക്കും. സെപ്റ്റംബർ രണ്ടിന് കാന്‍ഡിയില്‍ വെച്ചാണ് ടൂർണമെന്‍റിലെ ആദ്യ ഇന്ത്യ-പാകിസ്താൻ ആവേശപ്പോരാട്ടം. സെപ്റ്റംബർ 3-ന് പാകിസ്താനിലെ ലാഹോറില്‍ ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ മത്സരവും 4-ന് കാന്‍ഡിയില്‍ ഇന്ത്യ-നേപ്പാള്‍ -പോരാട്ടവും നടക്കും. 5-ന് ലാഹോറില്‍ ശ്രീലങ്ക-അഫ്ഗാന്‍‌ പോരാട്ടത്തോടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ തീരും. സെപ്റ്റംബർ 6 മുതല്‍ 15 വരെ ലാഹോർ, കാന്‍ഡി, ദംബുള്ള എന്നിവിടങ്ങളിലായാണ് സൂപ്പർ ഫോർ മത്സരങ്ങള്‍. സെപ്റ്റംബർ 17ന് കൊളംബോയിലാണ് ഫൈനൽ അങ്കം.

കഴിഞ്ഞ വാരം പ്രഖ്യാപിക്കേണ്ടതായിരുന്നു ഏഷ്യ കപ്പ് ഷെഡ്യൂൾ. എന്നാൽ ഇന്ത്യൻ ടീം പാകിസ്താനിലേക്ക് യാത്ര ചെയ്യില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെയാണ് ഏഷ്യ  കപ്പ് ഹൈബ്രിഡ് മോഡലിൽ നടത്താൻ തീരുമാനമായത്. ഇത് ആതിഥേരായ പാകിസ്താൻ അംഗീകരിക്കുകയായിരുന്നു. എന്നാൽ കൂടുതൽ മത്സരങ്ങൾ പാകിസ്താനിൽ വെച്ച് നടത്തണമെന്നും ശ്രീലങ്കയി ൽ നടക്കുന്ന ഇന്ത്യ-പാക് മത്സരം ഉൾപ്പെടെയുള്ള പേരാട്ടങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ബൃഹത്ത് ഭാഗവും ബോർഡിന് നൽകണമെന്ന് പിസിബിയും ആവശ്യം  ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മത്സരക്രമത്തിന്റെ പ്രഖ്യാപനം വൈകിയത്.

 

Tags: Asia Cup 2023schedule announced
Share
Tweet
SendShare

More News from this section

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

Latest News

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies