സ്മാർട്ട്‌ഫോൺ ലോകം കീഴടക്കാൻ വെറും 10,000 രൂപയ്ക്ക് റിയൽമി സി53 ഇന്ത്യൻ വിപണിയിൽ എത്തിരിക്കുകയാണ്. ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണുകൾ വിപണിയിലിറക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന റിയൽമിയുടെ പുതിയ സ്മാർട്ട്‌ഫോണായ റിയൽമി സി 53യുടെ കൂടുതൽ വിശേഷങ്ങൾ അറിയാം..
റിയൽമി സി53 സവിശേഷതകൾ
10,000 രൂപയിൽ 108 എംപി ക്യാമറയുമായിട്ടാണ് റിയൽമി സി 53 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്മാർട്ട്‌ഫോണിൽ 5,000mAh ബാറ്ററിയും 6 ജിബി റാമും 90Hz ഡിസ്‌പ്ലേയുമാണ് വരുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും രണ്ട് കളർ വേരിയന്റുകളിലുമാണ് റിയൽമി സി53 സ്മാർട്ട്‌ഫോൺ രാജ്യത്ത് എത്തിരിക്കുന്നത്.
വിലയും ലഭ്യതയും അറിയാം..
4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് 10,000 രൂപയാണ് വില വരുന്നത്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് 10,999 രൂപയാണ് വില. ചാമ്പ്യൻ ഗോൾഡ്, ചാമ്പ്യൻ ബ്ലാക്ക് എന്നീ രണ്ട് കളറുകളിൽ ഫോൺ ലഭ്യമാകും. റിയൽമി സി 53യുടെ ആദ്യ വിൽപ്പന ഈ മാസം 26ന് ഉച്ചയ്‌ക്ക് 12 മണിയോടെ നടക്കും. റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്‌ളിപ്പ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് ഫോൺ വിൽപ്പനയ്‌ക്ക് എത്തുന്നത്. 6 ജിബി റാം വേരിയന്റിന് 1000 രൂപ വരെ കിഴിവും ലഭിക്കുന്നതായിരിക്കും.
ക്യാമറ സെറ്റപ്പ്
രണ്ട് പിൻക്യാമറകളായി വരുന്ന ഈ സ്മാർട്ട്‌ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത 108 എംപി പ്രൈമറി ക്യാമറയാണ്.
ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയാണ് നൽകിയിരിക്കുന്നത്. ഇതിനൊപ്പം ബ്ലാക്ക് ആൻഡ് വൈറ്റ് ലെൻസും റിയൽമി നൽകിയിട്ടുണ്ട്.
ഡിസ്‌പ്ലേയും പ്രോസസറും
6.74- ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ ആണ് റിയൽമി സി53 സ്മാർട്ട്‌ഫോണിൽ വരുന്നത്. സ്‌റ്റോറേജ് സ്‌പേസ് റാമാക്കി മാറ്റാൻ ഫോണിൽ 12 ജിബി ഡൈനാമിക് റാം നൽകിയിട്ടുണ്ട്. ഡിസ്‌പ്ലെയ്‌ക്ക് 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാംപ്ലിംഗ് റേറ്റിംഗാണുളളത്.
ബാറ്ററി, കണക്ടിവിറ്റി
50,00mAh ബറ്ററിയും 18W ഫാസ്റ്റ് ചാർജിംഗുമാണ് ഈ സ്മാർട്ട്‌ഫോണിന് കമ്പനി നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐടി വേർഷനിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. റിയൽമി സി53യിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, ബ്ലൂടൂത്ത് 5.0, വൈഫൈ, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയാണുള്ളത്.
Comments