വാഷിംങ്ടൺ: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മുമ്പത്തേക്കാൾ ശക്തമായി തുടരുമെന്ന് യുഎസ് വൈറ്റ് ഹൗസ് സെക്രട്ടറി കാരിൻ ജീൻ പിയറി. ഐടുയൂടു രാജ്യങ്ങൾക്ക് ശക്തമായ ഭാവിയുണ്ടെന്നും മറ്റ് അംഗരാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം ഇനിയും ആഴത്തിലാക്കുകയാണ് വേണ്ടതെന്നും സെക്രട്ടറി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കാരിൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
‘മിഡിൽ ഈസ്റ്റ് മേഖലയിലെ സഹകരണം വർധിപ്പിക്കുക എന്നതാണ് ഇന്ത്യ, ഇസ്രായേൽ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഐടുയൂടു സഖ്യം ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം അത്യന്തം വിജയകരവും പ്രധാന്യമേറിയതുമാണ്’വൈറ്റ് ഹൗസ് സെക്രട്ടറി വ്യക്തമാക്കി.
‘ഇന്ത്യയുമായുള്ള യുഎസിന്റെ ബന്ധം എന്നത്തേക്കാളും ദൃഢമായി തന്നെ തുടരും. ഭാവിയിലും ഇന്ത്യയുമായുള്ള ബന്ധം ഇത്തരത്തിൽ തുടരാനാണ് യുഎസ് ആഗ്രഹിക്കുന്നത്. ഐടുയൂടു ബന്ധം ഇതിനോടകം തന്നെ നാല് രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ദൃഢമാക്കിയിട്ടുണ്ട്. ഒരു വർഷം മുമ്പ് ആരംഭിച്ച ഐടുയൂടു സഖ്യം ഗൾഫ് മേഖലയുടെ സുരക്ഷിതത്വവും സമൃദ്ധിയും മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. എപ്പോഴും ഐടുയൂടുവിന് ശക്തമായ ഒരു ഭാവിയുണ്ട്. ആ ഭാവിയുടെ സാധ്യതകളെക്കുറിച്ച് ഞങ്ങൾ എന്നും ആകാംഷഭരിതരാണ്’കാരിൻ ജീൻ പിയറി പറഞ്ഞു.
Comments