ഗ്രീൻലാൻഡ് പിടിച്ചടക്കാൻ സൈനിക നടപടിയും ആലോചിക്കുന്നുവെന്ന് അമേരിക്ക; ഡെൻമാ‍‍‍ർക്കിന് പിന്തുണയുമായി യുറോപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

ഗ്രീൻലാൻഡ് പിടിച്ചടക്കാൻ സൈനിക നടപടിയും ആലോചിക്കുന്നുവെന്ന് അമേരിക്ക; ഡെൻമാ‍‍‍ർക്കിന് പിന്തുണയുമായി യുറോപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2026, 09:15 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഗ്രീൻലാൻഡ് പിടിച്ചടക്കാൻ സൈനിക നടപടി ഉൾപ്പെടെ ആലോചിക്കുന്നതായി അമേരിക്ക. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രഥമ പരിഗണന ഗ്രീൻലൻഡ് പിടിച്ചെടുക്കുന്നതിലാണെന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ഗ്രീൻലാൻഡ് തങ്ങൾക്ക് വേണമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പലതവണ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റും അദ്ദേഹത്തിന്റെ ടീമും ഈ ലക്ഷ്യം നേടുന്നതിനായി വിവിധ സാധ്യതകൾ ചർച്ച ചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രസ്താവനയിൽ പറഞ്ഞു. ട്രംപിന്റെ ഭീഷണികൾക്ക് പിന്നാലെ യൂറോപ്യൻ രാജ്യങ്ങൾ ഡെന്മാർക്കിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവനയുമായി വൈറ്റ് ഹൗസ് രംഗത്തെത്തിയത്.

അതേസമയം,  ധാതുക്കൾ കൊണ്ട് സമ്പന്നമായ ആർട്ടിക് ദ്വീപ് “അവിടുത്തെ ജനങ്ങൾയുടേതാണ്” എന്ന് യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, സ്‌പെയിൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലെ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

നാറ്റോ സഖ്യരാജ്യമായ ഡെൻമാർക്കിന്റെ അധീനതയിലുള്ള സ്വയംഭരണപ്രദേശവും ലോകത്തെ ഏറ്റവുംവലിയ ദ്വീപുമാണ് ഗ്രീൻലാൻഡ്. യുഎസ് പ്രതിരോധ വകുപ്പ് വടക്കുപടിഞ്ഞാറൻ ഗ്രീൻലാൻഡിൽ വിദൂര ബഹിരാകാശ താവളം സ്ഥാപിച്ചിട്ടുണ്ട്. 1951 ൽ അമേരിക്കയും ഡെൻമാർക്കും ഒപ്പുവെച്ച ഡിഫൻസ് ഓഫ് ഗ്രീൻലാൻഡ് ഉടമ്പടി പ്രകാരമാണ് താവളം സ്ഥാപിതമായത്.

2024 ലെ തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ ഗ്രീൻലാൻഡ് വാങ്ങുന്ന കാര്യം ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ട്രംപ് കണ്ണുവെച്ചതിന് പിന്നാലെ ഗ്രീൻലാൻഡിലും വടക്കൻ അറ്റ്ലാന്റിക്കിലും സൈനിക സാന്നിധ്യം വർദ്ധിപ്പിക്കാൻ ഡെൻമാർക്കും ശ്രമം തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം, ഡാനിഷ് സർക്കാർ ഗ്രീൻലാൻഡിന്റെയും മറ്റൊരു സ്വയംഭരണ പ്രദേശമായ ഫറോ ദ്വീപുകൾക്കുമായി ഏകദേശം 2.3 ബില്യൺ ഡോളർ മാറ്റിവെച്ചിരുന്നു. മേഖലയുടെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിനും പരമാധികാരം ശക്തിപ്പെടുത്തുന്നതിനുമായാണ് ധനസഹായം നൽകിയത്.

Tags: President Donald TrumpGreenland
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജർമനിയിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

യുഎസ്-ഇറാൻ 3 മണിക്കൂർ ചർച്ച; ‘വളരെ മികച്ച കൂടിക്കാഴ്ച’യെന്ന് ട്രംപ്, ഹോർമുസ് തുറക്കാൻ നിബന്ധനകളുമായി ഇറാൻ

ടിവി നെറ്റ്‌വർക്കുകൾ ബഹിഷ്‌കരിച്ചു; പിന്നാലെ 24 മണിക്കൂറും സംപ്രേഷണം ചെയ്യാൻ ‘ട്രംപ് ടിവി’യുമായി വൈറ്റ് ഹൗസ്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies