ക്രിസ്റ്റ്യാനോ റോണാള്‍ഡോ വഴി തെളിക്കാന്‍ കാത്തിരുന്നപ്പോലെയാണിപ്പോള്‍ സൗദിയിലേക്കുള്ള താരങ്ങളുടെ കുത്തൊഴുക്ക്. ഒന്നിനു പിറകെ ഒന്നായി താരങ്ങളും പരിശീലകരും സൗദിയിലേക്ക് കൂടുമാറുകയാണ്. ഏറ്റവും ഒടുവില്‍ യൂറോപ്യന്‍ വമ്പന്മാരായ ലിവര്‍പൂളിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും താരങ്ങളാണ് സൗദി പ്രോ ലീഗിലേക്ക് ചേക്കേറിയത്.
ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണെ സൗദി ക്ലബായ അല്‍ ഇത്തിഫാഖ് സ്വന്തമാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. 10 മില്യണോളമാകും ലിവര്‍പൂളിന് ലഭിക്കുക.
ഇത്തിഫാഖിന്റെ പുതിയ പരിശീലകനായ ജെറാഡിന്റെ സാന്നിധ്യമാണ് ഹെന്‍ഡേഴ്‌സണെ സൗദിയില്‍ എത്തിക്കുന്നത്. ഹെന്‍ഡേഴ്‌സണ് ലിവര്‍പൂളില്‍ ലഭിക്കുന്നതിന്റെ മൂന്നിരട്ടി വേതനം ആണ് ഇത്തിഫാഖ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഈ സമ്മറില്‍ ജെയിംസ് മില്‍നറെ ഉള്‍പ്പെടെ മധ്യനിരയില്‍ നിരവധി താരങ്ങളെ നഷ്ടപ്പെട്ട ലിവര്‍പൂള്‍ ഹെന്‍ഡേഴ്‌സണെ നഷ്ടമാകുന്നത് തിരിച്ചടിയാകും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അള്‍ജീരിയന്‍ വിങര്‍ റിയാദ് മഹ്‌റസാണ് മറ്റൊരു താരം. അല്‍ അഹ്ലി മാഞ്ചസ്റ്റര്‍ സിറ്റിയും ആയി കരാര്‍ ധാരണയില്‍ എത്തിയത് ആയി അത്‌ലറ്റിക് റിപ്പോര്‍ട്ടര്‍ ഡേവിഡ് ഓര്‍സ്റ്റീന്‍ റിപ്പോര്‍ട്ട് ചെയ്തു. താരത്തിന് ആയി 30 മില്യണ്‍ യൂറോയും 5 മില്യണ്‍ യൂറോ ആഡ് ഓണും ആണ് സൗദി ക്ലബ് മുടക്കിയത്.32 കാരനായ അള്‍ജീരിയന്‍ താരം 3 വര്‍ഷത്തേക്ക് ആണ് സൗദി ക്ലബില്‍ കരാര്‍ ഒപ്പ് വയ്‌ക്കുക.
Comments