തണുപ്പ് കാലമായാൽ എല്ലാവർക്കും പെട്ടെന്ന് അസുഖം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. എത്രയൊക്കെ ശ്രമിച്ചാലും ഈ സമയത്ത് രോഗപ്രതിരോധശേഷി കുറഞ്ഞ് പോകും. അസുഖങ്ങൾ പെട്ടെന്ന് പിടിപെടാതിരിക്കാൻ ആരോഗ്യത്തിന് പ്രാധാന്യം നൽകി ചില ഭക്ഷണങ്ങൾ കഴിച്ചാൽ മതിയാകും. തണുപ്പ് കാലത്ത് നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ആയുർവേദത്തിൽ പറയുന്നത്. നെയ്യ് കഴിക്കുന്നതലൂടെ മഴക്കാലത്ത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്.
വൈറ്റമിൻ എ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ നെയ്യിൽ അടങ്ങിയിരിക്കുന്നതിനാൽ നെയ്യ് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തും.
ജലദോഷം, പനി എന്നിവയിൽ നിന്നും പ്രതിരോധിക്കും. കൂടാതെ, നെയ്യിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിനുകൾ എ, ഡി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് വിവിധ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും .
ദഹനം നന്നാക്കാനും നെയ്യ് കഴിക്കുന്നത് നല്ലതാണ്. നെയ്യ് കഴിക്കുന്നത് കുടലിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചർമ്മത്തിനും നെയ്യ് നല്ലതാണ്. മുഖക്കുരുവിൽ നിന്ന് മഴക്കാലത്ത് ചർമ്മത്തെ സംരക്ഷിക്കാൻ നെയ്യുടെ ഉപയോഗത്തിലൂടെ സാധിക്കും. ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും കണ്ണിനടയിലുള്ള കറുത്ത പാടുകൾ ഇല്ലാതാക്കാനും നെയ്യ് നല്ലതാണ്.















