കടലിലും നദികളിലും കുതിച്ച് നീന്തി മറിഞ്ഞ് കസർത്തുകൾ കാണിക്കുന്ന ഡോൾഫിനുകൾ നമ്മുക്ക് പരിചിതമാണ്. ഇവയുടെ മേൽ-കീഴ് ചുണ്ടുകൾ യോജിക്കുന്നയിടത്തെ പ്രത്യേക ആകൃതി കാരണം ഡോൾഫിൻ എപ്പോഴും ചിരിച്ച് കൊണ്ടിരിക്കുന്നതുപോലെ തോന്നും. അതുകൊണ്ട് തന്നെ ഡോൾഫിനുകളോട് ഒരു പ്രത്യേക ഇഷ്ടമാണ് മനുഷ്യർക്ക്.
നാൽപതിലധികം ഇനം ഡോൾഫിനുകൾ ലോകത്തെങ്ങുമായി ഉണ്ടെങ്കിലും ബോട്ടിൽ നോസ് ഡോൾഫിൻ എന്ന ഇനത്തെയാണ് എല്ലാവർക്കും പരിചയം. സാധാരണയായി ഇവ മുങ്ങി തപ്പി, കുതിച്ച് പൊങ്ങുന്ന ചിത്രങ്ങളും വീഡിയോകളും കണ്ട് ശീലിച്ചവരാണ് നമ്മൾ. എന്നാൽ വ്യത്യസ്തമായ ഒരു ഡോൾഫിനാണ് സമൂഹമാദ്ധ്യമങ്ങളിലെ താരം. പിങ്ക് നിറമാണ് ഈ ഡോൾഫിന്. അതുകൊണ്ട് തന്നെ വളരെ ആകാംക്ഷയോടെയാണ് ആളുകൾ ഇതിനെ നോക്കി കാണുന്നത്. ലൂസിയാന ജലാശയത്തിലാണ് ഈ അപൂർവ്വ പിങ്ക് ഡോൾഫിനെ കണ്ടെത്തിയത്.
20 വർഷത്തിലേറെയായി മത്സ്യബന്ധനം നടത്തുന്ന തുർമൻ ഗസ്റ്റിൻ എന്നയാളാണ് പിങ്ക് ഡോൾഫിന്റെ വിസ്മയകരമായ വീഡിയോ ചിത്രീകരിച്ചത്. രണ്ട് ഡോൾഫിനുകളെ കണ്ടെതായി ഇയാൾ പറയുന്നു. തുടർന്ന് വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അതിശയം തോന്നിയെന്നും രസകരമായി തോന്നിയതിനാലാണ് വീഡിയോ ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Rare pink dolphin spotted in the Gulf of Mexico off the coast of Louisiana. So beautiful. #MarineLife #wildlife
🎥 by Thurman Gustin pic.twitter.com/ZQXw98AWRq
— Brad Bo 🇺🇸 (@BradBeauregardJ) July 19, 2023
“>
മത്സ്യബന്ധനത്തിനായി പോകുന്ന വേളയിൽ സംശയകരമായി എന്തോ വെള്ളത്തിൽ കണ്ടു. പിങ്ക് നിറത്തിലുള്ള എന്തോ ഒന്ന് പൊങ്ങി താഴുന്നതായാണ് തോന്നിയതെന്ന് അദ്ദേഹം പറയുന്നു. തുടർന്നാണ് വീഡിയോ ചിത്രീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാം തവണയാണ് ലൂസിയാന ജലാശയത്തിൽ മത്സ്യബന്ധനത്തിന് വരുന്നതെന്നും ഈ വിസ്മയ കാഴ്ച കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അതിലേറെ ഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടുത്തെ ജനങ്ങൾക്ക് പോലും കാണാൻ കഴിയാത്ത ദൃശ്യവിരുന്നാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം ആവർത്തിച്ചു.
തെക്കൻ ലൂസിയാനയിലെ പ്രശസ്ത ഡോൾഫിനായ ‘പിങ്കി’ ആയിരിക്കാം ഗസ്റ്റിൻ കണ്ടതെന്നാണ് ഇയാൾ പറയുന്നത്. . 2007-ൽ കാൽകാസിയു നദിയിൽ വെച്ചാണ് പിങ്കിയെ ആദ്യമായി കണ്ടെത്തുന്നത്. പിഗ്മെന്റിന്റെ അഭാവം മൂലം ചുവന്ന കണ്ണുകളും ദൃശ്യമായ രക്തക്കുഴലുകളുമുള്ള ആൽബിനോ ഡോൾഫിന്റെ സമാന സ്വഭാവസവിശേഷതകളാണ് പിങ്കിയ്‌ക്ക്. ബ്ലൂ വേൾഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തിൽ വളരെ അപൂർവ്വമായാണ് പിങ്ക് അല്ലെങ്കിൽ വെള്ള നിറത്തിലുള്ള ഡോൾഫിനുകളെ കാണാൻ കഴിയുന്നത്. പലപ്പോഴും ആൽബിനിസം കാരണമാകാം. ഒരു ജീവിയുടെ ശരീരത്തിന്റെയും കണ്ണുകളുടെയും മുടിയുടെയും ഒക്കെ നിറം നിശ്ചയിക്കുന്നത് മെലാനിൻ എന്ന വർണ വസ്തുവാണ്. മെലാനിന്റെ ഉത്പാദനം കുറയുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ആൽബിനിസം. മാതാപിതാക്കളിൽ നിന്ന് കൈമാറി വരുന്ന ജനിതകരോഗമാണ് ഇത്. മനുഷ്യൻ, മുയൽ, ആമ, മുതല, അണ്ണാൻ, തിമിംഗലം, ചീങ്കണ്ണി തുടങ്ങിയ ജീവികളിലും ആൽബിനിസം കണ്ടുവരുന്നു.
Comments