2023 ജൂലൈ 23 മുതൽ 29 വരെ (കർക്കിടകം 7 മുതൽ കർക്കിടകം 13 വരെ) ഒരാഴ്ച്ച സമയത്തെ പൊതു ചന്ദ്രരാശി വാരഫലം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2023 ജൂലൈ 23 മുതൽ 29 വരെ (കർക്കിടകം 7 മുതൽ കർക്കിടകം 13 വരെ) ഒരാഴ്‌ച്ച സമയത്തെ പൊതു ചന്ദ്രരാശി വാരഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 06:31 pm IST
FacebookTwitterWhatsAppTelegram

പൊതുവായ ഫലം: കഴിഞ്ഞ ആഴ്ചയേ പോലെ തന്നെ ഈ ആഴ്‌ചയിലും ഭരണപ്രതിപക്ഷ ഭേദമന്യേ വിയോഗങ്ങൾ സംഭവിക്കാൻ സാധ്യത ഉണ്ട്. സ്ത്രീ വിഷയത്തിൽ വീണ്ടും അക്രമങ്ങൾ ഉണ്ടായി പ്രമുഖർ അറസ്റ്റിലാവും. കോടതി നടപടികൾ രാഷ്‌ട്രീയക്കാർക്കു തിരിച്ചടി ആവും. കടൽ കരകവിഞ്ഞു ഒഴുകും. ചില അഴിമതി കേസുകൾ വീണ്ടും ശ്രദ്ധ തിരിക്കും. പല അമ്പലങ്ങളിലും ദേവപ്രശ്നം വെക്കേണ്ട അവസ്ഥ സംജാതമാകും. സാധാരണക്കാരിൽ ചിലർക്ക് ചില സിദ്ധികൾ വന്നു ചേരും. നാട്ടിൽ തസ്കരശല്യവും ആയുധപീഢയും വർദ്ധിക്കും. മോഷണശ്രമവും മോഷണവും ഒക്കെ വാർത്തകളിൽ സ്ഥിരമായി കാണാൻ കഴിയും.

ഈ വാരത്തിൽ ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖ൦, അനിഴം, തൃക്കേട്ട നക്ഷത്രക്കാർ ജന്മനക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

ഗ്രഹസ്ഥിതി അനുസരിച്ചു ആണ് പൊതു ഫലം പറയുന്നത്, ജാതകത്തിലെ യോഗങ്ങളും ഗ്രഹനിലയും അനുസരിച്ചു അനുഭവത്തിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകും.

മേടം രാശി: (അശ്വതി ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം) :
ആരോഗ്യപരമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് ശമനം കിട്ടുന്ന വാരമാണ്. കുടുംബത്തിൽ സമാധാനവും ഐക്യവും ഉണ്ടാവും. ബിസിനെസ്സ്പരമായി ചെയ്യുന്ന പ്രവർത്തികൾ ലാഭത്തിൽ ആയിത്തീരും.പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ഉണ്ടാവും.

ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും):
മംഗളകർമ്മങ്ങളിൽ പങ്കെടുക്കുവാൻ കുടുംബത്തോടൊപ്പം ദൂരയാത്ര പുറപ്പെടും. വിശ്വാസ വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. കോടതിപരമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് തിരിച്ചടി നേരിടും. പ്രവർത്തന മികവിന് അംഗീകാരവും പ്രോത്സാഹനവും കിട്ടും.

മിഥുനം രാശി: (മകയിര്യം 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം):
കോടതിപരമായി ഉള്ള കാര്യങ്ങളിൽ വിജയം വരുന്ന സമയം ആണ്. ധനപരമായി ഉണ്ടായിരുന്ന കടബാധ്യത മാറും. ശത്രുക്കളെകൊണ്ട് വീണ്ടും ചില ബുദ്ധിമുട്ടുകൾ വരാം. വാരം അവസാനം മനസ്സിന് സ്വസ്ഥത ഇല്ലാത്ത അവസ്ഥ സംജാതമാകും.

കർക്കിടകം രാശി: (പുണർതം 1/4, പൂയം, ആയില്യം):
ഈ വാരം ഗുണദോഷ സമ്മിശ്രമാണ്. ചില അകന്നു നിന്ന ബന്ധു ജനങ്ങൾ മിത്രങ്ങളായി മാറും. പുതിയ വാഹനം, ആഭരണം, അലങ്കാരവസ്തുക്കൾ എന്നിവ സ്വന്തമാക്കും. ബിസിനെസ്സ് ചെയ്യുന്നവർക്കു പുതിയ അവസരങ്ങൾ വന്നു ചേരും. ചില കേസുവഴക്കുകൾ ഉണ്ടാവും. ആമാശയ സംബന്ധമായ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
കുടുംബത്തിൽ ചില അഭിപ്രായ വ്യത്യാസം രൂപപ്പെടും. വാരം ആദ്യം ധനക്ലേശം അനുഭവപ്പെടും എങ്കിലും സാമ്പത്തീകമായി പുതിയ ചില അവസരങ്ങൾ വന്നുചേരും. വിശേഷപ്പെട്ട ദേവാലയ ദർശനത്തിനു അവസരം വന്നു ചേരും. അപ്രതീക്ഷിതമായി ജീവിതത്തിൽ ചില സന്തോഷ നിമിഷങ്ങൾ കടന്നുവരും.

കന്നി രാശി: (ഉത്രം 3/4,അത്തം, ചിത്തിര ആദ്യ 1/2 ഭാഗം):
ഈ വാരം ഗുണദോഷ സമ്മിശ്രമാണ്. ഒരുപാടു നാളായി ഉണ്ടായിരുന്ന ചില അസുഖങ്ങൾക്കു ശമനം ഉണ്ടാവും
ചില ദുഷിച്ചകൂട്ടുകെട്ടുകൾ ഉണ്ടാവാനും അതുവഴി മാനഹാനിക്കും ധനനഷ്ടത്തിനും സാധ്യത ഉണ്ട്. ശത്രുക്കളായി മാറിയ ബന്ധുക്കൾ മിത്രങ്ങളായി മാറും. പ്രേമകാര്യങ്ങളിൽ പുരോഗതി ഉണ്ടാവും. വാരം അവസാനം സാമ്പത്തീക ലാഭം ഉണ്ടാവും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
രോഗാദി ദുരിതങ്ങൾക്കു ആശ്വാസമുണ്ടാകും. തൊഴിൽപരമായി ചില ക്ലേശങ്ങൾ കൂടുമെങ്കിലും കാര്യങ്ങൾ അനുകൂലമായി വരും. കണ്ണിന് അസുഖ൦ ഉള്ളവർ യഥാസമയം ചികിത്സ തേടേണ്ടതാണ്. ചില ബന്ധങ്ങൾ മാനഹാനിക്ക് വഴിവെക്കും. ചില ഭാഗ്യാനുഭവങ്ങൾ വന്നുചേരും.

വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)
മനസ്സിന് സന്തോഷം തരുന്ന ചില വാർത്തകൾ കേൾക്കാൻ അവസരം ഉണ്ടാവും. ധനലാഭവും വാഹനഭാഗ്യവും വന്നു ചേരും എന്നാൽ ആരോഗ്യ കാര്യങ്ങളിൽ ചില ക്ലേശങ്ങൾ അനുഭവപ്പെടുമെങ്കിലും വിദഗ്‌ദ്ധ ചികിത്സയാൽ രോഗം ഭേദപ്പെടും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
എന്തുകാര്യത്തിലും മനസോടെ ഇറങ്ങിപ്പുറപ്പെടാനുള്ള ധൈര്യം വന്നുചേരും. ചിന്താശേഷിയും പക്വതയും വർദ്ധിക്കും. തീരുമാനങ്ങൾ എടുക്കുമ്പോൾ അതുകൊണ്ട് വ്യക്തത കിട്ടും. കുടുബത്തിൽ ചില അസ്വാരസ്യം അനുഭവപ്പെടും. സന്താനങ്ങൾക്കു രോഗദുരിതം വരാൻ സാധ്യത ഉണ്ട്.

മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
തൊഴിൽ മേഖലയിൽ സമ്മർദ്ദം വർദ്ധിക്കും. കുടുംബം വിട്ട് മാറിനിൽകേണ്ട അവസ്ഥ ഉണ്ടാവും.ഭാര്യാഭർതൃ സന്താന ദുരിതം കൂടും. ചിലർക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവും. എന്നാൽ വാരം അവസാനം ഭക്ഷണ സുഖം. മനഃസന്തോഷം എന്നിവ പ്രതീക്ഷികാം.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ആരോഗ്യം തൃപ്തികരമായിരിക്കും.സന്ധി സംഭാഷണം വിജയിക്കും.ചില അപകടങ്ങൾ ഉണ്ടാവുകയും കാൽമുട്ടിന് പ്രശ്നമുണ്ടാവുകയും ചെയ്യും. മേലധികാരിയോട് വാക്ക് തർക്കത്തിന് പോകരുത്.ചില ദുഃസ്വപ്നങ്ങൾ കാണാൻ ഇടവരും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തികൾ വിജയം കൈവരിക്കും. ഭാവനകൾ യാഥാർഥ്യമാകും. സങ്കൽപ്പത്തിന് അനുസരിച്ചു ഉയരുവാൻ സാഹചര്യം ഉണ്ടാവും വാഹനഭാഗ്യം, ഭക്ഷണ സുഖം , ധനനേട്ടം. നിദ്രാസുഖം എന്നിവ പ്രതീക്ഷിക്കാം.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 July 23 to July 29

Tags: Weekly PredictionSUBJayarani
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies